Get Updates
Get notified of breaking news, exclusive insights, and must-see stories!

സൊനാലി ഫോഗട്ടിന്റേത് കൊലപാതകം: ബലാത്സംഗത്തിനിരയായി? ശരീരത്തില്‍ മുറിവുകള്‍, 2 പേര്‍ അറസ്റ്റില്‍

ദില്ലി: ബിജെപി നേതാവും നടിയുമായ സൊനാലി ഫോഗട്ടിന്റെ മരണം കൊലപാതകമെന്ന് സൂചന. രണ്ട് നിര്‍ണായക അറസ്റ്റാണ് കേസില്‍ നടന്നിരിക്കുന്നത്. നടിയുടെ ബന്ധുക്കള്‍ ഉന്നയിച്ച കാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് പറയുന്നത്. നടി ബലാത്സംഗത്തിരയായി കൊല്ലപ്പെട്ടുവെന്നാണ് സഹോദരന്‍ അടക്കം ഉന്നയിച്ചിരിക്കുന്നത്. വലിയ വഴിത്തിരിവുകളാണ് കേസില്‍ ഉണ്ടായിരിക്കുന്നത്.

നടിയുടെ ശരീരത്തില്‍ പാടുകള്‍ ഉള്ളതായും വിവരങ്ങളുണ്ട്. ഇതോടെയാണ് അറസ്റ്റിലേക്ക് നീങ്ങിയിരിക്കുന്നത്. തന്റെ ജോലിക്കാര്‍ തന്നെയാണ് കൊല്ലാന്‍ നോക്കുന്നതെന്ന് സൊനാലി നേരത്തെ പറഞ്ഞിരുന്നതായി സഹോദരന്‍ വെളിപ്പെടുത്തിയിരുന്നു. വിശദമായ വിവരങ്ങളിലേക്ക്...

1

സൊനാലി ഫോഗട്ട് ആത്മഹത്യ ചെയ്തതാണെന്നുള്ള വിശ്വാസത്തിലായിരുന്നു പോലീസ്. കാര്യമായിട്ടുള്ള ഒന്നും കണ്ടെത്തിയിരുന്നുമില്ല. എന്നാല്‍ രണ്ട് ദിവസത്തിനുള്ളില്‍ അതെല്ലാം മാറിയിരിക്കുകയാണ്. ഗോവ പോലീസ് സൊനാലിയുടെ രണ്ട് ജോലിക്കാരെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇവര്‍ സൊനാലിയുടെ വിശ്വസ്തരാണ്. ഇവരുടെ കൊലപാതകത്തിലാണ് ഇരുവരും അറസ്റ്റിലായത്. പോസ്റ്റുമോര്‍ട്ടത്തില്‍ സൊനാലിയുടെ ശരീരത്തില്‍ പരിക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് ബലംപ്രയോഗിച്ചപ്പോഴുള്ള പരിക്കുകളാണ്.

2

മൂര്‍ച്ചയേറിയ വസ്തുക്കള്‍ കൊണ്ടുള്ള പരിക്കുകളൊന്നും സൊനാലിയുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയിട്ടില്ല. സൊനാലിയുടെ അസോസിയേറ്റുമാരായ സുധീര്‍ സംഗ്വാന്‍, സുഖ് വീന്ദര്‍ വാസി എന്നിവരാണ് അറസ്റ്റിലായത്. സൊനാലിയുടെ സഹോദരന്‍ റിങ്കു ധാക്കയുടെ പരാതിയില്‍ ഇവര്‍ രണ്ടുപേരുടെയും പേരുകള്‍ പറയുന്നുണ്ട്. ഗോവയില്‍ പോകുമ്പോള്‍ അവര്‍ക്കൊപ്പം ഇവര്‍ രണ്ടുപേരുമാണ് ഉണ്ടായിരുന്നത്. അസ്വാഭാവിക മരണത്തിനാണ് ഗോവ പോലീസ് കേസെടുത്തിരിക്കുന്നത്. ആദ്യം ഹൃദയാഘാതത്തെ തുടര്‍ന്നാണ് സൊനാലി മരിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്.

