Get Updates
Get notified of breaking news, exclusive insights, and must-see stories!

സീറ്റ് ബെല്‍റ്റും പ്രധാനമാണ്, ആദ്യം റോഡിലെ കുഴിയടക്കൂ..എന്നിട്ടാകാം ചര്‍ച്ച; നിലപാട് വ്യക്തമാക്കി പൂജ ഭട്ട്

മുംബൈ: ടാറ്റ മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ച സംഭവത്തെ തുടര്‍ന്ന് യാത്ര സുരക്ഷയെ കുറിച്ചും സീറ്റ് ബെല്‍റ്റിന്റെ ആവശ്യകതയെ കുറിച്ചും ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. അപകടത്തിന് പിന്നാലെ വാഹനത്തില്‍ പുറകിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കുമെന്നാണ് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചത്.

1

എന്നാല്‍ ഇപ്പോഴിതാ ഈ ചര്‍ച്ചകള്‍ക്ക് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും സംവിധായികയുമായ പൂജ ഭട്ട്. സീറ്റ് ബെല്‍റ്റുകളുടെ ആവശ്യത്തെ കുറിച്ച് ഊന്നിപ്പറയുന്നതിനൊപ്പം പൊട്ടിപ്പൊളിഞ്ഞ റോഡുകളും കുഴികളും നന്നാക്കേണ്ടതിന്റെ ആവശ്യകതയെയും കുറിച്ചുമാണ് നടി പറഞ്ഞത്.

2

ദേ..നോക്കിയേ..എന്നാ ക്യൂട്ടാ ഈ കൊച്ച്: അനുപമയുടെ വൈറൽ ചിത്രങ്ങൾ

എയര്‍ ബാഗുകളുടെയും സീറ്റ് ബെല്‍റ്റുകളുടെയും ഉപയോഗവുമായി ബന്ധപ്പെട്ട ഈ ചര്‍ച്ചകളെല്ലാം വളരെ പ്രധാനപ്പെട്ടതും ആവശ്യവുമാണെന്ന് നടി പറയുന്നു. എന്നാല്‍ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ നന്നാക്കേണ്ടതും പ്രധാനപ്പെട്ടതാണെന്ന് നടി പറഞ്ഞു. നമ്മുടെ റോഡുകള്‍, ഹൈവേകള്‍, എന്നിവ നിര്‍മ്മിക്കുന്നതിന് നിലവാരമില്ലാത്ത വസ്തുക്കള്‍ ഉപയോഗിക്കുന്നത് എപ്പോഴാണ് നിയമവിരുദ്ധമായി കണക്കാക്കുന്നതെന്നും നടി ചോദിക്കുന്നു.

3

റോഡുകള്‍ ആഘോഷത്തോടെ നിര്‍മ്മിച്ച് ഉദ്ഘാടനം ചെയ്താല്‍ മാത്രം പോരാ. അത് പരിപാലിക്കുകയും വേണമെന്ന് നടി പറയുന്നു. അതേസമയം, പൂജ ഭട്ട് പങ്കുവച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേരാണ് താരത്തെ പിന്തുണച്ച് രംഗത്തെത്തിയത്. പൂജ ഭട്ട് പറഞ്ഞത് ശരിയായ കാര്യമാണെന്നാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പറയുന്നത്.

4

സീറ്റ് ബെല്‍റ്റ് ഉപയോഗിക്കുന്നത് നിര്‍ണായകമാണെങ്കിലും, നല്ല റോഡ് ആസൂത്രണം, നിര്‍വ്വഹണം, അറ്റകുറ്റപ്പണികള്‍ എന്നിവ ഭരണത്തിന്റെ ഉത്തരവാദിത്തങ്ങളാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. അതേസമയം, സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത് രാജ്യത്തിന് വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ സൈറസ് മിസ്ത്രിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു.

5

ഈ അപകടത്തിന് പിന്നാലെയാണ്, രാജ്യത്ത് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്രം അറിയിച്ചത്. സൈറസ് മിസ്ത്രിയുടെ മരണത്തിന് ശേഷം പിന്‍സീറ്റ് യാത്രക്കാരുടെ സുരക്ഷയ്ക്കായി സര്‍ക്കാര്‍ ഇന്ന് വലിയ തീരുമാനമാണ് കൈക്കൊണ്ടിരിക്കുന്നത്. പിന്‍സീറ്റിന് സീറ്റ് ബെല്‍റ്റ് ആവശ്യമാണെന്ന് മന്ത്രി വ്യക്തമാക്കി.

6

സൈറസ് മിസ്ത്രിയുടെ റോഡ് അപകടത്തെത്തുടര്‍ന്ന്, വിദഗ്ധരും വിമര്‍ശകരും ഗതാഗത, നിയന്ത്രണ സംവിധാനത്തിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. വീഴ്ച വരുത്തുന്നവര്‍ക്കും ഈ നിയമം ലംഘിക്കുന്നവര്‍ക്കും പിഴ ചുമത്തുമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. മൂന്ന് ദിവസത്തിനുള്ളില്‍ ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് മന്ത്രി അറിയിക്കുന്നത്. ഈ നിയമം ലംഘിച്ചാല്‍ യാത്രക്കാര്‍ കനത്ത പിഴ നല്‍കേണ്ടിവരും.

7

2012 നും 2016 നും ഇടയില്‍ ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്ന സൈറസ് മിസ്ത്രി ഞായറാഴ്ചയാണ് മുംബൈ-അഹമ്മദാബാദ് ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. മിസ്ത്രിയും മറ്റ് മൂന്ന് പേരും ഗുജറാത്തില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് പോവുകയായിരുന്ന പാല്‍ഘര്‍ ജില്ലയിലാണ് അപകടമുണ്ടായത്.

8

ഉറക്കം വരാന്‍ പാല്‍ കുടിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ നിങ്ങള്‍ക്ക് അറിയാമോ

സൈറസ് മിസ്ത്രിയും ജഹാംഗീര്‍ പണ്ടോളും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു, മറ്റ് രണ്ട് യാത്രക്കാരായ അനാഹിത പണ്ടോളെയും ഡാരിയസ് പണ്ടോളെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനഹിത പണ്ടോളാണ് കാര്‍ ഓടിച്ചിരുന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. കൂട്ടിയിടിയുടെ ആഘാതം ഗുരുതരമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+