• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പാർവ്വതിക്ക് പിന്നാലെ സണ്ണി വെയിനും, പൗരത്വ ഭേദഗതി നിയമത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി നടൻ!

കൊച്ചി: പൗരത്വ നിയമ ഭേദഗതിക്ക് എതിരെ രാജ്യമെമ്പാടും ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരികയാണ്. പൗരത്വത്തിന് മതം അടിസ്ഥാനമാക്കുന്നതിനെതിരെ ശക്തമായ നിലപാടാണ് കേരളവും കൈക്കൊണ്ടിരിക്കുന്നത്. ഭരണപക്ഷവും പ്രതിപക്ഷവും ഈ വിഷയത്തില്‍ ഒറ്റക്കെട്ടാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുളളവര്‍ സമരരംഗത്തേക്ക് ഇറങ്ങുകയാണ്.

അതിനിടെ മലയാള സിനിമാ രംഗത്ത് നിന്നും ദേശീയ പൗരത്വ ബില്ലിനെതിരെ കൂടുതല്‍ ശബ്ദങ്ങള്‍ ഉയര്‍ന്ന് വരുന്നു. സൂപ്പർ താരങ്ങൾ നിശബ്ദരായിരിക്കുമ്പോൾ യുവനടന്‍ സണ്ണി വെയിനാണ് ഏറ്റവും ഒടുവില്‍ പൗരത്വ ഭേദഗതി നിയമത്തിനൊപ്പമില്ല എന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

ഡോണ്ട് ബി എ സക്കര്‍

ഡോണ്ട് ബി എ സക്കര്‍

സണ്ണി വെയിന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്ന ഒരു ചലച്ചിത്ര ഭാഗം സോഷ്യല്‍ മീഡിയ വലിയ ചര്‍ച്ചയാക്കിയിരിക്കുകയാണ്. ഡോണ്ട് ബി എ സക്കര്‍ എന്ന ഹ്രസ്വചിത്രത്തിന്റെ ഒരു ഭാഗമാണ് സണ്ണി പങ്കുവെച്ചിരിക്കുന്ന്. 1945ല്‍ അമേരിക്കയില്‍ പുറത്തിറങ്ങിയതാണ് ഈ ചിത്രം. 22 മിനുറ്റോളം ചിത്രമുണ്ടെങ്കിലും പൗരത്വം വിഷയമാകുന്ന ചിത്രത്തിന്റെ രണ്ടേ കാല്‍ മിനുറ്റ് വരുന്ന പ്രധാന ഭാഗമാണ് സണ്ണി പങ്കുവെച്ചിരിക്കുന്നത്.

രക്തം തിളയ്ക്കുന്നു

രക്തം തിളയ്ക്കുന്നു

അമേരിക്കയിലെ ഒരു തെരുവില്‍ കുറച്ചാളുകള്‍ക്ക് മുന്നില്‍ അമേരിക്കന്‍ പൗരനായ ഒരാള്‍ നടത്തുന്ന വിദ്വേഷ പ്രസംഗമാണ് ചിത്രത്തിലെ രംഗം. മറ്റ് രാജ്യങ്ങളില്‍ നിന്ന് വന്ന് അമേരിക്കയില്‍ താമസിക്കുന്ന നീഗ്രോകളും കത്തോലിക്കരും അടക്കമുളള വിദേശികള്‍ എല്ലാവരേയും പുറത്താക്കണം എന്നാണ് ഇയാള്‍ പ്രസംഗിക്കുന്നത്. ഇതൊക്കെ കാണുമ്പോള്‍ തന്റെ രക്തം തിളയ്ക്കുന്നു എന്നയാള്‍ പറയുന്നു.

രാജ്യത്ത് നിന്നോടിക്കണം

രാജ്യത്ത് നിന്നോടിക്കണം

തങ്ങള്‍ക്ക് ലഭിക്കേണ്ട ജോലിയും പണവുമാണ് ഇത്തരക്കാര്‍ കൊണ്ട് പോകുന്നതെന്നും ഇയാള്‍ ആരോപിക്കുന്നു. ഒരു കല്‍പ്പണിക്കാരനും പ്രൊഫസറും ഈ പ്രസംഗം കേട്ടുനില്‍ക്കുന്നുണ്ട്. പ്രാസംഗികന്‍ പറയുന്നത് ശരിയാണെന്നാണ് തനിക്ക് തോന്നുന്നത് എന്നാണ് ആദ്യം കല്‍പ്പണിക്കാരനായ ആള്‍ പറയുന്നത്. എന്നാല്‍ പ്രാസംഗികന്‍ കല്‍പ്പണിക്കാരെയും രാജ്യത്ത് നിന്നോടിക്കണം എന്ന് പറയുന്നതോടെ അയാള്‍ ഞെട്ടുന്നു.

ചെറുഗ്രൂപ്പുകളായി വിഭജിച്ച് കീഴടക്കി

ചെറുഗ്രൂപ്പുകളായി വിഭജിച്ച് കീഴടക്കി

തുടര്‍ന്ന് പ്രൊഫസര്‍ ജര്‍മ്മനിയില്‍ നാസികള്‍ ഇത്തരത്തിലാണ് രാജ്യം കീഴടക്കിയത് എന്ന് വിശദീകരിക്കുന്നു. വെറും മതഭ്രാന്തന്മാര്‍ മാത്രമാണ് നാസികള്‍ എന്നാണ് താന്‍ ആദ്യം കരുതിയത് എന്നും എന്നാല്‍ അവര്‍ രാജ്യത്തെ ചെറുഗ്രൂപ്പുകളായി വിഭജിച്ച് കീഴടക്കിയെന്നും പ്രൊഫസര്‍ പറയുന്നു. ഇത്രയും ഭാഗമാണ് സണ്ണി വെയിന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേര്‍ സണ്ണിയെ അഭിനന്ദിച്ച് രംഗത്ത് വന്നിട്ടുണ്ട്.

നട്ടെല്ലില്‍ നിന്ന് ഭയം അരിച്ച് കയറുന്നു

നട്ടെല്ലില്‍ നിന്ന് ഭയം അരിച്ച് കയറുന്നു

സണ്ണി വെയിന് മുന്‍പ് മലയാള സിനിമയില്‍ നിന്ന് പൗരത്വ നിയമ ഭേദഗതിക്ക് എതിരെ ശബ്ദം ഉയര്‍ത്തിയത് പാര്‍വ്വതി, എംഎ നിഷാദ്, ലിജോ ജോസ് പല്ലിശേരി, ആഷിഖ് അബു അടക്കമുളളവരാണ്. തന്റെ നട്ടെല്ലില്‍ നിന്ന് ഭയം അരിച്ച് കയറുന്നുവെന്നും ഇതൊരിക്കലും അനുവദിച്ച് കൊടുക്കരുത് എന്നുമാണ് പാര്‍വ്വതി പ്രതികരിച്ചത്. നിയമം കേരളത്തില്‍ നടപ്പിലാക്കില്ല എന്ന് പറഞ്ഞ മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ലിജോ ജോസ് പല്ലിശേരി രംഗത്ത് വന്നിരുന്നു.

പിന്തുണച്ച് ആഷിഖ് അബുവും

പിന്തുണച്ച് ആഷിഖ് അബുവും

ഉണ്ട സിനിമയുടെ സംവിധായകനടക്കമുളളവര്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വേദിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഈ ചിത്രം പങ്കുവെച്ചാണ് ആഷിഖ് അബു ഐക്യദാര്‍ഢ്യം അറിയിച്ചത്. സംവിധായകന്‍ എംഎ നിഷാദ് ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. പൂര്‍ണരൂപം വായിക്കാം: '' ഉറക്കം നല്ലതാണ്. അത് മനസ്സിനും ശരീരത്തിനും ഉന്മേഷം നൽകും.

