• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കുഞ്ഞിന്റെ അച്ഛനാരെന്ന് നടിയോട് ചോദ്യം; ചുട്ട മറുപടി, വൈകാതെ പാര്‍ലമെന്റിലെത്തും- നുസ്രത്ത് ജഹാന്‍

Google Oneindia Malayalam News

കൊല്‍ക്കത്ത: ദേശീയതലത്തില്‍ പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്ന താരമാണ് നുസ്രത്ത് ജഹാന്‍. നടിയായും രാഷ്ട്രീയ പ്രവര്‍ത്തകയായും അവര്‍ മാധ്യമങ്ങളില്‍ നിറയാറുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് എംപിയാണെങ്കിലും നുസ്രത്ത് ബിജെപി നേതാവുമായി പ്രണയത്തിലാണ്. അതുകൊണ്ടുതന്നെ അവര്‍ ബിജെപിയിലേക്ക് മാറുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

ഭര്‍ത്താവുമായി പിരിഞ്ഞാണ് നുസ്രത്തിന്റെ ജീവിതം. കഴിഞ്ഞ മാസം ഒരു ആണ്‍കുഞ്ഞിന് നുസ്രത്ത് ജന്മം നല്‍കി. ഈ വേളയില്‍ കൂടുതല്‍ ഉയര്‍ന്ന ചോദ്യമായിരുന്നു നുസ്രത്തിന്റെ കുഞ്ഞിന്റെ അച്ഛനാര് എന്നത്. പ്രസവ ശേഷം ആദ്യ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ഈ ചോദ്യത്തിന് നുസ്രത്ത് നല്‍കിയ മറുപടി വൈറലായിരിക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

നടി ആലംകൃതയെ പട്ടാപ്പകല്‍ കത്തിമുനയില്‍ നിര്‍ത്തി; കുതറിയോടിയെങ്കിലും കുടുങ്ങി, ലക്ഷങ്ങള്‍ നഷ്ടപ്പെട്ടുനടി ആലംകൃതയെ പട്ടാപ്പകല്‍ കത്തിമുനയില്‍ നിര്‍ത്തി; കുതറിയോടിയെങ്കിലും കുടുങ്ങി, ലക്ഷങ്ങള്‍ നഷ്ടപ്പെട്ടു

1

കുഞ്ഞിന്റെ അച്ഛനാര് എന്ന ചോദ്യം നേരത്തെ ഉയര്‍ന്നപ്പോള്‍ നടി കാര്യമായി പ്രതികരിച്ചിരുന്നില്ല. ഇത്തരം ചോദ്യങ്ങള്‍ അവഗണിക്കുകയാണ് ചെയ്തത്. പ്രസവ ശേഷം പൊതുപരിപാടിക്കെത്തിയപ്പോഴാണ് ഈ ചോദ്യത്തിന് ആദ്യമായി പ്രതികരിക്കുന്നത്. മകന്‍ യിഷാന്‍ ഇക്കഴിഞ്ഞ ആഗസ്റ്റ് 26നാണ് ജനിച്ചത്. പാര്‍ലമെന്റംഗമാണെങ്കിലും സഭാ നടപടികളില്‍ പങ്കെടുക്കാത്ത നുസ്രത്തിന്റെ നിലപാടുകളും വിവാദമായിരുന്നു.

2

ഇത് പുതിയ ജീവിതമാണ്. പുതിയ തുടക്കം ഞാന്‍ ശരിക്കും ആസ്വദിക്കുന്നുണ്ടെന്ന് എന്‍ഡിടിവിയുമായി സംവദിക്കവെ നുസ്രത്ത് ജഹാന്‍ പ്രതികരിച്ചു. കൊല്‍ക്കത്തയില്‍ ഒരു സലൂണിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നുസ്രത്ത് ജഹാന്‍. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍കാല സമ്മേളനത്തില്‍ നുസ്രത്ത് പങ്കെടുത്തിരുന്നില്ല. അന്ന് എട്ട് മാസം ഗര്‍ഭിണിയായിരുന്നു.

3

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഉറപ്പായും പങ്കെടുക്കുമെന്ന് നുസ്രത്ത് ജഹാന്‍ പറഞ്ഞു. തന്നെ തിരഞ്ഞെടുത്ത ജനങ്ങളോടുള്ള ബാധ്യതയാണത്. നേരത്തെ പാര്‍ലമെന്റില്‍ എത്താതിരുന്നത് ചില പ്രയാസങ്ങള്‍ കാരണമായിരുന്നു. അടുത്ത സമ്മേളനത്തിന് എത്തും. തന്റെ മണ്ഡലത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കുമെന്നും നുസ്രത്ത് ജഹാന്‍ പറഞ്ഞു.

4

പല വിധ ചോദ്യങ്ങള്‍ തനിക്ക് നേരെ ഉയരാന്‍ സാധ്യതയുണ്ട്. എല്ലാം നേരിടാന്‍ ഞാന്‍ റെഡിയാണ്. മറച്ചുവെക്കാന്‍ തനിക്ക് ഒന്നുമില്ലെന്നും നുസ്രത്ത് ജഹാന്‍ പറഞ്ഞു. കുഞ്ഞിന്റെ പിതാവിന് അറിയാം പിതാവ് ആരാണെന്ന്. ഞങ്ങള്‍ വളരെ സന്തോഷത്തിലാണ്. ഞാനും നടന്‍ യാഷ് ഗുപ്തയും ഏറ്റവും നല്ല സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ജീവിതം ആസ്വദിക്കുകയാണെന്നും നുസ്രത്ത് ജഹാന്‍ പറഞ്ഞു.

5

വ്യവസായിയായ നിഖില്‍ ജെയിന്‍ ആയിരുന്നു നുസ്രത്തിന്റെ ഭര്‍ത്താവ്. ഇരുവരും പിരിഞ്ഞിട്ട് മാസങ്ങളായി. 2019ല്‍ തുര്‍ക്കിയില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഇന്ത്യയില്‍ നിയമപരമല്ലാത്ത വിവാഹമാണ് നടന്നത് എന്നതിനാല്‍ നിയമപരമായ വിവാഹ മോചനം ആവശ്യമില്ല എന്നാണ് നുസ്രത്തിന്റെ നിലപാട്.

മോഹന്‍ലാലും സുചിത്രയും ഗുരുവായൂരില്‍; രവി പിള്ളയുടെ മകന്റെ കല്യാണത്തിന് താരപ്പകിട്ട്, ചിത്രങ്ങള്‍

6

നിഖില്‍ ജെയിനുമായി വേര്‍പ്പിരിഞ്ഞ ശേഷമാണ് നടനും ബിജെപി നേതാവുമായ യാഷ് ദാസ് ഗുപ്തയുമായി നുസ്രത്ത് പ്രണയത്തിലായത്. തുടര്‍ന്നാണ് കുഞ്ഞിന്റെ അച്ഛനാര് എന്ന ചോദ്യം ഉയരാന്‍ തുടങ്ങിയത്. ബംഗാളിലെ ചില നേതാക്കള്‍ പരിഹാസ രൂപേണ ഇക്കാര്യം ഇടയ്ക്കിടെ ആവര്‍ത്തിച്ചിരുന്നു. ബംഗാളിലെ ബസീര്‍ഹട്ട് മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് നുസ്രത്ത് ജഹാന്‍.

7

മകന്‍ പിറന്നതോടെ എല്ലാം മാറി മറിഞ്ഞു. തന്റെ ഭൂമിശാസ്ത്രം മുതല്‍ ചരിത്രം വരെ മാറി. ഇപ്പോള്‍ മനോഹരമായ ഒരു ഫീലിങ് ആണുള്ളത്. അത് പ്രകടിപ്പിക്കാന്‍ സാധിക്കില്ലെന്നും നുസ്രത്ത് ജഹാന്‍ പറഞ്ഞു.. പ്രസവം കഴിഞ്ഞ് 12 ദിവസം പിന്നിടുമ്പോഴാണ് ഉദ്ഘാടന ചടങ്ങിന് നുസ്രത്ത് ജഹാന്‍ എത്തിയത്. എന്നോടും കുടുംബത്തോടും വോട്ടര്‍മാരോടും എനിക്ക് ഉത്തരവാദിത്തമുണ്ടെന്നറിയാം. അതുകൊണ്ട് വൈകാതെ പാര്‍ലമെന്റിലെത്തും. സിനിമാ രംഗത്തും സജീവമാകുമെന്നും നടി പറഞ്ഞു.

cmsvideo
  Dr. KP Aravindan's fb post about Nipah Virus | Oneindia Malayalan
  English summary
  Actress Nusrat Jahan reply about Father Of Her Baby; Says Will Attend Next Parliament Session
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X