കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആപ്പ് ഭരിച്ചത് ഒരുമാസം, ഉണ്ടാക്കിയ വിവാദം 15!

Google Oneindia Malayalam News

ദില്ലി: രണ്ട് ദിവസത്തേക്ക് ഒരു വിവാദം എന്ന കണക്കിലാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട്. ആം ആദ്മി ഭരണത്തില്‍ കയറി ഒരു മാസം പിന്നിടുമ്പോള്‍ ഉണ്ടാക്കിയിരിക്കുന്ന വിവാദങ്ങള്‍ പതിനഞ്ചെണ്ണമാണ്.

സുതാര്യമായ ഭരണം വാഗ്ദാനം ചെയ്ത് സ്ഥാനമേറ്റ മുഖ്യമന്ത്രി കെജ്രിവാളിന് ദില്ലി ഭരിക്കാന്‍ സമയം കിട്ടുന്നില്ല എന്ന് പറഞ്ഞാല്‍ അത് വെറുതെയാവില്ല. അത്രയും പണികളാണ് കൂടെയുള്ളവരും എതിര്‍പാര്‍ട്ടിക്കാരുമായി ഈ മുഖ്യന് കൊടുത്തുകൊണ്ടിരിക്കുന്നത്.

ബി ജെ പി പ്രശ്‌നങ്ങളുണ്ടാക്കുന്നു എന്നാരോപിക്കുകയാണ് ആപ്പ് ഇപ്പോള്‍. ഒരുമാസം കൊണ്ട് കെജ്രിവാളും കൂട്ടരും തലവെച്ച വിവാദങ്ങള്‍ ഏതൊക്കെയെന്ന് നോക്കൂ

20 കോടി കോഴ

20 കോടി കോഴ

സര്‍ക്കാര്‍ അട്ടിമറിക്കാനായി ബി ജെ പി 20 കോടി കോഴ വാഗ്ദാനം ചെയ്തു എന്നാണ് എ എ പി എം എല്‍ എ മദന്‍ലാല്‍ പറയുന്നത്. പറയുന്നതേയുള്ളൂ, ഇവരുടെ പക്കല്‍ തെളിവില്ല. മാത്രമല്ല ഡിസംബര്‍ ഏഴിന് നടന്നു എന്ന് പറയുന്ന വാഗ്ദാനം ആപ്പ് പുറത്ത് പറയുന്നത് ഫെബ്രുവരിയില്‍.

ബിന്നി കലാപം

ബിന്നി കലാപം

പാര്‍ട്ടിയുടെ സ്വന്തം എം എല്‍ എയായ വിനോദ് കുമാര്‍ ബിന്നി കെജ്രിവാളിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ ആരോപണങ്ങള്‍ ഉന്നയിച്ച ബിന്നിയെ പുറത്താക്കുകയായിരുന്നു ആപ്പ് ചെയ്തത്. ബിന്നി ഉന്നയിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല. അക്കാര്യത്തില്‍ അഭിപ്രായ വോട്ടെടുപ്പും നടന്നില്ല.

സോമനാഥ് ഭാരതി

സോമനാഥ് ഭാരതി

നിയമമന്ത്രി സോമനാഥ് ഭാരതി വക്കീലായിരുന്ന കാലത്ത് വാദിച്ച ഒരു കേസിന് വേണ്ടി തെളിവ് തിരുത്തിയതായി ആരോപണമുയര്‍ന്നു. ഇത് മാത്രമല്ല വേറെയും വിവാദങ്ങളുടെ ഒരു പരമ്പര തന്നെ ഭാരതിയുടെ പേരില്‍ ഉണ്ടായി.

കെജ്രിവാളിന്റെ ധര്‍ണ

കെജ്രിവാളിന്റെ ധര്‍ണ

പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കെജ്രിവാള്‍ ധര്‍ണയ്‌ക്കെത്തിയത് രാജ്യം മൊത്തം ചര്‍ച്ച ചെയ്തു. ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണ നല്‍കിയ പലരും ഈ സംഭവത്തോടെ പാര്‍ട്ടിയുടെ വിമര്‍ശകരായി.