3

ശരീരത്തിലാകെ ഇവര്‍ക്ക് ചെറിയ രീതിയിലുള്ള പരിക്കുകളുണ്ട്. കൊലപാതക കേസ് എടുത്താല്‍ മാത്രമേ പോസ്റ്റുമോര്‍ട്ടത്തിന് അനുമതി നല്‍കൂ എന്ന് സൊനാലിയുടെ ബന്ധുക്കള്‍ പറഞ്ഞിരുന്നു. കേസില്‍ വിശദമായ അന്വേഷണത്തിനാണ് ഗോവ പോലീസ് ശ്രമിക്കുന്നത്. സൊനാലിയുടെ കുടുംബത്തിന്റെ പരാതി ഗൗരവത്തോടെയാണ് കാണുന്നത്. സൊനാലി ബ്ലാക് മെയിലിംഗിനും, ബലാത്സംഗത്തിനും ഇരയായിട്ടുണ്ടെന്നാണ് ഇവരുടെ കുടുംബം ആരോപിക്കുന്നത്. ഇവരുടെ ഭര്‍ത്താവ് സഞ്ജയ് ഫോഗട്ടിന്റെ ദുരൂഹ മരണവും അന്വേഷിക്കണമെന്നാണ് കുടുംബം പറയുന്നത്.

4

അതേസമയം കേസില്‍ വീണ്ടും വഴിത്തിരിവുകളാണ് ഉണ്ടാവുന്നത്. ഹരിയാന മന്ത്രി ഗോപാല്‍ കന്ധയും ഈ കേസില്‍ കുരുങ്ങിയിരിക്കുകയാണ്. ഗോപാല്‍ കന്ധയുമായി വളരെ അടുത്ത ബന്ധം സൊനാലിയുടെ അസോസിയേറ്റുമാരില്‍ ഒരാള്‍ക്കുണ്ട്. ഇയാള്‍ക്ക് ഗോവന്‍ സമുദ്രത്തില്‍ ഒരു കസിനോയുമുണ്ട്. സൊനാലിയുടെ സഹോദരനാണ് ഇക്കാര്യങ്ങള്‍ ഉന്നയിച്ചത്. ഒരു വീഡിയോ ഉപയോഗിച്ച് സൊനാലിയുടെ പിഎ സംഗ്വാനും അസോസിയേറ്റ് സുഖ് വീന്ദറും നടിയെ ബ്ലാക് മെയില്‍ ചെയ്തിരുന്നുവെന്നാണ് സഹോദരന്‍ റിങ്കു ധാക്ക പറയുന്നു.

5

ഭാര്യക്കും മക്കള്‍ക്കുമൊപ്പം ലക്ഷ്വറി ലഞ്ചുമായി ലയണല്‍ മെസ്സി, ഗംഭീര വിജയാഘോഷം, വൈറലായി ചിത്രങ്ങള്‍

മയക്കുമരുന്ന് നല്‍കിയ ശേഷം സൊനാലിയെ ഇവര്‍ ബലാത്സംഗം ചെയ്‌തെന്നാണ് ആരോപണം. സുഖ് വീന്ദര്‍ ഇവര്‍ക്ക് ഭക്ഷണം നല്‍കിയിരുന്നു. എന്നാല്‍ അതിന് ശേഷം സൊനാലിക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും ബോധം കെട്ട് വീഴുകയും ചെയ്തിരുന്നു. നേരത്തെ സൊനാലിയുടെ വീട്ടില്‍ നടന്ന മോഷണത്തിലും സുഖ് വീന്ദറിന് പങ്കുണ്ടെന്നാണ് റിങ്കു ആരോപിക്കുന്നത്. സുഖ് വീന്ദറും സുധീറും തന്നെ കൊല്ലാന്‍ പോലും മടക്കില്ലെന്ന് സൊനാലി പറഞ്ഞിരുന്നതായി റിങ്കു ധാക്ക പറഞ്ഞു. ഗോവയില്‍ ഷൂട്ടിംഗൊന്നും ഇല്ലായിരുന്നു, ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണെന്നും സഹോദരന്‍ ആരോപിച്ചു. സ്വത്ത് തട്ടിയെടുക്കാനാണ് ശ്രമമെന്നും റിങ്കി പറഞ്ഞു.

5 സുന്ദരി പക്ഷികള്‍ ഈ ചിത്രത്തിലുണ്ട്, 5 സെക്കന്‍ഡില്‍ കണ്ടെത്തിയാല്‍ നിങ്ങള്‍ വേറെ ലെവല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+