• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എഫ് 16 നെ മിഗ് വിമാനം കൊണ്ട് തകര്‍ത്ത പോരാട്ട വീര്യം; ആകാശയുദ്ധത്തില്‍ ചരിത്രം കുറിച്ച് അഭിനന്ദന്‍

cmsvideo
  രണ്ടു വിമാനങ്ങളുടെ ഇടയിൽ പെട്ടിട്ടും അഭിനന്ദൻ പോരാടിയ കഥ ഇങ്ങനെ

  ദില്ലി: സാങ്കേതിക മികവില്‍, മിഗ് 21 യുദ്ധവിമാനത്തേക്കാള്‍ മികച്ചതെന്ന് ലോക രാജ്യങ്ങള്‍ വിലയിരുത്തുന്ന യുഎസ് നിര്‍മിത എഫ് 16 യുദ്ധവിമാനം പിന്തുര്‍ടന്ന് വീഴ്ത്തിയ ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് ലോകരാജ്യങ്ങള്‍ ചര്‍ച്ചചെയ്യുന്നു. ചരിത്രത്തിലാദ്യമായാണ് യുഎസ് നിര്‍മിത എഫ് 16 യുദ്ധവിമാനത്തെ അതിനേക്കാള്‍ പതിറ്റാണ്ടുകളുടെ പഴക്കമുള്ള റഷ്യന്‍ നിര്‍മിത മിഗ് 21 വിമാനം വെടിവെച്ചിടുന്നത.

  എന്തുകൊണ്ട് ഞാന്‍ ആ വിവാഹം മുടക്കി; വിശദീകരണവുമായി മലയാളി ടെലിവിഷന്‍ അവതാരക

  യുദ്ധവിമാനങ്ങളുടെ നാലാം തലമുറയില്‍പ്പെടുന്ന എഫ് 16 വിമാനത്തെ മിഗ് വിമാനം തകര്‍ത്ത് പ്രതിരോധ രംഗത്താകെ അത്ഭുതമായിരിക്കുകയാണ്. ഫെബ്രുവരി 27 ന് രാവിലെയായിരുന്നു അതിര്‍ത്തി കടന്നെത്തിയ പാക് വിമാനങ്ങളെ അഭിനന്ദന്‍ അടങ്ങുന്ന ഇന്ത്യന്‍ വ്യോമാസേന തുരത്തിയോടിച്ചത്.. വിശദാശങ്ങള്‍ ഇങ്ങനെ..

  ബുധനാഴ്ച്ച രാവിലെ

  ബുധനാഴ്ച്ച രാവിലെ

  ബുധനാഴ്ച്ച രാവിലെ 9.15 ഓടെയാണ് പാകിസ്താന്‍റെ മൂന്ന് എഫ് 16 യുദ്ധവിമാനങ്ങള്‍ നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലേക്ക് പ്രവേശിക്കുന്നത്. പാക് വിമാനങ്ങളെ പ്രതിരോധിക്കാനായി ഉടന്‍ തന്നെ 2 മിഗ് 21 ബൈസന്‍ വിമാനങ്ങള്‍ ശ്രീനഗര്‍ വ്യോമാത്താവളത്തില്‍ നിന്ന് കുതിച്ചുയര്‍ന്നു.

  ആകാശയുദ്ധം

  ആകാശയുദ്ധം

  ആകാശയുദ്ധം ലക്ഷ്യമിട്ട് തന്നെയായിരുന്നു മിഗ് 21 വിമാനങ്ങള്‍ കുതിച്ചത്. മിഗിന് പിന്നാലെ 2 മിറാഷ് 2000 വിമാനങ്ങളും തെക്കന്‍ മേഖലയില്‍ വ്യോമനിരീക്ഷണം നടത്തുകയായിരുന്ന 4 സുഖോയ് 30 എംകെഐ വിമാനങ്ങളും പടിഞ്ഞാറന്‍ അതിര്‍ത്തിയേല്ക്ക് കുതിച്ചെത്തി.

  പറത്തിയത് അഭിനന്ദന്‍

  പറത്തിയത് അഭിനന്ദന്‍

  മുന്നില്‍ കുതിച്ച മിഗ് 21 വിമാനങ്ങളില്‍ ഒന്ന് പറത്തിയിരുന്നത് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനായിരുന്നു. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ആകാശത്ത് ഒരു നേര്‍ക്ക് നേര്‍ ആകാശപ്പോരായിരിക്കാം അല്‍പ്പ സമയത്തേക്ക് എങ്കിലും അവിടെ നടന്നിട്ടുണ്ടായിരിക്കുക.

  എഫ് 16

  എഫ് 16

  ഇന്ത്യന്‍ പടയൊരുക്കം കണ്ട് പിന്തിരിഞ്ഞ എഫ് 16 യുദ്ധവിമാനത്തെ പിന്തുടര്‍ന്ന് അഭിനന്ദന്‍റെ വിമാനം പാക് വിമാനത്തില്‍ നിന്നുള്ള മിസൈലേറ്റാവാം തകര്‍ന്നതെന്നാണ് കരുതുന്നത്. എഫ് 16 ല്‍ നിന്ന് വിക്ഷേപിച്ച് മറ്റൊരു മിസൈല്‍ ലക്ഷ്യം തെറ്റി ഇന്ത്യന്‍ ഭാഗത്തും വീണു.

