• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഢംബര കാറുകള്‍, ഫര്‍ണിച്ചറുകള്‍, സൊനാലിയുടെ ഫാം ഹൗസില്‍ നിന്ന് അപ്രത്യക്ഷമായത് കോടികളുടെ മുതല്‍!!

Google Oneindia Malayalam News

ദില്ലി: ബിജെപി നേതാവും നടിയുമായ സൊനാലി ഫോഗട്ടിന്റെ മരണത്തില്‍ അമ്പരപ്പിക്കുന്ന കാര്യങ്ങള്‍ പുറത്തുവരുന്നു. സൊനാലിയുടെ അസിസ്റ്റന്റ് അവരുടെ സ്വത്ത് പൂര്‍ണമായും തട്ടിയെടുക്കാനാണ് ലക്ഷ്യമിട്ടതെന്ന സൂചനകളാണ് ലഭിക്കുന്നത്. കോടികളുടെ മുതല്‍ സൊനാലിയില്‍ നിന്ന് സുധീര്‍ സംഗ്വാന്‍ തട്ടിയെടുത്തിരുന്നതായിട്ടാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടിയുടെ പേഴ്‌സണല്‍ ലോക്കറിന്റെ പാസ് വേര്‍ഡ് പോലും ഇയാളുടെ കൈയ്യിലാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പോലീസ് ചോദിച്ചപ്പോള്‍ അത് തെറ്റിച്ചാണ് ഇയാള്‍ പറഞ്ഞുകൊടുത്തത്. ഇതേ തുടര്‍ന്ന് ലോക്കര്‍ ഒന്നടങ്കം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായ വിവരങ്ങളിലേക്ക്....

1

സൊനാലിയുടെ മരണവും അതിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളും അവസാനിക്കുന്നില്ലെന്നാണ് ഗോവ പോലീസ് നല്‍കുന്ന വിവരം. സൊനാലിയുടെ വീട്ടിലെ വിലയേറിയ ഫര്‍ണിച്ചറുകളും, അത്യാഢംബര കാറുകളും കാണാതായിട്ടുണ്ടെന്നാണ് പോലീസ് പറയുന്നു. ഈ കാറുകള്‍ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്നതാണ്. ഇതെങ്ങനെ കാണാതായി എന്നതാണ് അമ്പരപ്പിക്കുന്നതാണ്. സുധീര്‍ സംഗ്വാന് ഈ തട്ടിപ്പിലുള്ള പങ്ക് വലിയ ആഴത്തിലുള്ളതാണെന്ന് പോലീസ് പറയുന്നു. ഗോവ പോലീസാണ് പരിശോധനകള്‍ക്കായി ഹരിയാനയിലെത്തിയത്.

2

കിങ് ഈസ് ബാക്ക്; വിരാട് കോലിയുടെ മരണമാസ് ബാറ്റിംഗ്, ജയിച്ചത് പാകിസ്താന്‍

സൊനാലിയുടെ ബന്ധുക്കള്‍ ഗോവ പോലീസിന്റെ അന്വേഷണ രീതി അത്ര നല്ലതല്ലെന്ന് കുറ്റപ്പെടുത്തിയിരുന്നു. ഇവര്‍ അവധി ആഘോഷങ്ങള്‍ക്കായിട്ടാണ് ഹരിയാനയില്‍ എത്തിയതെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷണത്തിന് വേഗം വെച്ചിട്ടുണ്ട്. സുധീര്‍ സംഗ്വാന്‍ സ്വത്തുക്കളില്‍ കണ്ണുവെച്ചിരുന്നതായി പോലീസ് പറയുന്നു. സ്വത്തുക്കള്‍ തട്ടിയെടുക്കുന്നതില്‍ മാത്രമല്ല, ഇവരുടെ സൊനാലിയുടെ ഫാം ഹൗസ് തട്ടിയെടുക്കാനും സുധീറിന് പ്ലാനുണ്ടായിരുന്നു. ഇരുപത് വര്‍ഷത്തെ ലീസിന് ഈ ഫാം ഹൗസ് സ്വന്തമാക്കാനായിരുന്നു ലക്ഷ്യമിട്ടത്.

