Get Updates
Get notified of breaking news, exclusive insights, and must-see stories!

35കാരിയായ മകളെ അച്ഛനും സുഹൃത്തുക്കളും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു... മകളെ കാഴ്ചവച്ച പിതാവും...

ലഖ്നൗവിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള സീതാപൂർ ജില്ലയിലെ കമലാപൂരിലാണ് സംഭവം.

ലഖ്നൗ: ഉത്തർപ്രദേശിലെ സീതാപൂരിൽ 35 വയസുകാരിയെ പിതാവും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി പീഡിപ്പിച്ചു. ലഖ്നൗവിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള സീതാപൂർ ജില്ലയിലെ കമലാപൂരിലാണ് സംഭവം.

ഏപ്രിൽ 15 ഞായറാഴ്ചയാണ് അറുപത് വയസിനോടടുത്ത് പ്രായമുള്ള പിതാവും മകളും കമലാപൂരിൽ എത്തിയത്. പ്രദേശത്തെ ഒരു ഉത്സവത്തിൽ പങ്കെടുക്കാനെത്തിയ ഇരുവരും ചടങ്ങുകൾക്ക് ശേഷം പിതാവിന്റെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയി. ഇവിടെ വച്ചായിരുന്നു പിതാവ് സ്വന്തം മകളെ സുഹൃത്തുക്കൾക്ക് മുന്നിൽ കാഴ്ചവച്ചത്. പിന്നീട് ഇയാളും സ്വന്തം മകളായ 35 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു.

കമലാപൂരിലേക്ക്...

കമലാപൂരിലേക്ക്...

ഞായറാഴ്ച വൈകീട്ടാണ് പിതാവും മകളും ഉത്സവത്തിൽ പങ്കെടുക്കാനായി കമലാപൂരിൽ എത്തിയത്. ഉത്സവ ചടങ്ങുകളിൽ പങ്കെടുത്ത ശേഷം പിതാവ് തന്റെ സുഹൃത്തായ മാൻ സിങിനെ ഫോണിൽ വിളിച്ചു. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ മാൻ സിങ് ഉടൻതന്നെ ഇവരുടെ അടുത്തെത്തി. തുടർന്ന് മാൻ സിങ് ഇരുവരെയും ബൈക്കിൽ കയറ്റി മറ്റൊരു സുഹൃത്തായ മെറാജിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. ഇവിടെവച്ചാണ് ക്രൂരമായ കൂട്ടബലാത്സംഗം നടന്നതെന്നാണ് സീതാപൂർ ജില്ലാ പോലീസ് സൂപ്രണ്ട് പറഞ്ഞത്.

സുഹൃത്തുക്കൾക്ക് മുന്നിൽ...

സുഹൃത്തുക്കൾക്ക് മുന്നിൽ...

മെറാജിന്റെ വീട്ടിലെത്തിയ യുവതിയെ പിതാവ് തന്നെയാണ് സുഹൃത്തുക്കൾക്ക് മുന്നിൽ കാഴ്ചവച്ചത്. തുടർന്ന് ഇയാളുടെ സുഹൃത്തുക്കളായ രണ്ട് പേരും യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു. പിന്നീട് 50കാരനായ പിതാവും മകളെ ബലാത്സംഗം ചെയ്തു. മൂവരും ചേർന്ന് യുവതിയെ മണിക്കൂറുകളോളം ക്രൂരമായ കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്നാണ് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചത്. 18 മണിക്കൂറോളം ഈ വീട്ടിൽ തടങ്കലിലാക്കപ്പെട്ട യുവതി പിന്നീട് തിങ്കളാഴ്ച വൈകീട്ടാണ് ഇവിടെനിന്നും രക്ഷപ്പെട്ടത്.

പോലീസ് കേസ്...

പോലീസ് കേസ്...

മെറാജ് എന്നയാളുടെ വീട്ടിൽ നിന്നും രക്ഷപ്പെട്ടോടിയ യുവതി സ്വന്തം വീട്ടിലെത്തി അമ്മയോട് കാര്യങ്ങൾ വിശദീകരിച്ചതോടെയാണ് ക്രൂരതയെക്കുറിച്ച് പുറംലോകമറിഞ്ഞത്. തുടർന്ന് യുവതിയും അമ്മയും ചേർന്ന് പിതാവിനെതിരെയും സുഹൃത്തുക്കൾക്കെതിരെയും പോലീസിൽ പരാതി നൽകി. ഇവരുടെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത പോലീസ് പിതാവിന്റെ സുഹൃത്തും കേസിലെ പ്രതിയുമായ മെറാജിനെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. എന്നാൽ മറ്റു പ്രതികളായ യുവതിയുടെ പിതാവും മാൻ സിങും സംഭവത്തിന് ശേഷം ഒളിവിൽ പോയിരിക്കുകയാണ്.

 വ്യാജ വൈദ്യൻ...

വ്യാജ വൈദ്യൻ...

അറസ്റ്റിലായ മെറാജ് ഗ്രാമത്തിലെ വ്യാജ വൈദ്യനാണെന്നാണ് കമലാപൂർ സ്റ്റേഷൻ ഓഫീസർ അറിയിച്ചത്. ഡോക്ടറാണെന്ന് അവകാശപ്പെട്ടാണ് ചികിത്സ നടത്തുന്നതെങ്കിലും ഇയാൾക്ക് മെഡിക്കൽ ഡിഗ്രിയില്ലെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മെറാജിന്റെ വീട്ടിൽ വച്ചാണ് യുവതിയെ മൂവരും ചേർന്ന് പീഡിപ്പിച്ചത്. സംഭവദിവസം മെറാജിന്റെ കുടുംബം വീട്ടിൽ ഇല്ലായിരുന്നു.

 പിതാവുമായി ശാരീരിക ബന്ധം...

പിതാവുമായി ശാരീരിക ബന്ധം...

കൂട്ട ബലാത്സംഗത്തിനിരയായ യുവതിയെ പിതാവ് ഇതിനു മുൻപും ലൈംഗികമായി പീഡ‍ിപ്പിച്ചിരുന്നതായി സീതാപൂർ എസ്പി സുരേഷ് റാവു കുൽക്കർണി മാധ്യമങ്ങളോട് പറഞ്ഞു. 16 വർഷങ്ങൾക്ക് മുൻപ് വിവാഹിതയായ യുവതി രണ്ട് വർഷങ്ങൾക്ക് ശേഷം ഭർത്താവുമായി പിരിഞ്ഞിരുന്നു. തുടർന്ന് പിതാവിനും അമ്മയ്ക്കും ഒപ്പം സ്വന്തം വീട്ടിലായിരുന്നു താമസം. ഇതിനിടെ പിതാവും മകളും തമ്മിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ടതിനെ തുടർന്ന് നാട്ടുകൂട്ടം ഇവർക്കെതിരെ നടപടിയെടുത്തു. 2017 നവംബറിൽ പിതാവിനെ ഗ്രാമത്തിൽ നിന്നും നാടുകടത്തി. പിന്നീട് 2018 ഫെബ്രുവരിയിലാണ് നാട്ടുകൂട്ടം ഇയാൾക്ക് ജാമ്യം അനുവദിച്ച് ഗ്രാമത്തിൽ പ്രവേശിക്കാൻ അനുമതി നൽകിയത്. ഇതിനുശേഷം യുവതിയും 14 വയസുകാരനായ മകനും മറ്റൊരിടത്തായിരുന്നു താമസിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+