Get Updates
Get notified of breaking news, exclusive insights, and must-see stories!

ആം ആദ്മി ഭരിക്കുന്ന മൂന്നാമത്തെ സംസ്ഥാനമാകും കർണാടക; അരവിന്ദ് കെജരിവാൾ

ബെംഗളൂരു; ദില്ലിക്കും പഞ്ചാബിനും പുറമെ കർണാടകത്തിലും ആം ആദ്മി പാർട്ടി സർക്കാർ രൂപീകരിക്കുമെന്ന് ആം ആദ്മി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാൾ. ആം ആദ്മിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് കൊണ്ടായിരുന്നു കെജരിവാളിന്റെ വാക്കുകൾ.കർണാടകത്തിലെ '40 ശതമാനം' സർക്കാരിനെ താഴെയിറക്കാൻ കർഷക സംഘടനകളുടെ പിന്തുണ വേണമെന്നും നാഷണൽ കോളേജ് ഗ്രൗണ്ടിൽ നടന്ന റാലിയിൽ കെജരിവാൾ പറഞ്ഞു. കർണാടക സ്റ്റേറ്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ ബിജെപി സർക്കാരിനെതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങളെ പരാമർശിച്ച് കൊണ്ടായിരുന്നു കെജരിവാളിന്റെ വാക്കുകൾ. ബിജെപി മന്ത്രി ഈശ്വരപ്പ 40 ശതമാനം കമ്മീഷനാണ് ആവശ്യപ്പെട്ടത് എന്നായിരുന്നു ആരോപണം ഉയർന്നത്.

 arvindkejriwal4-1578309256-157849168

ഈ സർക്കാരുകളുടെ 20%, 40% കമ്മീഷൻ അക്കൗണ്ടുകൾ നമ്മുക്ക് അവസാനിപ്പിക്കേണ്ടതുണ്ട്. അഴിമതി രഹിത സർക്കാരിന് ജനങ്ങൾക്ക് നിരവധി സേവനങ്ങൾ സൗജന്യമായി നൽകാൻ കഴിയുമെന്നും കെജ്‌രിവാൾ പറഞ്ഞു.

'കഴിഞ്ഞ കുറച്ച് വർഷങ്ങളായി സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിലും ഡൽഹിയിലെ ജനങ്ങൾക്ക് അഞ്ച് കാര്യങ്ങൾ സൗജന്യമായി നൽകാൻ ഞങ്ങളുടെ സർക്കാരിന് കഴിയുന്നുണ്ട്- വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി, വെള്ളം, സ്ത്രീകൾക്ക് സൗജന്യ ഗതാഗതം. ഇത് എങ്ങനെയാണ് ഞങ്ങൾക്ക് സാധിക്കുന്നത്? കാരണം ഞങ്ങൾ സത്യസന്ധരാണ്. ഞങ്ങൾ പണം സൂക്ഷിക്കുന്നുണ്ട്, കെജരിവാൾ പറഞ്ഞു.

ബലാത്സംഗക്കാരേയും ഗുണ്ടകളേയുമാണ് ബി ജെ പി തങ്ങളുടെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നത്. ആം ആദ്മി മാന്യൻമാരുടേയും ദേശസ്‌നേഹികളുടെയും സത്യസന്ധരായ ആളുകളുടെയും പാർട്ടിയാണ്, അദ്ദേഹം പറഞ്ഞു. രാജ്യത്തെ വിവിധ ഇടങ്ങളിലെ വർഗീയ സംഘർഷങ്ങളിൽ ബി ജെ പിയെ കെജരിവാൾ രൂക്ഷമായി വിമർശിച്ചു. ജനങ്ങൾ സമാധാനത്തോടെ ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. നിങ്ങൾക്ക് കലാപം വേണമെങ്കിൽ അവർക്ക് വോട്ട് ചെയ്യൂ, നിങ്ങൾക്ക് സ്കൂളുകൾ വേണമെങ്കിൽ എനിക്ക് വോട്ട് ചെയ്യൂ എന്നും കെജരിവാൾ പറഞ്ഞു.

Recommended Video

cmsvideo
    18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

    അതേസമയം പരിപാടിയിൽ കർഷക നേതാവ് കോഡിഹല്ലി ചന്ദ്രശേഖരൻ ആം ആദ്മി പാർട്ടിയിൽ ചേർന്നു. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ കർണാടക രാജ്യ റായ്ത്ത സംഘടനയുടെ പിന്തുണ ആം ആദ്മി പാർട്ടിക്കായിരിക്കുമെന്ന് ചന്ദ്രശേഖരൻ നേരത്തേ വ്യക്തമാക്കിയിരുന്നു. ആം ആദ്മിയുടെ വിജയം സംസ്ഥാനത്ത് ഉറപ്പാക്കുമെന്നായിരുന്നു ചന്ദ്രശേഖരൻ വ്യക്തമാക്കിയത്. നേരത്തേ മുൻ ബെംഗളീരു പോലീസ് കമ്മീഷ്ണൻ ഭാസ്കർ റാവുവും ആം ആദ്മിയിൽ ചേർന്നിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+