കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീണ്ട 16 വര്‍ഷത്തെ നിരാഹാരം; ഇറോം ശര്‍മിളയുടെ ഇപ്പോഴത്തെ വാഹനം സൈക്കിള്‍

  • By Anwar Sadath
Google Oneindia Malayalam News

ഇംഫാല്‍: നീണ്ട 16 വര്‍ഷത്തെ നിരാഹാര സമരത്തിനും ആശുപത്രിവാസത്തിനും ശേഷം മണിപ്പൂരിന്റെ മാനസപുത്രി ഇറോം ശര്‍മിള സ്വാതന്ത്ര്യം ആസ്വദിക്കുന്നത് സൈക്കിളില്‍. നിരാഹാര സമരം അവസാനിപ്പിച്ചശേഷം സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച ഇറോം വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ഒരുക്കുന്ന തയ്യാറെടുപ്പിലാണ്.

സൈക്കിളിലുള്ള യാത്ര സ്വാതന്ത്ര്യ പ്രഖ്യാപനം മാത്രമല്ല, ജനങ്ങളോട് കൂടുതല്‍ അടുക്കാനും നീണ്ട ആശുപത്രിവാസത്തിലൂടെ ശോഷിച്ച ആരോഗ്യം വീണ്ടെടുക്കാനുള്ള ഇറോമിന്റെ പരീക്ഷണം കൂടിയാണ്. മണിപ്പൂരിന്റെ അടുത്ത മുഖ്യമന്ത്രിയാകണമെങ്കില്‍ സ്ഥലങ്ങള്‍ നന്നായി അറിയുകയും അവിടുത്തെ ജനങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുകയും വേണം. സൈക്കിള്‍ തന്നെ അതിന് സഹായിക്കുമെന്ന് ഇറോം പറഞ്ഞു.

irom-sharmila

ഇംഫാലിലെ താഴ്‌വരയിലുള്ള തന്റെ വീട്ടില്‍ നിന്നും ദിവസവും 20 കിലോമീറ്ററോളംദൂരം മണിപ്പൂരിന്റെ ഉരുക്കുവനിത സൈക്കിളില്‍ സഞ്ചരിക്കുകയും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്നു. ആരെയൊക്കെ താന്‍ ദിവസവും വഴിയില്‍ കണ്ടുമുട്ടുന്നുണ്ടോ അവരെല്ലാം തനിക്ക് പിന്തുണ പ്രഖ്യാപിക്കുകയാണെന്ന് 44കാരിയായ ഇറോം വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മണിപ്പൂര്‍ മുഖ്യമന്ത്രി ഒക്രം ഇബോബിക്കെതിരെ മത്സരിക്കാനാണ് ഇറോം ശര്‍മളയുടെ നീക്കം. കടുത്ത മത്സരമായിരിക്കുമെങ്കിലും കോണ്‍ഗ്രസ് മുഖ്യമന്ത്രിക്കെതിരായ ജനവികാരം തനിക്ക് തുണയാകുമെന്ന് അവര്‍ പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ജനദ്രോഹ നടപടികളെ വിമര്‍ശിച്ച ഇറോം വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ അധികാരത്തിലേറുമെന്ന ശുഭപ്രതീക്ഷ പങ്കുവെക്കാനും മറന്നില്ല.

English summary
After 16 years of fasting, Irom Sharmila continues her fight on a cycle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X