അമൃതാനന്ദമയിക്കും രാം ദേവിനും പത്മ പുരസ്കാരം?
ദില്ലി: പത്മ പുരസ്കാരങ്ങള്‍ റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായാണ് പ്രഖ്യാപിക്കുക. എന്തായാലും പത്മ പുരസ്കാരത്തിനുള്ള അന്തിമ പട്ടിക തയ്യാറായി കഴിഞ്ഞു. 148 പേരാണ് അന്തിമ പട്ടികയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. പട്ടികയില്‍ ഉള്ളവരില്‍ വലിയൊരു വിഭാഗം ബിജെപിയോട് അടുപ്പമുള്ളവരാണെന്നാണ് ഇപ്പോഴേ ആക്ഷേപം ഉയര്‍ന്ന് കഴിഞ്ഞു.
ആത്മീയ മേഖലയില്‍ നിന്നുള്ളവരും ഇത്തവണ പത്മ പുരസ്കാര പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. അമൃതാനന്ദമയിയും, യോഗ ഗുരു ബാബ രാം ദേവും, ശ്രീശ്രീ രവിശങ്കറും ആണ് പട്ടികയില്‍ ഇടം നേടിയ ആത്മീയ നേതാക്കള്‍.

കേന്ദ്ര മന്ത്രിസഭയിലെന്നതുപോലെ പത്മ പുരസ്കാരത്തിന്റെ കാര്യത്തിലും കേരളത്തിന് കടുത്ത അവഗണനയാണെന്നാണ് റിപ്പോര്‍ട്ട്. അമൃതാനന്ദമയി അല്ലാതെ വേറൊരു മലയാളിയും പത്മ പുരസ്കാരത്തിനുള്ള അന്തിമ പട്ടികയിലില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മുതിര്‍ന്ന അഭിഭാഷകനും മലയാളിയും ആയ കെകെ വേണുഗോപാലിന്റെ പേരും പട്ടികയില്‍ ഉണ്ടെന്ന് പറയപ്പെടുന്നു.

ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചനും സ്റ്റൈല്‍ മന്നന് രജനീകാന്തും പട്ടികയില്‍ ഇടം നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡില്‍ നിന്ന് സഞ്ജയ് ലീല ബന്‍സാരിയും ദിലീപ് കുമാറും, പ്രസൂണ്‍ ജോഷിയും പട്ടികയില്‍ ഇടം കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനിക്കും ഇത്തവണ പത്മ പുരസ്കാരം നല്‍കാനിടയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അദ്വാനിയെ കൂടാതെ രാഷ്ട്രീയ രംഗത്ത് നിന്നുള്ള മറ്റൊരാള്‍ പ്രകാശ് സിങ് ബാദല്‍ ആണ്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications