ദില്ലിയും മുംബൈയും ആം ആദ്മി പിടിക്കും
ദില്ലി: വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടൂപ്പില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നല്‍കിക്കൊണ്ട് ദില്ലിയിലും മുംബൈയിലും ആം ആദ്മി പാര്‍ട്ടി പിടിമുറുക്കുമെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. എബിപി നീല്‍സണ്‍ ഗ്രൂപ്പിന്റെ സര്‍വ്വേയിലാണ് ആം ആദ്മി കൂടുതല്‍ ശക്തി തെളിയിക്കുമെന്ന് പറയുന്നത്.
ജനങ്ങള്‍ക്കിടയില്‍ രാഹുല്‍ ഗാന്ധിയേക്കാള്‍ സമ്മതി ഇപ്പോള്‍ ആം ആദ്മി നേതാവും ദില്ലി മുഖ്യമന്ത്രിയും ആയ അരവിന്ദ് കെജ്രിവാളിനാണെന്നും സര്‍വ്വേ കണ്ടെത്തുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും അധികം ആളുകള്‍ പിന്തുണക്കുന്നത് ഇപ്പോഴും നരേന്ദ്ര മോഡിയെ തന്നെയാണ്.

ദില്ലിയിലെ ഏഴ് മണ്ഡലങ്ങളില്‍ ആറെണ്ണവും ആം ആദ്മി പാര്‍ട്ടി നേടുമത്രെ. ദില്ലി, ഗസിയാബാദ്, ഗുഡ്ഗാവ്, മുംബൈ തുടങ്ങി 21 നഗരകേന്ദ്രീകൃത ലോക്‌സഭ മണ്ഡലങ്ങളിലാണ് സര്‍വ്വേ നടത്തിയത്. 21 എണ്ണത്തില്‍ എട്ടെണ്ണം ആം ആദ്മി പാര്‍ട്ടി നേടും. 10 എണ്ണം ബിജെപി സ്വന്തമാക്കും. കോണ്‍ഗ്രസ് വെറും മൂന്ന് സീറ്റുകളില്‍ ഒതുങ്ങും.
ദില്ലിയില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും കിട്ടില്ലെന്നാണ് സര്‍വ്വേയിലുടെ കണ്ടെത്തിയിരിക്കുന്നത്. ഏഴ് സീറ്റുകളില്‍ ശേഷിക്കുന്ന ഒരു സീറ്റ് ബിജെപിക്കായിരിക്കും കിട്ടുക. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ദില്ലിയിലെ മുഴുന്‍ സീറ്റിലും കോണ്‍ഗ്രസ് ആയിരുന്നു ജയിച്ചിരുന്നത്.
പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള ഓട്ടത്തില്‍ രാഹുല്‍ ഗാന്ധി വീണ്ടും പിറകിലേക്ക് പോയതായും സര്‍വ്വെ റിപ്പോര്‍ട്ട് പറയുന്നു.മോഡിക്ക് ഇപ്പോഴും 51 ശതമാനം പേരുടെ പിന്തുണയുണ്ടത്രെ. കെജ്രിവാളിനെ 22 ശതമാനം ആളുകള്‍ പിന്തുണക്കുമ്പോള്‍ രാഹുലിനുള്ളത് വെറും 16 ശതമാനത്തിന്റെ പിന്തുണ മാത്രമാണ്.












Click it and Unblock the Notifications