ചികിത്സിക്കുന്നതിനിടെ ഡോക്ടറും അളവെടുക്കാന്‍ വന്ന ടെയിലറും പീഡിപ്പിച്ചു; നടി നീന ഗുപ്ത പറയുന്നു
മുംബൈ: കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് താരം നീന ഗുപ്ത. കുട്ടിക്കാലത്ത് ഒരു ഒരു ഡോക്ടറും ഒരു തയ്യൽക്കാരനും തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് താരം വ്യക്തമാക്കുന്നത്. ഭയമായിരുന്നതിനാലാണ് ഇക്കാര്യം അന്ന് അമ്മയോട് പറയാതിരുന്നതെന്നും തന്റെ ആത്മകഥയാ സച്ച് കഹുന്‍ തോയില്‍ താരം കുറിക്കുന്നു.
കുട്ടിക്കാലത്ത് നേതൃരോഗ വിദഗ്ധനായ ഒരു ഡോക്ടറെ സന്ദര്‍ശിച്ച കാര്യം നീന ഗുപ്ത ആത്മകഥയില്‍ വ്യക്തമാക്കുന്നുണ്ട്. സഹോദരനുമായി ഒരുമിച്ചായിരുന്നു ഡോക്ടറെ കാണാന്‍ പോയത്. എന്നാല്‍ ഡോക്ടര്‍ സഹോദരനോട് പുറത്തെ വെയിറ്റിങ് റൂമില്‍ ഇരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

എന്റെ കണ്ണ് പരിശോധിച്ചു കൊണ്ടാണ് ഡോക്ടര്‍ തുടങ്ങിയത്. എന്നാല്‍ തുടര്‍ന്ന് കണ്ണുമായി ബന്ധമില്ലാത്ത ശരീരത്തിലെ മറ്റ് ഭാഗങ്ങളായിരുന്നു ഡോക്ടര്‍ പരിശോധിക്കാന്‍ തുടങ്ങിയതെന്നും നീന ഗുപ്ത ആത്മകഥയില്‍ എഴുതുന്നു. അക്കാര്യം സംഭവിച്ചതോടെ ഞാന്‍ വലിയ തോതില്‍ ഭയപ്പെട്ട് പോയി. വീട്ടിലേക്കുള്ള വഴിയില്‍ ഉടനീളം കടുത്ത വെറുപ്പും അമര്‍ഷവും തോന്നി. ഒരു വീടിന്റെ മൂലയില്‍ ഇരുന്ന് ആരും കാണാതെ കുറെ കരഞ്ഞു.
കറുപ്പിൽ സ്വർണ നിറം: പുത്തന്‍ സാരിയില്‍ സ്റ്റൈലിഷായി നടി ഭാവന

പക്ഷേ ഇക്കാര്യംഎന്റെ അമ്മയോട് പറയാൻ ധൈര്യപ്പെട്ടില്ല, കാരണം ഇത് എന്റെ തെറ്റാണെന്ന് അവര്‍ പറയുമെന്നായിരുന്നു എന്റെ ഭയം. ഡോക്ടറെ പ്രകോപിപ്പിക്കാൻ ഞാൻ എന്തെങ്കിലും പറയുകയോ ചെയ്യുകയോ ചെയ്തിരിക്കാം എന്നും അമ്മ തെറ്റിദ്ധരിച്ചേക്കാമെന്നും ഞാന്‍ ഭയപ്പെട്ടു. ഈ ഒരു അനുഭവം പലതവണ അതേ ഡോക്ടറില്‍ നിന്നും തനിക്ക് ഉണ്ടായെന്നും നീന ഗുപ്ത കൂട്ടിച്ചേര്‍ക്കുന്നു.

തുടര്‍ന്നാണ് തയ്യൽക്കാരനില്‍ നിന്നും ഉണ്ടായ അനുഭവത്തെ കുറിച്ച് താരം തുറന്ന് പറയുന്നത്. പുതിയ ഉടുപ്പ് തയ്പ്പിക്കുന്നതിനായി അളവുകള്‍ എടുക്കുമ്പോഴായിരുന്നു അദ്ദേഹത്തില്‍ നിന്നും മോശം അനുഭവം ഉണ്ടായത്. ഈ സംഭവത്തിനുശേഷവും അവിടെക്ക് പോകാൻ നിർബന്ധിതയായി എന്നും അവർ വ്യക്തമാക്കുന്നു. എനിക്ക് വേറെ വഴിയില്ല എന്ന തോന്നലായിരുന്നു എനിക്ക്.

എനിക്ക് അവരുടെ അടുത്തേക്ക് പോകാൻ താൽപ്പര്യമില്ലെന്ന് ഞാൻ അമ്മയോട് പറഞ്ഞാൽ, എന്തുകൊണ്ടെന്ന് അവര്‍ എന്നോട് ചോദിക്കും, അപ്പോള്‍ നടന്ന കാര്യങ്ങള്‍ ഞാന‍് പറയേണ്ടി വരും. അക്കാര്യത്തില്‍ എനിക്ക് ഭയമുണ്ടായിരുന്നെന്നും നീന ഗുപ്ത വിശദീകരിക്കുന്നു. വൈകിയാണ് താൻ മാത്രമല്ല ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോയതെന്ന് മനസിലാക്കി. എന്നാല്‍ തന്റെ അതേ ഭയത്താല്‍ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നില്ല.

16 -ആം വയസ്സിൽ, ഒരു സുഹൃത്തിന്റെ വിവാഹിതനായ സഹോദരനില്‍ നിന്നും ഒരു ശ്രമം ഉണ്ടായി. എന്നാല്‍ അദ്ദേഹത്തിനോ കുടുംബത്തിനോ ദ്രോഹം വരുത്താതെ ഞാൻ അവന്റെ നീക്കത്തെ പ്രതിരോധിച്ചു. മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികളെ ഇപ്പോൾ ഒരു 'നല്ല സ്പർശനം', 'മോശം സ്പർശം' എന്നിവ തമ്മിലുള്ള വ്യത്യാസം പഠിപ്പിക്കുമ്പോൾ, കൗമാരപ്രായത്തിൽ വരെ തങ്ങളെ പോലുള്ളവരെ ഒന്നിനെയും കുറിച്ച് പഠിപ്പിച്ചിട്ടില്ല" എന്നും നീന പറഞ്ഞു.

തന്റെ വ്യക്തി ജീവിതത്തെയും സിനിമാ ജീവിതത്തെയും കുറിച്ചുള്ള ഒട്ടേറെ വെളിപ്പെടുത്തലുകളാണ് പുസ്തകത്തിൽ നീന ഗുപ്ത നടത്തിയിട്ടുള്ളത്. വിവാഹം ചെയ്യാതെ, കാമുകൻ വിവിയൻ റിച്ചാർഡ്സിൽ ഉണ്ടായ മകളെ വളർത്താൻ ധൈര്യം കാണിച്ച വ്യക്തി കൂടിയാണ് നീന. നീന ഗുപ്തയുടെ മകളായ മസാബ ഇന്ന് അറിയപ്പെടുന്ന ഫാഷൻ ഡിസൈനര്‍ കൂടിയാണ്
ചിരിയുടെ മാലപ്പടക്കം പൊട്ടിക്കാന്‍ ദിലീപ്: വോയിസ് ഓഫ് സത്യാനാഥന്‍ ചിത്രീകരണം തുടങ്ങി












Click it and Unblock the Notifications