മോദി തന്നെക്കാള്‍ മികച്ച നടന്‍; യോഗി പൂജാരിയോ മുഖ്യമന്ത്രിയോ? പരിഹസിച്ച് പ്രകാശ് രാജ്

  • Posted By:
Subscribe to Oneindia Malayalam

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെതിരെയും പരിഹാസശരവുമായി പ്രശസ്ത താരം പ്രകാശ് രാജ്. ഡിവൈഎഫ്‌ഐയുടെ 11ാം സംസ്ഥാന സമ്മേളനം ബെംഗളൂരുവില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പ്രകാശ് രാജ് ഇരുവരെയും പരിഹസിച്ചത്.

മോദി തന്നെക്കാള്‍ മികച്ച നടനാണെന്നാണ് പ്രകാശ് രാജ് പറയുന്നത്. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാണോ അതോ ക്ഷേത്രത്തിലെ പൂജാരിയാണോ എന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നും പ്രകാശ് രാജ് പരിഹസിക്കുന്നു. ഗൗരി ലങ്കേഷിന്റെ വധത്തില്‍ മോദി ഇനിയും മൗനം തുടര്‍ന്നാല്‍ കിട്ടിയ ദേശീയ പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കുമെന്ന് പ്രകാശ് രാജ് വ്യക്തമാക്കി.

പുരസ്‌കാരങ്ങള്‍ മടക്കി നല്‍കും

പുരസ്‌കാരങ്ങള്‍ മടക്കി നല്‍കും

മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വധത്തില്‍ ഇനിയു മോദി ഇനിയും മൗനം തുടര്‍ന്നാല്‍ അഭിനയത്തിന് തനിക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുമെന്ന് പ്രകാശ് രാജ് പറയുന്നു. ഗൗരിലങ്കേഷ് വധത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പ്രതികരണം.

പിടിക്കുകയോ പിടിക്കാതിരിക്കുകയോ

പിടിക്കുകയോ പിടിക്കാതിരിക്കുകയോ

ഗൗരി ലങ്കേഷിന്റെ കൊലയാളികളെ പിടിക്കുകയോ പിടിക്കാതിരിക്കുകയോ ചെയ്യാമെന്നും എന്നാല്‍ അതിനെക്കാള്‍ അസ്വസ്ഥത ഉണ്ടാക്കുന്നത് ആ മരണം സമൂഹമാധ്യമങ്ങളിലൂടെ ആഘോഷിക്കപ്പെടുമ്പോഴാണെന്നും അദ്ദേഹം.

പ്രധാനമന്ത്രി കണ്ണടയ്ക്കുന്നു

പ്രധാനമന്ത്രി കണ്ണടയ്ക്കുന്നു

ആഘോഷിക്കുന്നവരെ നമുക്ക് അറിയാമെന്നുംഇതില്‍ ചിലര്‍ പ്രധാനമന്ത്രിയെ പിന്തുടരുന്നവരാതണെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഇതിനോടെല്ലാം മോദി കണ്ണടയ്ക്കുകയാണെന്നും പ്രകാശ് രാജ്.

യോഗി പൂജാരിയോ

യോഗി പൂജാരിയോ

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാണോ ക്ഷേത്രത്തിലെ പൂജാരിയാണോ എന്ന് തിരിച്ചറിയാനാവിുന്നില്ലെന്നും പ്രകാശ് രാജ് പരിഹസിക്കുന്നു.

മോദി വലിയ നടന്‍

മോദി വലിയ നടന്‍

മോദി തന്നെക്കാള്‍ വലിയ നടനാണെന്ന് പ്രകാശ് രാജ് പറയുന്നു. തനിക്ക് അഞ്ച് ദേശീയ പുരസ്‌കാരങ്ങള്‍ ളഭിച്ചിട്ടുണ്ടെന്നും എന്നാല്‍ തന്നെക്കാള്‍ മികച്ച നടനാണെന്ന് തെളിയിക്കാനാണ് മോദി ശ്രമിക്കുന്നതെന്നും പ്രകാശ് രാജ്.

ആശങ്കയിലാണ്

ആശങ്കയിലാണ്

രാജ്യത്തിന്റെ പോക്ക് എങ്ങോട്ടാണെന്നാലോചിച്ച് ആശങ്കയിലാണെന്ന് പ്രകാശ് രാജ് പറയുന്നു. താനൊരു മികച്ച നടനാണെന്നും മോദിയുടെ അഭിനയം തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നാണോ കരുതുന്നതെന്നും പ്കാശ് രാജ് ചോദിക്കുന്നു.

English summary
actor prakash raj against modi and yogi aditya nath

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്