Viral Video: ചാടിയെഴുന്നേറ്റ് മുഖത്തടിച്ച് ഭര്‍ത്താവ്; എംഎല്‍എയ്ക്ക് മര്‍ദ്ദനം;ദൃശ്യങ്ങള്‍ പുറത്ത്
ചണ്ഡീഗഢ്: സ്ത്രീകൾക്ക് എതിരെയുള്ള ആക്രമണങ്ങൾക്ക് ഒരു കുറവും ഇല്ല എന്ന് തെളിയിക്കുന്ന വാർത്തകളാണ് ദിവസം തോറും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പലതരത്തിലുള്ള ആക്രമണങ്ങളാണ് സ്ത്രീകൾക്ക് നേരെ നടക്കുന്നു, ലൈംഗിക പീഡനം, സ്ത്രീധന പീഢനം, ഗാർഹിക പീഡനം എന്നുവേണ്ട് പട്ടിക നീളുന്നു. പഠിച്ച് നല്ല ജോലിയൊക്കെ കിട്ടിയാലെങ്കിലും ഒരുപരിധിവരെ സമാധാനമായി ജീവക്കാമെന്ന സ്വപ്നമാണ് മിക്ക പെൺകുട്ടികളും കരുതുന്നത്. എന്നാൽ ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന ഈ വീഡിയോ കാണുമ്പോൾ അതും വെറും ഒരു മോഹമാണെന്ന വേദനയാണ് നൽകുന്നത്.
എംഎൽഎയക്ക് നേരെ അവരുടെ ഭർത്താവ് നടത്തുന്ന അതിക്രമത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്,. വളരെ ഞെട്ടലോടെയാണ് ഈ വീഡിയോ ആളുകൾ കാണുന്നത്. കാരണം എംഎൽഎ പോലുള്ള ഉയർന്ന സ്ഥാനത്ത് ഇരുന്നിട്ടുപോലും സ്ത്രീകൾക്ക് നേരെ അതിക്രമം നടക്കുകയാണല്ലോ എന്നാണ് ആളുകൾ പ്രതികരിക്കുന്നു. സ്ത്രീ എത്ര വലിയ പദവിയിൽ ഇരുന്നാലും ഇതാണല്ലോ അവസ്ഥ എന്നും പരിതപിക്കുന്നു.

പഞ്ചാബില്‍ ആണ് സംഭവം എഎപി എംഎല്‍എയ്ക്ക് നേരെയാണ് ഗാര്‍ഹിക പീഡനം നടന്നത്. എംഎല്‍എയെ സ്വന്തം വീട്ടില്‍ വച്ച് ഭര്‍ത്താവ് മുഖത്തടിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. പഞ്ചാബിലെ എഎപി എംഎല്‍എ ബല്‍ജിന്ദര്‍ കൗറിനെയാണ് ഭർത്താവ് ക്രരമായി മർദിക്കുന്നത്. ഒരുകൂട്ടം ആളുകള്‍ക്ക് നടുവില്‍ വച്ചാണ് എംഎൽഎയുടെ ഭര്‍ത്താവ് അവരെ തല്ലിയത്.

വീട്ടില്‍ വച്ച് കൂട്ടമായി നിന്ന് സംസാരിക്കുന്നതും എംഎൽഎയുടെ ഭർത്താവിനെ കുറച്ചുപേർ ചേർന്ന് പിടിച്ചുകൊണ്ടുവരുന്നതും തുടര്‍ന്ന് എംഎഎല്‍എയുടെ ഭര്‍ത്താവ് മറ്റൊരു സ്ഥലത്ത് വന്നിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പിന്നീട് ഭര്‍ത്താവിന്റെ അടുത്തേക്ക് സംസാരിച്ച് എംഎല്‍എ വീണ്ടുമെത്തുകയും അതിനിടെ പ്രകോപിതനായി എഴുന്നേറ്റ് ഭര്‍ത്താവ് എംഎൽഎയുടെ മുഖത്ത് തല്ലുന്നതും ചുറ്റുമുള്ള ആളുകള്‍ അയാളെ പിടിച്ചുമാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം.
ദിലു എന്തൊരു ഹാപ്പിയാണ്...പുതിയ ചിത്രവുമായി ദിൽഷ ..ഫുൾ ഓൺ ആന്റ് ഹാപ്പി

ഇതിനെതിരെ നിരവധി പേരാണ് വീഡിയോക്ക് താഴെ പ്രതിഷേധവുമായി വന്നിരിക്കുന്നത്. ആണധികാരത്തിന്റെ ധാർഷ്യമാണ് ഇതെന്നും, ഉന്നത പദവിയിൽ ഇരുന്നിട്ടും സ്ത്രീയുടെ ഇതാണല്ലോ എന്നും ചിലർ കമന്റ് ചെയ്യുന്നു. പഞ്ചാബ് സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ മനീഷ ഗുലാത്തി ഈ വിഷയം ശ്രദ്ധിക്കുകയും പ്രതികരിക്കുകയും ചെയ്തു, "ഞാൻ ബൽജീന്ദർ കൗറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ കണ്ടു. സംഭവത്തെക്കുറിച്ച് ഞങ്ങൾ സ്വമേധയാ കേസ് എടുക്കും.
മാനസിക സമ്മർദ്ദം കുറയ്ക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

പൊതുപ്രശ്‌നങ്ങൾ ഉന്നയിക്കുന്ന ഒരു സ്ത്രീക്ക് വീട്ടിൽ പീഡനം നേരിടേണ്ടിവരുന്നത് അസ്വസ്ഥമാക്കുന്നു, ഗുലാത്തി പറഞ്ഞതായി ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തില്‍ അടിയന്തരമായി ഇടപെടുമെന്നും മനിഷ ഗുലാത്തി വ്യക്തമാക്കി. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പഞ്ചാബിൽ 17 ശതമാനം വർധനയുണ്ടായി. 2020-ൽ 4,838 കേസുകളിൽ നിന്ന് 2021-ൽ 5,662 കേസുകളായി. പഞ്ചാബിൽ, 504-ൽ നിന്ന് 2021-ൽ ആകെ 508 ബലാത്സംഗ സംഭവങ്ങൾ നടന്നു.












Click it and Unblock the Notifications