• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബെംഗളൂരുവിലും പ്രളയമുണ്ടായേക്കും; സെപ്റ്റംബറിൽ കനത്ത മഴയ്ക്ക് സാധ്യത... തടാകങ്ങളും ഭീഷണിയാകും...

  • By Desk

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമാണ് കേരളത്തിലുണ്ടായത്. മഹാപ്രളത്തിൽ നിന്നും നമ്മൾ കരകയറിത്തുടങ്ങിയിരിക്കുന്നു. കേരളത്തിൽ പ്രളയം സംഹാരതാണ്ഡവമാടുമ്പോൾ സമാനമായ ദുരന്തമാണ് അയൽ സംസ്ഥാനമായ കർണാടകയിലെ കുടകിൽ ഉണ്ടായത്.

സംഘികളുടെ തള്ളുകാരണം 22 ഡാമുകൾ പൊട്ടി; കെ സുരേന്ദ്രന് ചുട്ടമറുപടിയുമായി സുനിതാ ദേവദാസ്

വ്യാപകമായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും കുടകിനെ പിടിച്ചുലച്ചു. ഏക്കർ കണക്കിന് കൃഷി നശിച്ചു. നിരവധി പേരുടെ ജീവൻ നഷ്ടമായി. കുടകിൽ സംഭവച്ചതിന് സമാനമായ വിധിയാണ് ബെംഗളൂരുവിനേയും കാത്തിരിക്കുന്നതെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

ബെംഗളൂരുവിലും

ബെംഗളൂരുവിലും

കർണാടക പ്രകൃതി ദുരന്ത നിരീക്ഷ കേന്ദ്രം(KSNDMC)ആണ് ബെംഗളൂരുവിന് മുന്നറിയിപ്പ് നൽകുന്നത്. കുടകിന് ശേഷം അടുത്ത പ്രകൃതി ദുരന്തം കാത്തിരിക്കുന്നത് ബെംഗളൂരുവിനെയാണ്. സെപ്റ്റംബറിൽ കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ് നൽകുന്നുണ്ട്.

മർദ്ദം കൂടുന്നു

മർദ്ദം കൂടുന്നു

ബംഗാൾ ഉൾക്കടലിൽ മർദ്ദം കൂടുകയാണ്. ഫലമായി നഗരത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഭരണകൂടത്തിന് മുന്നറിയിപ്പ് കൈമാറിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ബി ബി എം പിയുടെ നേതൃത്വത്തിൽ ബെംഗളൂരുവിലെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് വരികയാണ്. കഴിഞ്ഞ വർഷത്തേതിന് സമാനമായ വെള്ളപ്പൊക്കം നഗരത്തിൽ ഉണ്ടാകാനുളള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് വിലയിരുത്തൽ. ഇക്കൊല്ലം ഇതുവരെ മഴ കുറവാണ് ലഭിച്ചത്.

2017ൽ

2017ൽ

കഴിഞ്ഞ വർഷം സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ബെംഗളൂരുവിൽ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ മഴ ലഭിച്ചിരുന്നു. സാധാരണ ഗതിയിൽ 179 മില്ലീ മീറ്റർ മഴ ലഭിക്കേണ്ടിടത്ത് 383.9 മില്ലീ മീറ്റർ മഴയാണ് ലഭിച്ചിരുന്നത്. സെപ്റ്റംബറിലും 42 ശതമാനം അധികം മഴയാണ് ലഭിച്ചത്. 226.9 മില്ലീ മീറ്റർ മഴ ലഭിച്ചു. 2017ലേതിന്റേതു പോലെ ഇക്കൊല്ലം മഴ ലഭിക്കില്ല. മഴ കുറവായതുകൊണ്ട് വേണ്ട മുൻകരുതലുകൾ ഇതുവരെയും സ്വീകരിച്ചിട്ടില്ല‌. പക്ഷെ നഗരം സുരക്ഷിതമല്ലെന്ന് കെഎസ്എൻഡിഎംസി ഡയറക്ടർ ശ്രീനിവാസ റെഡ്ഡി പറയുന്നു

തടാകങ്ങൾ

തടാകങ്ങൾ

തടാകങ്ങളാണ് ബെംഗളൂരു നഗരത്തെ സുന്ദരമാക്കുന്നത്. നഗരത്തിലെ 160 തടാകങ്ങളിൽ 141 എണ്ണവും ബിബിഎംപിയുടെ നിയന്ത്രണത്തിലാണ്. ഇവയിൽ 58 എണ്ണത്തിൽ നിന്ന് മാത്രമാണ് കാലവർഷത്തിന് മുൻപ് ചെളി മാറ്റിയത്. സംസ്ഥാന സർക്കാരിന് ആവശ്യത്തിന് ഫണ്ടില്ലാത്തതാണ് പ്രധാന കാരണം. സാധാരണയിൽ അൽപ്പം കൂടുതൽ മഴ ലഭിച്ചാൽ പോലും തടാകങ്ങൾ കവിഞ്ഞൊഴുകാൻ തുടങ്ങും. കഴിഞ്ഞവർഷം തടാകത്തോട് ചേർന്നുള്ള നിരവധി സ്ഥലങ്ങളിൽ വെള്ളപ്പൊക്കമുണ്ടായിരുന്നു. സെപ്റ്റംബറിൽ കനത്ത മഴ ലഭിച്ചാൽ ഇക്കൊല്ലവും ഇതാവർത്തിച്ചേക്കും.

വീണ്ടും പ്രളയം

വീണ്ടും പ്രളയം

കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇനിയും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് ദേശീയ ദുരന്ത നിവാരണ അതോരിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന പ്രവർത്തനങ്ങളാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇനിയും നടപടികൾ സ്വീകരിക്കാൻ വൈകിയാൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനത്ത് ഉണ്ടാകുന്ന പ്രളയത്തിൽ രാജ്യത്തെ 16000ത്തോളം പേരുടെ ജീവൻ കവർന്നെടുക്കുമെന്നാണ് മുന്നറിയിപ്പ്.

lok-sabha-home

English summary
Karnataka rains: After Kodagu, now Bengaluru comes under flood radar

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more