കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ട് ആം ആദ്മി ഫണ്ടിനെതിരെ മാത്രം?

  • By Aswathi
Google Oneindia Malayalam News

ദില്ലി: എന്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ആം ആദ്മിപാര്‍ട്ടിയുടെ ഫണ്ടിനെ മാത്രം വേട്ടയാടുന്നു. നേരത്തെയും ആം ആദ്മി പാര്‍ട്ടിയുടെ വിദേശഫണ്ടിനെതിരെ കോണ്‍ഗ്രസും ബിജെപിയും രംഗത്ത് വന്നിട്ടുണ്ട്. കെജ്രിവാള്‍ തിരഞ്ഞെടുപ്പിനുള്ള ഫണ്ട് കണ്ടെത്തിയത് നിയമ വിരുദ്ധമായിട്ടാണെന്നും വിഷയത്തില്‍ ക്രിമിനല്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നുമാണ് നേരത്തെ പൊതു താല്‍പര്യഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

ഈ വിഷയത്തെ തന്നെ പരമാര്‍ശിച്ച് വീണ്ടും കേന്ദ്രസര്‍ക്കാര്‍ ആം ആദ്മി പാര്‍ട്ടിയെ വേട്ടയാടുകയാണ്. വിദേശ ഫണ്ടുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍ ചോദിച്ചിട്ടും പാര്‍ട്ടി ഇതുവരെ മറുപടി നല്‍കിയില്ലെന്നാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണം. രണ്ട് തവണ നോട്ടീസയച്ചിട്ടും കെജ്രിവാളോ എഎപി നേതാക്കളോ മറുപടി നല്‍കിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുകയാണ്.

aam-admi-party-logo

എന്തിനാണ് ഇങ്ങനെ ആം ആദ്മി പാര്‍ട്ടിയെ മാത്രം കേന്ദ്രം വേട്ടയാടുന്നത്. തിരഞ്ഞെടുപ്പിന് തങ്ങള്‍ സമാഹാരിച്ച തുകയായ 17 കോടിയും വൈറ്റ്മണിയാണെന്ന് പാര്‍ട്ടി നേരത്തെയും വ്യക്തമാക്കിയിട്ടുണ്ട്. വിദേശത്തുനിന്ന് ഫണ്ട് സ്വീകരിക്കുന്നത് നിയമപരമായാണെന്നും ഇക്കാര്യത്തില്‍ ഏത് നിയമനടപടിയും നേരിടാന്‍ തയ്യാറാണെന്നും പാര്‍ട്ടി വ്യക്തമാക്കിയിരുന്നു.

എഫ് സി ആര്‍ എ( ഫോറിന്‍ കോണ്‍്ട്രിബ്യൂഷന്‍ റെഗുലേറ്ററി ആക്ട്) ആണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യയില്‍ ലാഭേച്ചയില്ലാത്ത സ്ഥാപനങ്ങളുടെ ഫണ്ട് വിവരങ്ങള്‍ കണക്കാക്കുന്നത്. ബിജെപിയും കോണ്‍ഗ്രസും വേദാനന്ദ പോലുള്ള മള്‍ട്ടിഇന്റര്‍ നാഷണല്‍ കോര്‍പ്പറേഷനില്‍ നിന്നും ഫണ്ട് ശേഖരിക്കുന്നുണ്ട്. ആംദ്മി പാര്‍ട്ടിയുടെ ഫണ്ടിനെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിടുമ്പോള്‍ എന്തുകൊണ്ട് ഇത്തരം മള്‍ട്ടി ഇന്റര്‍ നാഷണല്‍ കോര്‍പ്പറേഷനുകളില്‍ നിന്ന് ഫണ്ട് സ്വീകരിക്കുന്ന പാര്‍ട്ടികള്‍ക്കെതിരെയും അതായിക്കൂട?

English summary
The Centre on Wednesday told the Delhi high court that Aam Aadmi Party (AAP) leaders, including chief minister Arvind Kejriwal, have not yet provided information on the funding received by the party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X