ഫാ.സ്റ്റാന്‍ സ്വാമി അന്തരിച്ചു, അന്ത്യം ബാന്ദ്രയിലെ ഹോളിഫെയ്ത്ത് ആശുപത്രിയില്‍
മുംബൈ: പ്രമുഖ ക്രിസ്തീയ പുരോഹിതനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഫാദര്‍ സ്റ്റാന്‍ സ്വാമി അന്തരിച്ചു. എല്‍ഗര്‍ പരിഷത്ത് കേസില്‍ മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ടിരുന്നു ഫാദറിനെതിരെ. ജയിലില്‍ ആയിരുന്ന അദ്ദേഹത്തിന് കോടതി ഇടപെട്ടാണ് ചികിത്സയ്‌ക്കെല്ലാം സൗകര്യം ഒരുങ്ങി. അദ്ദേഹത്തിന് 84 വയസ്സായിരുന്നു. ബാന്ദ്രയിലെ ഹോളിഫെയ്ത്ത് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ബോംബെ ഹൈക്കോടതി കേസില്‍ ജാമ്യം പരിഗണിക്കാനായി എടുത്തപ്പോഴാണ് അദ്ദേഹത്തിന്റെ മരണവിവരം അഭിഭാഷകര്‍ കോടതിയെ അറിയിച്ചത്.

ഇന്ന് രാവിലെ സ്റ്റാന്‍ സ്വാമിയുടെ അഭിഭാഷകര്‍ ബോംബെ െൈഹക്കോടതിയെ സമീപിച്ചിരുന്നു. ചികിത്സയുമായി ബന്ധപ്പെട്ട് ജാമ്യത്തിനായിട്ടായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ആരോഗ്യ നില വളരെ മോശമായിരുന്നു. വെന്റിലേറ്ററിനെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയത്. അതേസമയം ഫാദറിന്റെ മരണത്തില്‍ സുപ്രീം കോടതി അടക്കം ഞെട്ടല്‍ രേഖപ്പെടുത്തിയിരിക്കുകയാണ്. മതിയായ ചികിത്സ അദ്ദേഹത്തിന് ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.
ചികിത്സിച്ച ആശുപത്രിയെ കുറിച്ച് പരാതിയില്ലെന്നും, എന്നാല്‍ എന്‍ഐഎയെ കുറിച്ച് പരാതി ഉണ്ടെന്നും അഭിഭാഷകര്‍ ഹൈക്കോടതിയെ അറിയിച്ചു. മതിയായ സുരക്ഷ ലഭിച്ചില്ലെന്ന് ജെസ്യൂട്ട് സഭയും പറഞ്ഞു. അതേസമയം ഫാദറിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. ഫാദറിന്റെ കേസില്‍ ഗുരുതരമായ അലംഭാവം ഉണ്ടായെന്ന് അഭിഭാഷകര്‍ പറഞ്ഞു. ബോംബെ ഹൈക്കോടതിയും ഫാദറിന്റെ മരണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. സ്റ്റാന്‍ സ്വാമിയുടെ മരണം കേന്ദ്ര സര്‍ക്കാരിനും അന്വേഷണ ഏജന്‍സികള്‍ക്കും വലിയ തലവേദനയാവുമെന്ന് ഉറപ്പാണ്.
ആ വലിയ സ്വപ്‌നം ബാക്കിയാക്കി ജെഫ് ബെസോസ്; ലോകത്തെ ഏറ്റവും വലിയ സമ്പന്നനെ കുറിച്ച് അറിയാം
മെയ് മുതല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സ്വാമി. ഞായറാഴ്ച്ചയാണ് അദ്ദേഹത്തിന്റെ ആരോഗ്യ നില വളരെ മോശമായതെന്ന് അഭിഭാഷകന്‍ മിഹിര്‍ ദേശായ് വ്യക്തമാക്കി. കൊവിഡാനന്തര രോഗങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എട്ടിനാണ് അദ്ദേഹം അറസ്റ്റിലാവുന്നത്. തലോജ സെന്‍ട്രല്‍ ജയിലിലായിരുന്നു അദ്ദേഹം. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നേരത്തെ സ്വാമിക്ക് വേണ്ട ചികിത്സ നല്‍കുന്നില്ലെന്ന് പരാതി വരെ മനുഷ്യാവകാശ കമ്മീഷന് ലഭിച്ചിരുന്നു.
ബിക്കിനിയില്‍ ഞെട്ടിച്ച് കെനിഷ അശ്വതി; ഗ്ലാമറസ് ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications