• search

തന്നെ മുറിയിലേക്ക് കൂട്ടികൊണ്ടു പോയി.. കിടക്കയിലേക്ക് തള്ളിയിട്ടു!!മലിംഗയും മീ ടു കുരുക്കില്‍

 • By Aami Madhu
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ഒരിടവേളയ്ക്കു ശേഷം മീടു കാമ്പെയിനുകൾ അന്താരാഷ്ട്ര തലത്തിൽ തന്നെ വീണ്ടും ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. സിനിമാ രംഗത്തെ ലൈംഗീകാതിക്രമങ്ങൾക്കെതിയെലുള്ള തുറന്നു പറച്ചിലുകൾ ഇന്നു മീഡിയാ റൂമുകളും കടന്ന് കളിക്കളത്തിൽ വരെ എത്തിയിരിക്കുകയാണ്. ശ്രീലങ്കൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റനും ഇപ്പോഴത്തെ പെട്രോളിയം മന്ത്രിയുമായ അർജുന രണതുംഗയ്ക്കു ശേഷം മീ ടൂ കുരുക്കിൽ പെട്ടിരിക്കുന്നത് ശ്രീലങ്കൻ ഫാസ്റ്റ് ബൗളറായ ലസിത് മലിംഗയാണ്.

  നടനായ അയാള്‍ തന്‍റെ ശരീരത്തോട് ചേര്‍ന്ന് നിന്നു! ധനുഷിന്‍റെ സിനിമയിലെ നായികയും മിടൂ കാമ്പെയ്നില്‍

  പേരു വെളിപ്പെടുത്തുവാൻ ആഗ്രഹമില്ലാത്ത ഒരു യുവതിയുടെ അനുഭവങ്ങളാണ് ഗായികയും ഡബ്ബിങ് ആർടിസ്റ്റുമായ ചിന്മയി ശ്രീപദ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിന്റെ താരമായ ലസിത് മലിംഗ ഹോട്ടൽ മുറിയിൽ വെച്ച് പീഢിപ്പിക്കാൻ ശ്രമിച്ചു എന്നാണ് ഈ കുറിപ്പിൽ പറയുന്നത്.

  കുറിപ്പ്

  കുറിപ്പ്

  താനാരാണെന്നു വെളിപ്പെടുത്തുവാൻ താല്പര്യമില്ലെന്നു പറഞ്ഞാണ് യുവതിയുടെ കുറിപ്പു തുടങ്ങുന്നത്. വർഷങ്ങൾക്കു മുൻപുള്ള ഒരു ഐപിഎൽ സീസണിൽ മുംബായിലെ ഹോട്ടലൽ താമസിക്കുമ്പോഴായിരുന്നു തനിക്കെതിരെ അതിക്രമം നടന്നതെന്നും യുവതി കുറിപ്പില്‍ വ്യക്തമാക്കുന്നു.

  മുറിയിലേക്ക്

  മുറിയിലേക്ക്

  സുഹൃത്തിനെ കാത്തിരിക്കുകയാിരുന്നു താന്‍. എന്നാല്‍ തന്‍റെ സുഹൃത്തായ യുവതി തന്‍റെ റൂമില്‍ ഉണ്ടെന്ന് പറഞ്ഞ് അദ്ദേഹം റൂമിലേക്ക് കൂട്ടികൊണ്ട് പോയി. അയാളോടൊപ്പം മുറിയിലെത്തിയപ്പോൾ സുഹൃത്ത് അവിടെയില്ലായിരുന്നു.

   എന്തൊക്കെയോ ചെയ്തു

  എന്തൊക്കെയോ ചെയ്തു

  ഉടനെ അയാൾ തന്നെ കിടക്കയിലേക്ക് തള്ളിയിട്ട് തന്റെ ദേഹത്തേക്ക് കയറുവാൻ തുടങ്ങി.
  അയാളുടെയത്രയും ഉയരവും ഭാരവും തനിക്കും ഉണ്ടായിരുന്നുവെങ്കിലും തനിക്ക് അയാളെ ചെറുക്കാനായില്ല. കണ്ണും വായയും മുറുകെ അടച്ചു കിടന്ന തന്നെ അയാൾ പിന്നെയും മുഖത്ത് എന്തൊക്കയൊ ചെയ്തു.

   വാഷ് റൂമില്‍

  വാഷ് റൂമില്‍

  ഇതിനിടെ അയാൾക്ക് മദ്യവുമായി എത്തിയ ഒരു ഹോട്ടൽ ജീവനക്കാരൻ വാതിലിൽ മുട്ടിയപ്പോൾ അയാൾ എഴുന്നേൽക്കുകയും ആ സമയത്ത് താൻ വാഷ് റൂമിൽ പോയി മുഖം കഴുകുകയും ചെയ്തു.

   മുറിയിലേക്ക്

  മുറിയിലേക്ക്

  ജീവനക്കാരൻ പുറത്തു പോയതിനൊപ്പം താനും പുറത്തേക്കിറങ്ങി രക്ഷപെട്ടന്നും യുവതി തന്‍റെ കുറിപ്പില്‍ പറഞ്ഞു. താൻ അറിഞ്ഞു കൊണ്ടാണ് അയാളുടെ മുറിയിലേക്ക് പോയതെന്ന് ആളുകൾ പറയും.

  പ്രശസ്തനാണ്

  പ്രശസ്തനാണ്

  അയാള്‍ പ്രശസ്തനാണ്, അത് മുതലെടുക്കാനുള്ള ശ്രമമാണെന്നും പറയും അവര്‍ തന്‍റെ കുറിപ്പില്‍ കൂട്ടിച്ചേർത്തു. ശ്രീലങ്കൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റനായിരുന്ന അർജുന രണതുംഗെ മുംബൈയിലെ ഹോട്ടലിൽ വെച്ച് തന്നെ ലൈംഗികമായി പീഢിപ്പിച്ചു എന്നാരോപിച്ച് ഒരു വിമാന ജീവനക്കാരി രംഗത്തെത്തിയിരുന്നു.

  'അമ്മയുടെ ലൈംഗികാവയവത്തെയാണ് എല്ലാ തെറികളിലും സംബോധന ചെയ്യുന്നത്" വൈറലായി ശാരദക്കുട്ടിയുടെ കുറിപ്പ്

  കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി!! ബിജെപി വിരിച്ച വലയില്‍ വീണ് കോണ്‍ഗ്രസ് നേതാക്കള്‍!!

  English summary
  After Arjuna Ranatunga, Sri Lanka pacer Lasith Malinga accused of sexual assault

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more