കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശിലെ 116 എംഎല്‍എമാരെ അയോഗ്യരാക്കണം, ബിജെപിയെ കുരുക്കാന്‍ എഎപി കളി തുടങ്ങി

ആരോപണങ്ങള്‍ ബിജെപി തള്ളിക്കളഞ്ഞിട്ടുണ്ട്.

  • By Vaisakhan
Google Oneindia Malayalam News

ഭോപ്പാല്‍: ഡല്‍ഹിയില്‍ 20 എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടിക്ക് തിരിച്ചടിക്കൊരുങ്ങി ആം ആദ്മി പാര്‍ട്ടി. മധ്യപ്രദേശിലെ 116 ബിജെപി എംഎല്‍എമാരെ അയോഗ്യക്കരാക്കണമെന്ന് ആവശ്യപ്പെട്ട് എഎപി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ട്. ഇവര്‍ ഇരട്ടപദവി വഹിക്കുന്നവരാണ് എന്നാണ് പാര്‍ട്ടി ആരോപിക്കുന്നത്.

1

സംഭവത്തില്‍ ബിജെപി എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭോപ്പാലിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസില്‍ മുന്നില്‍ എഎപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ അലോക് അഗര്‍വാളിന്റെ നേതൃത്വത്തിലായിരുന്നു പ്രകടനം നടന്നത്. അതേസമയം ആരോപണങ്ങള്‍ ബിജെപി തള്ളിക്കളഞ്ഞിട്ടുണ്ട്. ഡല്‍ഹിയിലെ തിരിച്ചടിയില്‍ വിറളി പിടിച്ചാണ് ആം ആദ്മി പാര്‍ട്ടി അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ വിളിച്ച് പറയുന്നതെന്ന് ബിജെപി സംസ്ഥാന വക്താവ് വിജയ് വര്‍ഗീയ ആരോപിച്ചു.

2

ബിജെപി എംഎല്‍എമാര്‍ ഇരട്ടപദവി വഹിക്കുന്നവരാണെന്ന് ഒരുവര്‍ഷം മുന്‍പേ തങ്ങള്‍ ആരോപിച്ചതാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്രയും കാലം മൗനം പാലിക്കുകയായിരുന്നു. അതുകൊണ്ടാണ് ഇപ്പോള്‍ നേരിട്ട് പരാതി നല്‍കിയിരിക്കുന്നതെന്ന് അലോക് അഗര്‍വാള്‍ പറഞ്ഞു. പരാതിയില്‍ കൃത്യമായ തെളിവ് ഹാജരാക്കിയിട്ടുണ്ടെന്നും അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു. 230 അംഗ നിയമസഭയില്‍ ബിജെപിക്ക് ഇപ്പോള്‍ 165 സീറ്റുണ്ട്. ഇത്രയും പേരെ അയോഗ്യരാക്കിയാല്‍ സര്‍ക്കാരിന്റെ ഭൂരിപക്ഷം തന്നെ നഷ്ടമാവും.

തെരഞ്ഞെടുപ്പ് കമ്മിഷന് രാഷ്ട്രീയമുണ്ടെന്ന് സംശയിക്കേണ്ടതുണ്ടെന്നും അഗര്‍വാള്‍ പറഞ്ഞു. തങ്ങള്‍ക്ക് ഒരു നിയമവും അടുപ്പക്കാര്‍ക്ക് മറ്റൊരു നിയമവുമാണെന്ന് കരുതണോയെന്നും അഗര്‍വാള്‍ ചോദിച്ചു. അതേസമയം എഎപിയുടെ ആരോപണത്തോട് കാര്യമായി പ്രതികരിക്കേണ്ടതില്ലെന്നാണ് ബിജെപിയുടെ നിലപാട്.

English summary
aap seeks disqualification of 116 bjp lawmakers in madhya pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X