ലോക്പാല്‍; അണ്ണാ ഹസാരെ സമ്മതിച്ചാലും ആപ്പിന് പോര
ദില്ലി: സര്‍ക്കാര്‍ അവതരിപ്പിച്ച ലോക്പാല്‍ ബില്ലിനെച്ചൊല്ലി ജനലോക്പാല്‍ വക്താക്കളായ അണ്ണാ ഹസാരെയും ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളും തമ്മില്‍ തുറന്ന പോരിലേക്ക്. ദുര്‍ബലവും ബലമില്ലാത്തതും എന്ന് പറഞ്ഞ് സര്‍ക്കാര്‍ ബില്ലിനെ തള്ളിക്കളയുകയാണ് കെജ്രിവാളും കൂട്ടരും. അത്ര ദണ്ണമാണെങ്കില്‍ സ്വന്തം നിലയ്ക്ക് ലോക്പാല്‍ ബില്ലിന് വേണ്ട് സമരം ചെയ്യാത്തതെന്താണ് എന്നാണ് അണ്ണാ ഹസാരെയുടെ മറുപടിചോദ്യം.
സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ലോക്പാല്‍ ബില്ലിനെ അണ്ണാ ഹസാരെ അംഗീകരിച്ചതാണ് ആം ആദ്മി പാര്‍ട്ടിക്ക് പ്രയാസമുണ്ടാക്കിയത്. ബില്‍ ശരിക്കും പഠിക്കാതെയാണ് ഹസാരെ ഇതിനെ പിന്തുണയ്ക്കുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ഹസാരെയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ് എന്നും കെജ്രിവാള്‍ ആരോപിച്ചു. ഈ നിയമം വെച്ച് അഴിമതി കാണിക്കുന്ന ഒരാളെ പോലും ജയിലിലടയ്ക്കാന്‍ കഴിയില്ല.

അഴിമതി വീരന്മാരായ നേതാക്കളെ സംരക്ഷിക്കുന്നതാണ് സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന ലോക്പാല്‍ ബില്‍. അണ്ണാ ഹസാരെയെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. അത് കോണ്‍ഗ്രസോ ചിലപ്പോള്‍ ബി ജെ പിയോ ആകാം. രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ വേണ്ടി മാത്രമാണ് കോണ്‍ഗ്രസ് ലോക്പാല്‍ ബില്‍ കൊണ്ടുവന്നത്. ബില്ലിന്റെ ഏക ഗുണഫലം എന്ന് പറയാനുള്ളത് രാഹുല്‍ ഗാന്ധിക്ക് ഉണ്ടാകാന്‍ പോകുന്ന രാഷ്ട്രീയനേട്ടമാണ്.
എന്നാല്‍ കെജ്രിവാളിന്റെ വാദങ്ങള്‍ തെറ്റാണ് എന്ന് തള്ളിക്കളയുന്ന തരത്തിലായിരുന്നു അണ്ണാ ഹസാരെയുടെ പ്രതികരണം. ബില്‍ പൂര്‍ണമായും വായിച്ചുനോക്കിയ ശേഷമാണ് പിന്തുണക്കുന്നത്. ബില്ലിന് കുറവുണ്ട് എന്ന് തോന്നുന്നവര്‍ക്ക് അതിനെതിരെ ഉപവാസം ഇരിക്കാമെന്നും ഹസാരെ പറഞ്ഞു. സര്‍ക്കാര്‍ കൊണ്ടുവന്ന ലോക്പാല്‍ ബില്ലിന് പ്രതിപക്ഷവും പിന്തുണ അറിയിച്ചിരുന്നു.












Click it and Unblock the Notifications