• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

14 കാരിയെ പരിചയപ്പെട്ടത് സോഷ്യല്‍ മീഡിയയിലൂടെ; കുടുംബത്തോടുള്ള വൈരാഗ്യത്തില്‍ അരും കൊല, ഞെട്ടല്‍

Google Oneindia Malayalam News

പാല്‍ഘര്‍: മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ വാലിവ് പ്രദേശത്ത് റോഡരികില്‍ സ്യൂട്ട്‌കേസില്‍ തള്ളിയ നിലയില്‍ കൗമാരക്കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം സംസ്ഥാനത്തെ ആകെ ഞെട്ടിച്ചിരുന്നു. സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം, കുറ്റകൃത്യം അന്വേഷിക്കുന്ന പോലീസ് ഗുജറാത്തില്‍ നിന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആഗസ്ത് 26 നാണ് മുംബൈയിലെ അന്ധേരിയില്‍ നിന്നുള്ള 14 വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് സ്യൂട്ട്‌കേസില്‍ നിറച്ച നിലയില്‍ നയ്ഗാവിനടുത്ത് റോഡരികിലെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

1

ആഗസ്റ്റ് 25 ന് സ്‌കൂളിലേക്ക് പോയ ശേഷം പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു, തുടര്‍ന്ന് മുംബൈ പോലീസ് തട്ടിക്കൊണ്ടുപോകലിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ രണ്ട് പേരുടെ പങ്കുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.

2

അജിത്തിനൊപ്പം ലഡാക്കിലേക്ക്, മഞ്ജു..ചേച്ചി..അടിച്ചു പൊളിക്കുകയാണല്ലോ എന്ന് ആരാധകർ, വൈറൽ ചിത്രങ്ങൾ

സംഭവത്തില്‍ രണ്ട് പേരെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. സന്തോഷ് മാക്വാന, കൂട്ടാളി വിശാല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലയ്ക്ക് ശേഷം പ്രതികള്‍ ഗുജറാത്തിലേക്ക് ഒളിവില്‍ പോകുകയായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ മര്‍ദ്ദിച്ചതിന്റെ വൈരാഗ്യത്തെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

3

മൃതദേഹം തുണിയില്‍ പൊതിഞ്ഞനിലയിലാണ് സ്യൂട്ട്കേസില്‍ ഒളിപ്പിച്ചിരുന്നത്. സ്‌കൂള്‍ യൂണിഫോമും സ്യൂട്ട്കേസിലുണ്ടായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ അന്ധേരിയില്‍നിന്ന് കാണാതായ വന്‍ഷിതയാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പ്രതി സ്യൂട്ട്‌കെസുമായി പോകുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. എന്നാല്‍ കൃത്യം നടത്തിയതിന് പിന്നാലെ ഒളിവില്‍പോയ ഇയാളെ ആദ്യദിവസങ്ങളില്‍ കണ്ടെത്താനായില്ല.

4

പെണ്‍കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിലെ സുഹൃത്തായ സന്തോഷിനെ പോലീസ് ആദ്യഘട്ടത്തില്‍തന്നെ സംശയിച്ചിരുന്നു. കൊല്ലപ്പെട്ട വന്‍ഷിതയും പ്രതി സന്തോഷും എട്ട് മാസങ്ങള്‍ക്ക് മുമ്പാണ് സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുന്നത്. കഴിഞ്ഞമാസം സന്തോഷിനൊപ്പം വന്‍ഷിതയെ ബന്ധുക്കള്‍ ഒരിടത്തുവെച്ച് കണ്ടിരുന്നു.

5

മികച്ച ആരോഗ്യത്തിന് ഒരു ദിവസം എത്ര ചുവടു നടക്കണം? അറിയണം ഇക്കാര്യങ്ങള്‍

തുടര്‍ന്ന് സന്തോഷുമായി ഒരു ബന്ധവും പാടില്ലെന്ന് വന്‍ഷിതയ്ക്ക് ബന്ധുക്കള്‍ മുന്നറിയിപ്പ് നല്‍കി. സന്തോഷിനെ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ മര്‍ദിക്കുകയും ചെയ്തു. എന്നാല്‍ ഇവര്‍ വീണ്ടും പല സ്ഥലങ്ങളില്‍ നിന്നായി കണ്ടുമുട്ടി. ആഗസ്റ്റ് 25ന് ആയിരുന്നു പ്രതി അന്‍ഷിതയെ സ്‌കൂളില്‍ നിന്നും കൂട്ടിക്കൊണ്ടു പോയത്. സ്‌കൂള്‍ യൂണിഫോം മാറ്റി വേറെ വസ്ത്രങ്ങള്‍ ധരിച്ചാണ് പെണ്‍കുട്ടി പ്രതിയോടൊപ്പം പോയത്.

6

തുടര്‍ന്ന് ഉച്ചയ്ക്ക് 12.15-ഓടെ ഇരുവരും ജുഹുവിലെ ഒരു കുടിലില്‍ എത്തി. ഇവിടെവെച്ചാണ് സുഹൃത്തായ വിശാലിന്റെ സാന്നിധ്യത്തില്‍ സന്തോഷ് പെണ്‍കുട്ടിയെ കുത്തിക്കൊന്നത്. വായ പൊത്തിപ്പിടിച്ച ശേഷം പെണ്‍കുട്ടിയുടെ ശരീരത്തില്‍ മാരകമായി കുത്തിപരിക്കേല്‍പ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.

7

മരണം ഉറപ്പാക്കിയ പ്രതികള്‍, മൃതദേഹം സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിക്കുകയായിരുന്നു. ഇതിന് ശേഷമാണ് പ്രതികള്‍ നാടുവിടാന്‍ തീരുമാനിച്ചത്. ജമ്മു കശ്മീരിലെ വൈഷ്ണോദേവി ക്ഷേത്രത്തിലേക്കാണ് യാത്ര തിരിച്ചത്. ഇതിന് വേണ്ടി ആദ്യമേ തന്നെ ട്രെയിന്‍ ടിക്കറ്റ ്ബുക്ക് ചെയ്തിരുന്നു. അമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റാണ് സന്തോഷ് യാത്രചെലവിനുള്ള പണം കണ്ടെത്തിയത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കഴിഞ്ഞദിവസം ജുഹുവിലെ കുടിലില്‍നിന്ന് പോലീസ് കണ്ടെടുത്തു. സംഭവസമയം പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളും തെളിവെടുപ്പില്‍ കണ്ടെടുത്തിട്ടുണ്ട്.

70 വര്‍ഷം കോണ്‍ഗ്രസ് എന്ത് ചെയ്‌തെന്ന് പറയണോ? നരേന്ദ്രമോദിക്ക് രാഹുലിന്റെ മറുപടി70 വര്‍ഷം കോണ്‍ഗ്രസ് എന്ത് ചെയ്‌തെന്ന് പറയണോ? നരേന്ദ്രമോദിക്ക് രാഹുലിന്റെ മറുപടി

English summary
accused who killed the 14-year-old girl were arrested by the Mumbai police from Gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X