• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എന്നെ മന്ത്രിയാക്കൂ..'; ബീഹാറില്‍ മന്ത്രിസ്ഥാനത്തിനായി കോണ്‍ഗ്രസുകാരുടെ വടംവലി, ഹൈക്കമാന്റിന് മുന്നില്‍ ക്യൂ

Google Oneindia Malayalam News

പാട്‌ന: ബീഹാറില്‍ മഹാതഗ്ബന്ധന്‍ സര്‍ക്കാര്‍ അധികാരമേറിയതിന് പിന്നാലെ മന്ത്രിസ്ഥാനത്തിനായി കരുനീക്കം ശക്തമാക്കി കോണ്‍ഗ്രസ് എം എല്‍ എമാര്‍. മന്ത്രിസ്ഥാനത്തിന് പരിഗണിക്കണം എന്നാവശ്യപ്പെട്ട് നിരവധി കോണ്‍ഗ്രസ് എം എല്‍ എമാര്‍ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതിയതായാണ് റിപ്പോര്‍ട്ട്.

മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിലേക്ക് തന്നെ ജാതിയുടെ അടിസ്ഥാനത്തില്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഖഗാരിയ സദറില്‍ നിന്നുള്ള എം എല്‍ എയായ ഛത്രപതി യാദവ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കത്തയച്ചു. കത്ത് അയച്ചതായി ഛത്രപതി യാദവ് സമ്മതിച്ചിട്ടുണ്ട്.

ഒരേ പൊളി...ബാത്ത്ടബ്ബില്‍ നിന്ന് അഡാര്‍ പോസുമായി പ്രിയ, കലക്കിയെന്ന് ആരാധകര്‍

1

'ഞാന്‍ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കത്തെഴുതിയിട്ടുണ്ട്, മന്ത്രിസഭയിലേക്കുള്ള എന്റെ പ്രവേശനം ഒ ബി സികള്‍ക്ക് ഇടയില്‍, പ്രത്യേകിച്ച് യാദവര്‍ക്കിടയില്‍ ശക്തമായ സന്ദേശം നല്‍കും. അതിനാല്‍ എന്നെ പരിഗണിക്കണം എമെന്ന് ഔപചാരികമായി അഭ്യര്‍ത്ഥിച്ചു. ബിഹാറിലെ പാര്‍ട്ടിയില്‍ നിന്നുള്ള ഏക യാദവ എം എല്‍ എ ഞാനാണ്,' അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

2

ബിന്ദേശ്വരി ദുബെ, ഭഗവത് ഝാ ആസാദ്, ജഗന്നാഥ് മിശ്ര എന്നീ മൂന്ന് മുഖ്യമന്ത്രിമാരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ തന്റെ അന്തരിച്ച പിതാവ് രാജേന്ദ്ര പ്രസാദ് യാദവ് സേവനമനുഷ്ഠിച്ചിട്ടുണ്ട് എന്ന കാര്യവും ഛത്രപതി യാദവ് കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. എം എല്‍ എമാരായ ഷക്കീല്‍ അഹമ്മദ് ഖാന്‍, സന്തോഷ് മിശ്ര തുടങ്ങിയ മറ്റ് നിരവധി എം എല്‍ എമാരും ഹൈക്കമാന്‍ഡിനെ കാണാന്‍ രാജ്യതലസ്ഥാനത്ത് എത്തിയിട്ടുണ്ട്.

3

അതേസമയം മന്ത്രിസ്ഥാനം അനുവദിക്കുന്നതിനെ സംബന്ധിച്ചിടത്തോളം, കോണ്‍ഗ്രസ് നേതാക്കള്‍ ആ തീരുമാനം പാര്‍ട്ടിയുടെ ഉന്നതര്‍ക്ക് വിടണം എന്ന് പ്രതിമ ദാസ് എം എല്‍ എ പറഞ്ഞു. ഒരു ജനാധിപത്യ സംവിധാനത്തില്‍, എല്ലാവര്‍ക്കും സംസാരിക്കാന്‍ അവകാശമുണ്ട്, പാര്‍ട്ടി ഹൈക്കമാന്‍ഡ് സംഭവവികാസങ്ങള്‍ നിരീക്ഷിക്കുന്നു, അവര്‍ അന്തിമ തീരുമാനമെടുക്കും, പ്രതിമ ദാസ് പറഞ്ഞു.

സോണിയ കളത്തില്‍.. ഇനി കളി മാറും, ബീഹാറില്‍ തന്ത്രം പയറ്റിയത് സോണിയ? ആവേശത്തില്‍ അണികള്‍സോണിയ കളത്തില്‍.. ഇനി കളി മാറും, ബീഹാറില്‍ തന്ത്രം പയറ്റിയത് സോണിയ? ആവേശത്തില്‍ അണികള്‍

4

മന്ത്രിസ്ഥാനത്തിനായി തന്റെ ഭാഗത്ത് നിന്ന് ഒരു അവകാശവാദവും ഉന്നയിക്കുന്നില്ലെന്ന് പ്രതിമ ദാസ് പറഞ്ഞു. എം എല്‍ എമാരുടെ എണ്ണം കണക്കിലെടുത്ത് പാര്‍ട്ടിക്ക് നാല് മന്ത്രിസ്ഥാനമെങ്കിലും ലഭിക്കാന്‍ അവകാശമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് അജീത് ശര്‍മ പറഞ്ഞു. അതിനിടെ പാര്‍ട്ടിയുടെ ബീഹാര്‍ കാര്യങ്ങളുടെ ചുമതലയുള്ള ഭക്ത ചരണ്‍ ദാസ് ബിഹാര്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുന്ന പാര്‍ട്ടി നേതാക്കളുടെ പേരുകള്‍ തീരുമാനിക്കാനായി ഡല്‍ഹിയിലേക്ക് പുറപ്പെട്ടു.

5

16 എം എല്‍ എമാരുള്ള ഇടതുപാര്‍ട്ടികള്‍ (സി പി ഐം എം എല്‍-12, സി പി ഐ-2, സി പി ഐ എം-2) സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ 19 അംഗ കോണ്‍ഗ്രസിന് നാല് മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കുമെന്നാണ് മഹാഗത്ബന്ധനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. അതേസമയം മന്ത്രിമാര്‍ ആരൊക്കെ, എത്ര മന്ത്രിമാര്‍ എന്നെല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കും എന്ന് ബിഹാര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് മദന്‍ മോഹന്‍ ഝാ പറഞ്ഞു.

6

സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും വാക്കുകള്‍ കേള്‍ക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ് എന്നും മദന്‍ മോഹന്‍ ഝാ പറഞ്ഞു. നിലവില്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാറും ഉപമുഖ്യമന്ത്രിയായി തേജസ്വി യാദവും മാത്രമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിക്കുന്നത്. മന്ത്രിസഭ അടുത്ത ആഴ്ച ആദ്യം വിപുലീകരിക്കും എന്നാണ് റിപ്പോര്‍ട്ട്.

Recommended Video

cmsvideo
  മോദിയെ വിറപ്പിച്ച് വീണ്ടും ബീഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ | *Politics

  'അത് ചെയ്യരുത്, നിയമവിരുദ്ധമാണ്...'; ഹൈക്കോടതിയില്‍ നിര്‍ണായക നീക്കവുമായി അതിജീവിത'അത് ചെയ്യരുത്, നിയമവിരുദ്ധമാണ്...'; ഹൈക്കോടതിയില്‍ നിര്‍ണായക നീക്കവുമായി അതിജീവിത

  English summary
  After the government formation in Bihar, congress mla's targeting ministerial posts
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X