കേരളത്തിലെ നേഴ്‌സുമാര്‍

കേരളത്തിലെ നേഴ്‌സുമാര്‍

ആം ആദ്മി നേതാവ് കേരളത്തിലെ നേഴ്‌സുമാരെ വംശീയമായി കളിയാക്കുന്ന വീഡിയോ പുറത്തുവന്നത് ആപ്പിനെ പ്രതിരോധത്തിലാക്കി. അത് പണ്ട് നടന്ന കാര്യമാണ് എന്നാണ് ആപ്പ് പ്രതികരിച്ചത്. എന്നാല്‍ സംഭവത്തില്‍ പാര്‍ട്ടി നേതാവ് കുമാര്‍ വിശ്വാസിന് മാപ്പ് പറയേണ്ടി വന്നു.

കുമാര്‍ വിശ്വാസ്

കുമാര്‍ വിശ്വാസ്

നരേന്ദ്രമോഡിയെ ശിവനോട് താരതമ്യം ചെയ്ത് പാര്‍ട്ടി നേതാവ് കുമാര്‍ വിശ്വാസ് നടത്തിയ പ്രസംഗം വിവാദമായി. എന്നാല്‍ പാര്‍ട്ടി അംഗമാകുന്നതിന് മുമ്പാണ് വിശ്വാസ് ഇത് പറഞ്ഞത് എന്നായിരുന്നു ആപ്പിന്റെ വിശദീകരണം.

പാര്‍ട്ടി പിളരുന്നു

പാര്‍ട്ടി പിളരുന്നു

ദേശീയ തലത്തില്‍ എത്തുന്നതിന് മുമ്പേ പാര്‍ട്ടി പല സംസ്ഥാനങ്ങളിലും പിളരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നു. തമിഴ്‌നാട്ടിലും കേരളത്തിലും പാര്‍ട്ടി ഇങ്ങനെ തുടങ്ങും മുമ്പേ പിളര്‍ന്നു.

അഴിമതി പട്ടിക

അഴിമതി പട്ടിക

രാഹുല്‍ ഗാന്ധിയും കേന്ദ്രമന്ത്രിമാരും ബി ജെ പി നേതാക്കളും അടങ്ങിയ അഴിമതിക്കാരുടെ പട്ടിക കെജ്രിവാള്‍ പുറത്തുവിട്ടു. എന്നാല്‍ ഇതിനൊന്നും യാതൊരു തെളിവും നല്‍കാന്‍ ആപ്പിന് കഴിഞ്ഞില്ല.

സ്ത്രീകളെ അടിച്ചമര്‍ത്തുന്നോ

സ്ത്രീകളെ അടിച്ചമര്‍ത്തുന്നോ

പാര്‍ട്ടിയില്‍ സ്ത്രീകള്‍ക്ക് മാനുഷിക പരിഗണന പോലും കിട്ടുന്നില്ല എന്ന് പരാതിപ്പെട്ട് സ്ഥാപക നേതാവ് കൂടിയായ മധു ബാധുരി ആപ്പ് പാര്‍ട്ടി വിട്ടു.

ജനതാ ദര്‍ബാര്‍

ജനതാ ദര്‍ബാര്‍

ഒരൊറ്റ ദിവസം കൊണ്ട് മുഖ്യമന്ത്രിയുടെ ജനതാ ദര്‍ബാര്‍ നിര്‍ത്തലാക്കേണ്ടി വന്നു. വേണ്ടത്ര പഠനം നടത്താതെ ആളുകളെ വിളിച്ചുകൂട്ടി പരാതി വാങ്ങാന്‍ ശ്രമിച്ചതാണ് ജനതാ ദര്‍ബാറിന് വിനയായത്.

എം എല്‍ എയ്ക്ക് അടി

എം എല്‍ എയ്ക്ക് അടി

കുടിവെള്ള പ്രശ്‌നം പഠിക്കാനെത്തിയ ആപ്പ് എം എല്‍ എയെ സ്ത്രീ സമരക്കാര്‍ തല്ലി. ദിനേശ് മൊഹാനിയയ്ക്കാണ് അടി കിട്ടിയത്.

ആപ്പില്‍ മഹാത്മാ ഗാന്ധിയും

ആപ്പില്‍ മഹാത്മാ ഗാന്ധിയും

മഹാത്മാ ഗാന്ധി, ആഞ്ജലീന ജോളി, രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ക്കെല്ലാം ആപ്പ് ഓണ്‍ലൈന്‍ മെംബര്‍ഷിപ്പ് നല്‍കിയത് വിവാദമായി. ആപ്പിലെ അംഗസംഖ്യ ഇത്തരത്തില്‍ കെട്ടിച്ചമച്ചതാണ് എന്ന് ആരോപണമുയര്‍ന്നു.

English summary
The AAP in news for the wrong reasons since it came to power in Delhi. AAP courts 15 major controversies in one month.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X