അങ്ങനെ, ഒരുറക്കത്തിൽ ഞാനൊരു സ്വപ്നം കണ്ടു. ആ സ്വപ്നത്തിൽ ഞാൻ കണ്ടത് എന്റ്റേത് എന്ന് ഞാനഹങ്കരിക്കുന്ന എന്‌റ്റെ രാജ്യത്തെ, നല്ലൊരു കാലത്തേ പറ്റിയാണ്. ഒരു സിനിമയുടെ മനോഹരമായ, ഫ്രെയിമുകളിൽ സുന്ദര മനോജ്ഞമായ എന്റ്റെ നാട് ഞാൻ കണ്ടു

ഇന്ത്യ ഒന്നാണ്

ഇന്ത്യ ഒന്നാണ്

സൂര്യനസ്തമിക്കാത്ത, ബ്രിട്ടീഷ് സാമ്രാജ്യത്ത്വ ശക്തികൾക്കെതിരെ പടപൊരുതിയ ധീര ദേശാഭിമാനികളെ ഹൈന്ദവനും മുസ്ളീമും ക്രിസ്ത്യാനിയും ഒന്നിച്ച് നിന്ന് ഈ രാജ്യത്തിന്റ്റെ സ്വാതന്ത്ര്യത്തിന് വേണ്ടി രണാംഗണത്തിൽ പൊരുതുന്ന ഭാരതീയരെ അവസാന ശ്വാസത്തിലും, ചങ്കിലെ ചോര പൊടിയുമ്പോളും കരളുറപ്പോടെ അവർ വിളിച്ചു പറഞ്ഞു, ഞങ്ങൾ ഒന്നാണ്... ഞാൻ കണ്ടു ഈ രാജ്യത്തെ ഒറ്റികൊടുത്തവരെ... മഹാത്മജിയുടെ നെഞ്ചിന് നേരെ നിറയൊഴിച്ച ദേശദ്രോഹിയേ. ഞാൻ കേട്ടു മതേതര ഇൻഡ്യക്കെതിരെയുളള ആദ്യത്തെ വെടിയൊച്ച. എന്റ്റെ കണ്ണുകൾ നിറഞ്ഞു. കാരണം ഞാനൊരു ഇന്ത്യൻ പൗരനാണ്. എന്റ്റെ രാജ്യം കരഞ്ഞു കാരണം ഇന്ത്യ ഒന്നാണ്. നമ്മെളെല്ലാവരും ഒന്നാണ്.

 ജാതിയും മതവും ഞാൻ പഠിച്ചില്ല

ജാതിയും മതവും ഞാൻ പഠിച്ചില്ല

പുനലൂരിലെ സ്കൂളിൽ ആദ്യാക്ഷരം പഠിപ്പിച്ച അധ്യാപകന്റ്റെ ജാതി എനിക്കറിയില്ല. കൂടെ പഠിച്ച കൂട്ടുകാരുടെ ജാതിയും മതവും ഞാൻ പഠിച്ചില്ല. തൂക്കുപാലത്തിലൂടെ എന്റ്റെ ഉപ്പാപ്പയുടെ (പുനലൂരിലെ ആദ്യത്തെ മുൻസിപ്പൽ ചെയർമാനായിരുന്നു അദ്ദേഹം) കൈയ്യും പിടിച്ച് ഞാൻ നടക്കുന്ന കാഴ്ച്ചയായിരുന്നു അടുത്ത സ്വപ്നം. ആ സ്വപ്നത്തിൽ ഞാൻ കണ്ടു അദ്ദേഹത്തിന്റ്റെ സുഹൃത്തുക്കളായ കൃഷ്ണപിളള സാറിനെ പി എൻ എസ്സിനെ തോമസ്സ് വൈദ്യരെ അങ്ങനെ ഒരുപാട് പേരെ. അവരുടെ ജാതി ഏതാണെന്ന് എനിക്കറിയില്ല... അവരുടെ മതം എന്താണെന്ന് എന്നെ ആരും പറഞ്ഞ് പഠിപ്പിച്ചുമില്ല.. ഭരണിക്കാവ് ക്ഷേത്രവും നടയിലെ ആനയേയും ഞാൻ കണ്ടു. ആലഞ്ചേരി പളളിയും സെന്തോമസ്സ് പളളിയും ഞാൻ കണ്ടു.

