കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ ചാരന്മാര്‍; രണ്ട് ആം ആദ്മി സ്ഥാനാര്‍ത്ഥികളെ മാറ്റി

  • By Gokul
Google Oneindia Malayalam News

ദില്ലി: ഫിബ്രുവരി ഏഴാം തീയതി നടക്കുന്ന ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം രണ്ടു സ്ഥാനാര്‍ത്ഥികളെ മാറ്റി ആം ആദ്മിയുടെ നാടകീയമാറ്റം. മുന്ദ്ക സ്ഥാനാര്‍ത്ഥി രജീന്ദര്‍ ദബാസ്, മെഹ്‌റൗലി സ്ഥാനാര്‍ത്ഥി ഗോവര്‍ദ്ധന്‍ സിംഗ് എന്നിവരെയാണ് കെജ്‌രിവാളിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മാറ്റിയത്.

ഇരുവരും ബിജെപിയുമായി അടുത്തു പ്രവര്‍ത്തിക്കുന്നുണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് പാര്‍ട്ടിയുടെ നടപടിയെന്നാണ് വിവരം. കഴിഞ്ഞയാഴ്ച രാം ലീല മൈതാനിയില്‍ നരേന്ദ്ര മോദി നടത്തിയ റാലിയില്‍ ഗോവര്‍ദ്ധന്‍ സിംഗിന് ചുമതലയുണ്ടായിരുന്നതായി പറയുന്നു. റാലിയില്‍ പങ്കെടുത്തവര്‍ക്ക് സഞ്ചരിക്കാനായി ബസ്സുകള്‍ ഏര്‍പ്പാടാക്കിയതും സിംഗ് ആണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Aam aadmi party

രജീന്ദര്‍ ദബാസിനെതിരെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ സമാന രീതിയിലുള്ള ആരോപണം ഉന്നയിച്ചിരുന്നു. മാത്രമല്ല, സീറ്റ് ലഭിക്കാനായി പണം മുടക്കിയെന്നും ആരോപണം ഉയര്‍ന്നു. ഇതേതുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ പാര്‍ട്ടി നിയോഗിച്ച സമിതി നടത്തി അന്വേഷണത്തില്‍ ആരോപണം ഏറെക്കുറെ ശരിവച്ചിരുന്നു. കൂടാതെ, മുതിര്‍ന്ന നേതാവ് പ്രശാന്ത് ഭൂഷണ്‍ ഇവരുടെ സ്ഥാനാര്‍ത്ഥിത്വത്തിനെ എതിര്‍ക്കുകയും ചെയ്തു.

പാര്‍ട്ടി തനിക്കെതിരെ ഉയര്‍ത്തിയ ആരോപണം അടിസ്ഥാന വിരുദ്ധമാണെന്നും തന്നെ നീക്കിയത് നീതിക്ക് നിരക്കാത്തതാണെന്നും ഗോവര്‍ദ്ധന്‍ സിംഗ് പറഞ്ഞു. പതിനഞ്ചു ദിവസമായി പ്രചാരണം നടത്തുന്ന തനിക്ക് പ്രദേശത്തെ ജനങ്ങളുടെ പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അവസാന നിമിഷം സ്ഥാനാര്‍ത്ഥികളെ മാറ്റിയത് ആം ആദ്മിക്ക് തിരിച്ചടിയായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

English summary
Aam Aadmi Party has cancelled the ticket of its two candidates - Govardhan Singh from Mehrauli and Rajendra Dabas from Mundk, as the internal Lokpal has found charges against them.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X