ഹൈദരാബാദില്‍ പിണറായിക്കെതിരെ പ്രതിഷേധം; വേദിയിലേക്ക് എബിവിപിയുടെ മാര്‍ച്ച്

  • By: Akshay
Subscribe to Oneindia Malayalam

ഹൈദരാബാദ്: ഹൈദരാബാദില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിക്കെതിരെ എബിവിപിയുടെ പ്രതിഷേധം. പിണറായി വിജയന്റെ ഉദ്ഘാടന പ്രസംഗത്തിന് ശേഷമാണ് എബിവിപി പരിപാടി നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് മാര്‍ച്ച് നടത്തിയത്. മലയാളി സമാജമായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

പ്രതിഷേധം സംഘടിപ്പിച്ച എബിവിപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കേരളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ പിണറായി വിജയന്‍ ആരോപിച്ചായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്.

Pinarayi Vijayan

തെലങ്കാനയില്‍ സിപിഎം നേതൃത്വ സംഘടിപ്പിക്കുന്ന മതേതര റാലിയില്‍ കൂടി പിണറായി വിജയന്‍ പങ്കെടുക്കുന്നുണ്ട്. ഹൈദരാബാദില്‍ പിണറായി വിജയന്‍ സംഘടിപ്പിക്കുന്ന പരിപാടി തടയുമെന്ന് നേരത്തെ ബിജെപി നേതാവ് വെല്ലുവിളിച്ചിരുന്നു. കനത്ത സുരക്ഷയിലാണ് പരിപാടി നടന്നത്. ഗോഷ മഹല്‍ ബിജെപി എംഎല്‍എ ആയ ടി രാജ സിങാണ് പിണറായിയുടെ പരിപാടിക്ക് ഭീഷണി ഉയര്‍ത്തിയത്.

English summary
ABVP protest against Kerala Chief Minister Pinarayi Vijayan
Please Wait while comments are loading...