കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമാ താരം മുനിയമ്മ അന്തരിച്ചു; വിട പറഞ്ഞത് പോക്കിരിരാജയിലെ അത്ത

  • By Desk
Google Oneindia Malayalam News

ചെന്നൈ: നാടന്‍ പാട്ട് കലാകാരിയും സിനിമാ നടിയുമായ പറവൈ മുനിയമ്മ അന്തരിച്ചു. മധുരയ്ക്കടുത്ത പറവൈയിലെ വീട്ടിലായിരുന്നു അന്ത്യം. 83 വയസുള്ള മുനിയമമയ്ക്ക് വാര്‍ധക്യസഹജമായ ഒട്ടേറെ അസുഖങ്ങളുണ്ടായിരുന്നു. സിനിമാ താരങ്ങള്‍ തന്നെയായിരുന്നു അവരുടെ ചെലവുകള്‍ നോക്കിയിരുന്നത്.

നാടന്‍ പാട്ടിലൂടെ മധുരയില്‍ ശ്രദ്ധിക്കപ്പെട്ട മുനിയമ്മ 2003ല്‍ ധൂള്‍ എന്ന സിനിമയിലൂടെയാണ് ദക്ഷിണേന്ത്യയില്‍ അറിയപ്പെട്ടത്. ചലച്ചിത്ര പിന്നണി ഗാനരംഗത്തും അവര്‍ മികച്ച സാന്നിധ്യമായിരുന്നു. മമ്മൂട്ടി നായകനായ പോക്കിരിരാജയിലും അവര്‍ വേഷമിട്ടിട്ടുണ്ട്. 2012ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ കലൈമാമണി പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍....

തുടക്കം ഇങ്ങനെ

തുടക്കം ഇങ്ങനെ

ക്ഷേത്രങ്ങളില്‍ നാടന്‍ പാട്ട് പാടിയാണ് മുനിയമ്മ കലാജീവിതം തുടങ്ങിയത്. ലക്ഷ്മണ്‍ ശ്രുതി എന്ന ട്രൂപ്പില്‍ അംഗമായതോടെ അവര്‍ മധുരൈയില്‍ ഏറെ അറിയപ്പെടാന്‍ തുടങ്ങി. 2003ലാണ് സിനിമയില്‍ എത്തിയത്. വിക്രം നായകനായ ധൂള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുകയും പാടുകയും ചെയ്തു.

സിങ്കം പോലെ എന്ന ഗാനം

സിങ്കം പോലെ എന്ന ഗാനം

മുനിയമ്മ പാടി അഭിനയിച്ച ധൂളിലെ സിങ്കം പോലെ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പോക്കിരി രാജ, ഒരു സെക്കന്റ് ക്ലാസ് യാത്ര തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 35 ചിത്രങ്ങളില്‍ അഭിനയിച്ചു. പലതിലും പാടുകയും ചെയ്തു.

2017 മുതല്‍

2017 മുതല്‍

2017 മുതല്‍ മുനിയമ്മ സിനിമയില്‍ സജീവമല്ല. ആരോഗ്യസ്ഥിതി പിന്നീട് മോശമായി. തമിഴ് നടന്‍മാരായ വിശാല്‍, ധനുഷ്, ശിവകാര്‍ത്തികേയന്‍ എന്നിവരാണ് മുനിയമ്മയുടെ ചെലവുകള്‍ നോക്കിയിരുന്നത്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത മുനിയമ്മയ്ക്ക് ആറ് ലക്ഷം രൂപ അനുവദിച്ചിരുന്നു.

പ്രധാന ചിത്രങ്ങള്‍

പ്രധാന ചിത്രങ്ങള്‍

മധുരൈ ആണ് മുനിയമ്മയുടെ സ്വദേശം. മുത്തശ്ശിമാരുടെ റോളിലാണ് അവര്‍ സിനിമകളില്‍ നിറഞ്ഞത്. കോവില്‍ (2004), ദേവതയെ കണ്ടേന്‍ (2005), സുയെച്ചായ് എംഎല്‍എ (2006), സണ്ടയ്(2008), തമിഴ് പടം(2010), ഭവാനി ഐപിഎസ് (2011) എന്നീ ചിത്രങ്ങളിലും അവര്‍ വേഷമിട്ടിരുന്നു. 2017ല്‍ പുറത്തിറങ്ങിയ സത്തുറ ആദിയിലാണ് അവസാനം അഭിനയിച്ചത്.

പ്രമുഖ നടന്‍മാര്‍ക്കൊപ്പം

പ്രമുഖ നടന്‍മാര്‍ക്കൊപ്പം

കഴിഞ്ഞ കുറച്ചുനാളുകളായി വൃക്ക രോഗം ബാധിച്ചിരുന്നു. അവര്‍ ധൂളില്‍ പാടി അഭിനയിച്ച സിങ്കം പോലെ ഇപ്പോഴും തമിഴര്‍ക്ക് ആവേശം നല്‍കുന്ന ഗാനമാണ്. മമ്മൂട്ടി, വിജയ്, അജിത്ത്, ധനുഷ്, സിമ്പു, ശിവകാര്‍ത്തികേയന്‍ എന്നിവര്‍ക്കെല്ലാം അവര്‍ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ അവരുടെ ആരോഗ്യനില മോശമായി എന്ന വാര്‍ത്തകള്‍ വന്നിരുന്നു.

ശിവകാര്‍ത്തികേയന്‍ സന്ദര്‍ശിച്ചു

ശിവകാര്‍ത്തികേയന്‍ സന്ദര്‍ശിച്ചു

ആരോഗ്യനില വഷളായി എന്ന വാര്‍ത്തകള്‍ക്ക് തൊട്ടുപിന്നാലെ ശിവകാര്‍ത്തികേയന്‍ സന്ദര്‍ശിക്കുകയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. പിന്നീട് അല്‍പ്പം ഭേദമായെങ്കിലും പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാന്‍ സാധിച്ചിരുന്നില്ല. മുനിയമ്മയുടെ വിയോഗത്തില്‍ തമിഴ് സിനിമയിലെ പ്രമുഖര്‍ അനുശോചനമറിയിച്ചു.

English summary
Actress- singer Parvai Muniyamma passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X