  ചര്‍ച്ചാ വിഷയം

  ചര്‍ച്ചാ വിഷയം

  തന്‍റെ വിമാനം തകരുന്നതിന്‍റെ ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പ് തന്നെ ഹ്രസ്വദൂര എയര്‍ ടു എയര്‍ മിസൈലായ ആര്‍ 73 ഉപയോഗിച്ച് അഭിനന്ദന്‍ എഫ് 16 പോര്‍ വിമാനം വീഴ്ത്തുകയായിരുന്നു. ഇതാണിപ്പോള്‍ ലോകരാജ്യങ്ങല്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്.

  അഭിനന്ദന്‍റെ അസാമാന്യ മികവ്

  അഭിനന്ദന്‍റെ അസാമാന്യ മികവ്

  മിഗ് വിമാനം ഉപയോഗിച്ച് എഫ് 16 വീഴത്തിയത് ഫൈറ്റര്‍ പൈലറ്റ് എന്ന നിലയ്ക്ക് അഭിനന്ദന്‍റെ അസാമാന്യ മികവിനുള്ള തെളിവാണെന്ന് ഇന്ത്യന്‍ പ്രതിരോധ വൃത്തങ്ങളും വ്യക്തമാക്കുന്നു. അഭിനന്ദന്‍ തിരികെ ഇന്ത്യയിലെത്തിയതോടെ ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുമെന്നാണ് കരുതുന്നത്.

  പോരാട്ടവീര്യം

  പോരാട്ടവീര്യം

  ഒരു ഘട്ടത്തില്‍ 2 പാക് എഫ് 16 യുദ്ധവിമാനങ്ങള്‍ക്കിടയില്‍ കുടങ്ങിപ്പോയെങ്കിലും മനസ്സാന്നിധ്യവും പോരാട്ടവീര്യവും കൈവിടാതെ നടത്തിയ പ്രത്യാക്രമാണ് ഇന്ന് ചരിത്രമായിരിക്കുന്നത്. ഇതിനിടെ അഭിനന്ദന്‍റെ വിമാനം നിയന്ത്രണ രേഖ കടന്നിരുന്നു.

  കേടുപാടുകള്‍ സംഭവിച്ചു

  കേടുപാടുകള്‍ സംഭവിച്ചു

  എഫ് 16നെ പിന്തുരുന്നതിനിടെ അഭിനന്ദന്‍റെ വിമാനത്തിനും കേടുപാടുകള്‍ സംഭവിച്ചു. തുടര്‍ന്നു നിയന്ത്രണം നഷ്ടപ്പെട്ട വിമാനത്തില്‍ നിന്ന് അപായം തിരിച്ചറിഞ്ഞ് സ്വയം പുറത്തേക്ക് തെറിച്ച അദ്ദേഹം പാരഷൂട്ട് വഴി പാക്ക് അധീന കാശ്മീരില്‍ വീഴുകയായിരുന്നു.

  പൈലറ്റുമാര്‍ എവിടെ

  പൈലറ്റുമാര്‍ എവിടെ

  അതേസമയം തകര്‍ന്നു വീണ എഫ് 16 വിമാനത്തിലെ പൈലറ്റുമാരെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. പോര്‍വീമാനം ആകാശത്ത് തീപിടിക്കുന്നതിന്‍റെയും അതില്‍ നിന്ന് 2 പൈലറ്റുമാര്‍ പുറത്തേക്ക് തെറിക്കുന്നതും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലുണ്ട്.

  ഇന്ത്യന്‍ വിമാനമല്ല

  ഇന്ത്യന്‍ വിമാനമല്ല

  2 പൈലറ്റുമാര്‍ ഉള്ളതിനാല്‍ ഇത് ഇന്ത്യന്‍ വിമാനമല്ലെന്ന് വ്യക്തമാണ്. മൊബൈല്‍ വീഡിയോയിലെ നിഴല്‍ പരിശോധിച്ച വിദഗ്ദര്‍ ഇതു രാവിലെ ചിത്രീകരിച്ചതാണെന്നും പാക്ക് അധിനിവേശ കശ്മീരില്‍ തന്നെയാണ് സംഭവം നടന്നതെന്നും സൂചിപ്പിക്കുന്നു.

  ഒരു പൈലറ്റ് മാത്രം

  ഒരു പൈലറ്റ് മാത്രം

  ഇന്ത്യയുടെ 2 വിമാനങ്ങള്‍ വീഴ്ത്തിയെന്നും 3 പൈലറ്റുമാര്‍ പിടിയിലായിട്ടുണ്ടെന്നുമായിരുന്നു പാകിസ്താന്‍ ആദ്യം വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ പിന്നീട് ഒരു പൈലറ്റ് മാത്രമെ തങ്ങളുടെ കസ്റ്റഡിയില്‍ ഉള്ളു എന്ന് പാകിസ്താന്‍ നിലപാട് തിരുത്തി.

  നാട്ടുകാര്‍ ആക്രമിച്ച

  നാട്ടുകാര്‍ ആക്രമിച്ച

  പാരച്യൂട്ടില്‍ താഴെയെത്തി 2 എഫ് 16 പൈലറ്റുമാരെ ഇന്ത്യന്‍ പൈലറ്റുമാരാണെന്ന് കരുതി പാക് അധിനിവേശ കശ്മീരിലെ നാട്ടുകാര്‍ ആക്രമിച്ചതായും ഇവരിലൊരാള്‍ കൊല്ലപ്പെട്ടതായും സൂചനയുണ്ട്. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.

  English summary
  abhinandan flying mig 21 hit us made f 16
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X