3

പെര്‍ഫെക്ട് ഓകെ, ആരാധകരേ ശാന്തരാകുവിന്‍ ഇത് കീര്‍ത്തി തന്നെയാണ്, ഒന്നൊന്നര ചിത്രങ്ങള്‍ വൈറല്‍

പോലീസ് ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഓരോ ദിവസവും കേസില്‍ കണ്ടെത്തുന്നത്. സ്വത്തുക്കളില്‍ പലതും കാണാതായിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. മൂന്ന് വാഹനങ്ങള്‍ സൊനാലിക്ക് ഉണ്ടായിരുന്നു. അതിലൊന്ന് മഹീന്ദ്രയുടെ സ്‌കോര്‍പിയോ ആയിരുന്നു. ഇതെല്ലാം ഇപ്പോള്‍ കാണാതായവയുടെ കൂട്ടത്തിലായിരുന്നു. ഇതെല്ലാം കോടികളുടെ വില വരുന്നതാണ്. അതേസമയം ഇവരുടെ ഫാംഹൗസിന് 110 കോടി രൂപയുടെ മൂല്യമുണ്ട്. ഇത് നില്‍ക്കുന്ന ഭൂമിയുടെ വില അടക്കമാണിത്. ഇത്രയും തുകയുടെ ഫാം ഹൗസ് സ്വന്തം പേരിലാക്കാനാണ് സുധീര്‍ ശ്രമിച്ചത്.

4

ജയില്‍പുള്ളി ഈ ചിത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്; ജീനിയസാണെങ്കില്‍ കണ്ടുപിടിക്കണം, 15 സെക്കന്‍ഡ് തരാംജയില്‍പുള്ളി ഈ ചിത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്; ജീനിയസാണെങ്കില്‍ കണ്ടുപിടിക്കണം, 15 സെക്കന്‍ഡ് തരാം

ഇരുപത് വര്‍ഷത്തേക്ക് സൊനാലിയുടെ പിഎ സുധീറിന് ഈ ഫാം ഹൗസ് ആവശ്യമുണ്ടായിരുന്നു. ഇത് എന്ത് വില കൊടുത്തും ലീസിന് എടുക്കാനായിരുന്നു സുധീറിന്റെ പ്ലാന്‍. ഫാംഹൗസില്‍ ഇയാള്‍ സ്ഥിര താമസക്കാരനായിരുന്നു. എന്നാല്‍ ഇയാള്‍ ആകെ വര്‍ഷത്തില്‍ 60000 രൂപയാണ് നല്‍കിയിരുന്നത്. പണം നല്‍കാതെ തന്നെ സൊനാലിയില്‍ നിന്ന് ഈ ഫാം ഹൗസ് സ്വന്തം പേരിലാക്കാനാണ് ഇയാള്‍ ശ്രമിച്ചത്. നേരത്തെ സൊനാലിയുടെ ശീതള പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയതായി ഇയാള്‍ സമ്മതിച്ചിരുന്നു.

5

സൊനാലിയുടെ പേരില്‍ ക്രിമിനല്‍ റാക്കറ്റ്; ലോക്കറിന്റെ താക്കോലും സുധീറിന്റെ കൈയ്യില്‍!!സൊനാലിയുടെ പേരില്‍ ക്രിമിനല്‍ റാക്കറ്റ്; ലോക്കറിന്റെ താക്കോലും സുധീറിന്റെ കൈയ്യില്‍!!

കഴിഞ്ഞ ദിവസം ഹിസാറില്‍ നടത്തിയ പരിശോധനയില്‍ സൊനാലിയുടെ ഡയറിയും പോലീസ് കണ്ടെത്തിയിരുന്നു. ഇതില്‍ രാഷ്ട്രീയ നേതാക്കളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും കോണ്ടാക്ടുകളാണ് ഉണ്ടായിരുന്നത്. ഇത് പോലീസിന്റെ കസ്റ്റഡിയിലാണ്. സുധീര്‍ രണ്ട് ട്രസ്റ്റുകളും സൊനാലിയുടെ പേരില്‍ രൂപീകരിച്ചിരുന്നു. പ്രേരണ ട്രസ്റ്റ്, ജാട്ട് ഉദയ് സന്‍സ്ഥാന്‍ ട്രസ്റ്റ് എന്നിങ്ങനെ രണ്ട് ട്രസ്റ്റുകളാണ് രൂപീകരിച്ചത്. ഒരേ അഡ്രസുമാണ് ഇതിന് നല്‍കിയത്. ഇതിന്റെ കാര്യങ്ങള്‍ സുധീറും സൊനാലിയും ചേര്‍ന്നാണ് നോക്കി നടത്തിയിരുന്നതെന്നാണ് പറയുന്നത്.

English summary
actress sonali phogat case: sonali's luxury cars and furnitures missing, sudhir sangwan loots crores
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X