സ്വപ്നത്തിലെ വർണ്ണകാഴ്ചകൾ

സ്വപ്നത്തിലെ വർണ്ണകാഴ്ചകൾ

പിന്നെ ഞാൻ കണ്ടത് താഴ്ത്തങ്ങാടി പളളിയും, തളീക്കോട്ട ക്ഷേത്രവും, ഇടക്കാട്ട് പളളിയും അവിടത്തെ ഉത്സവങ്ങളും. മീനച്ചിലാറ്റിൽ കൂട്ടൂകാരോടൊത്ത് നീന്തി കളിക്കുന്നതും ഓണവും പെരുന്നാളും ക്രിസ്സ്മസ്സും ഞാൻ കണ്ടു. ഓണ സദ്യയുടെ രുചിയും പെരുന്നാളിന്റ്റെ രുചിയുളള ബിരിയാണിയും ക്രിസ്ത്മസ്സ് രാവിലെ കരോളിൽ സാൻറ്റാ നൽകുന്ന സമ്മാനങ്ങളും കൂട്ടുകാരോടൊപ്പം ആസ്വദിച്ചതും ആഘോഷിച്ചതും ഞാൻ കണ്ട സ്വപ്നത്തിലെ വർണ്ണകാഴ്ചകളായിരുന്നു. തായ്ലക്ഷമി തീയറ്ററിൽ ഞാൻ കണ്ട പ്രേംനസീർ സിനിമ മുതൽ ഇപ്പോൾ മൾട്ടിപ്ളസ്സിന്റ്റെ കാലത്തെ ന്യൂജൻ പിളളേരുടെ സിനിമകളും, മോഹൻ ലാലിന്റ്റേയും മമ്മൂട്ടിയുടെ സിനിമകളും കണ്ടാസ്വദിക്കുന്നതും സ്വപ്നത്തിലെ സുന്ദര കാഴ്ച്ചകൾ തന്നെ.

ഈ നാട് എന്റ്റേത് കൂടിയാണ്

ഈ നാട് എന്റ്റേത് കൂടിയാണ്

പിന്നീടെപ്പോഴോ ഞാൻ ഞെട്ടിയുണർന്നു. എന്റ്റെ മുറിയിലെ ടീവി യിൽ ഞാൻ കണ്ടു ഭീമാകാരനായ ഒരു മനുഷ്യൻ വാതോരാതെ പ്രസംഗിക്കുന്നു. കണ്ണ് തുടച്ച് ചെവിയോർത്തപ്പോൾ അയാൾ പറയുന്നു, അല്ല ആക്രോശിക്കുന്നൂ... മുസ്ളീംങ്ങൾ ഈ നാട്ടിൽ ജീവിക്കണമെങ്കിൽ പൗരത്ത്വം തെളിയിക്കണമെന്ന്.. അയാളുടെ പുറകിലിരിക്കുന്നവർ കൈയ്യടിക്കുന്നു. സ്വപ്നമാണോ? അല്ല സ്വപ്നമല്ല... ഒരു യാഥാർത്ഥ്യം ആണത് എന്ന് അവർ മനസ്സിലാക്കി കൊടുക്കുകയാണ്. ഈ നാട്ടിലെ ഒരു വിഭാഗത്തിനെ മതത്തിന്റ്റെ പേരിൽ അന്യവൽകരിക്കാനും അപരവൽകരിക്കാനുമുളള കുത്സിത ശ്രമം. മതം ആയുധമാക്കുന്നവർ. ഈ നാട് എന്റ്റേത് കൂടിയാണ്. എന്റ്റെ പൗരത്ത്വം ഇൻഡ്യ എന്ന വികാരമാണ്.

English summary
Actor Sunny Wayne opposes Citizenship amendment act
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X