കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെ വെട്ടാന്‍ ബിജെപിയുടെ പ്ലാന്‍ ബി! തിരഞ്ഞെടുപ്പിന് മുന്‍പ് തന്ത്രങ്ങള്‍ നീക്കി അമിത് ഷാ

  • By Aami Madhu
Google Oneindia Malayalam News

രാജസ്ഥാന്‍, 15 വര്‍ഷം കൈയ്യടിക്കി വാണിരുന്ന ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ബിജെപിയെ കൈവിട്ടത്. ഈ സംസ്ഥാനങ്ങളിലേറ്റ തിരിച്ചടി പാര്‍ട്ടിയെ ചെറുതായൊന്നുമല്ല അസ്വസ്ഥത പെടുന്നത്. പ്രത്യേകിച്ച് ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കെ. പാര്‍ട്ടിയുടെ കനത്ത പരാജയത്തിന് പിന്നാലെ വന്‍ പ്രതിസന്ധികളാണ് ബിജെപി നേരിടുന്നത്. മോദി പ്രഭാവം മങ്ങിയെന്ന വിലയിരുത്തലുകള്‍ക്കിടെ സഖ്യകക്ഷികളില്‍ പലരും ബന്ധം ഉപേക്ഷിച്ച് പോവുകയാണ്. സഖ്യം ഉപേക്ഷിക്കുന്നുവെന്നതിനപ്പുറം കോണ്‍ഗ്രസുമായി പാര്‍ട്ടികള്‍ കൈകോര്‍ക്കുന്നുവെന്നതും ബിജെപിക്ക് നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്.

ഈ സാഹചര്യത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പ്ലാന്‍ ബി അവതരിപ്പിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബിജെപി. ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവാണ് പാര്‍ട്ടിയുടെ പ്ലാന്‍ ബിയെ കുറിച്ച് വ്യക്തമാക്കിയത്. വിവരങ്ങള്‍ ഇങ്ങനെ

തിരിഞ്ഞടിച്ച് സഖ്യകക്ഷികള്‍

തിരിഞ്ഞടിച്ച് സഖ്യകക്ഷികള്‍

ഹിന്ദി ഹൃദയഭൂമിയിലെ ബിജെപിയുടെ പരാജയം സഖ്യകക്ഷികളെ മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്.ഇതുവരെ മൂന്ന് കക്ഷികളാണ് എന്‍ഡിഎ സഖ്യം അവസാനിപ്പിച്ച് പുറത്ത് പോയിരിക്കുന്നത്. ചന്ദ്രബാബു നായിഡുവിന്‍റെ തെലുങ്ക് ദേശം പാര്‍ട്ടിയായിരുന്നു ആദ്യം ബന്ധം ഉപേക്ഷിച്ചത്. കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ടിഡിപി സഖ്യം അവസാനിപ്പിച്ചത്.

സഖ്യം വിട്ട് മൂന്ന് പാര്‍ട്ടികള്‍

സഖ്യം വിട്ട് മൂന്ന് പാര്‍ട്ടികള്‍

ആഗസ്തില്‍ മെഹ്ബുബ മുഫ്തിയുമായുളള സഖ്യവും തെറ്റിപിരിഞ്ഞു. കഴിഞ്ഞ മാസം മുന്‍ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പി എന്‍ഡിഎയില്‍ നിന്ന് പുറത്തുവന്നു. ബിഹാറില്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള സീറ്റ് വിഭജനത്തെ ചൊല്ലിയായിരുന്നു കുശ്വാഹയുടെ പടിയിറക്കം.

ഇടഞ്ഞ് ശിവസേന

ഇടഞ്ഞ് ശിവസേന

മഹാരാഷ്ട്രയിലാവട്ടെ സഖ്യകക്ഷിയായ ശിവസേന ബിജെപിക്കെതിരെ പാലം വലിക്കുമെന്ന് ഏറെ കുറെ വ്യക്തമാക്കി കഴിഞ്ഞിട്ടുമുണ്ട്. ഈ സാഹചര്യം തുടര്‍ന്നാല്‍ കാര്യങ്ങള്‍ പന്തിയില്ലെന്ന തിരിച്ചറിവിലാണ് ബിജെപി പ്ലാന്‍ ബിയുമായി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്

ബിജെപിയുടെ പദ്ധതി

ബിജെപിയുടെ പദ്ധതി

ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ ചെറുപാര്‍ട്ടികളുമായി സഖ്യത്തില്‍ ഏര്‍പ്പെടുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ് പറഞ്ഞു. സഖ്യകക്ഷികള്‍ക്കിടയിലെ പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കി സ്ഥാനമാനങ്ങള്‍, സീറ്റ് എന്നിവ സംബന്ധിച്ചും സമവായത്തില്‍ ഏര്‍പ്പെടുമെന്നും റാം മാധവ് പറഞ്ഞു.

 പറഞ്ഞ് തീര്‍ത്തത് ഇങ്ങനെ

പറഞ്ഞ് തീര്‍ത്തത് ഇങ്ങനെ

നേരത്തേ സീറ്റ് വിഭജനത്തെ ചൊല്ലി ഇടഞ്ഞ ലോക് ജനശക്തി നേതാവ് റാം വിലാസ് പസ്വാനുമായുള്ള പ്രശ്നങ്ങളെല്ലാം കഴിഞ്ഞയാഴ്ചയാഴ്ച ബിജെപി പറഞ്ഞ് തീര്‍ത്തിരുന്നു. ലോക്സഭയിലും രാജ്യസഭയിലും രണ്ട് സീറ്റുകള്‍ വീതം നല്‍കിയായിരുന്നു ഇത്.പിന്നാലെ യുപിയില്‍ പ്രാദേശിക പാര്‍ട്ടിയായ അപ്നാ ദളും ബിജെപിയോട് അര്‍ഹമായ പരിഗണന ആവശ്യപ്പെട്ട് ഇടഞ്ഞ് നില്‍ക്കുന്നുണ്ട്.

ആരൊക്കെ ചേരും

ആരൊക്കെ ചേരും

അതേസമയം സഖ്യകക്ഷികള്‍ ആരെന്നത് സംബന്ധിച്ച് ഇതുവരെ ബിജെപി വ്യക്തമാക്കിയിട്ടില്ല. തമിഴ്നാട്ടില്‍ ഭരണകക്ഷിയായ എഐഎഡിഎംകെയുമായി സഖ്യത്തില്‍ ഏര്‍പ്പെടുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ രുന്നു.ജയലളിതയുടെ മരണശേഷം എഐഎഡിഎംകെ നേതൃത്വം ബിജെപിയോട് അടുക്കുന്നതായി അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

രജനീകാന്തിനെ ചേര്‍ക്കും?

രജനീകാന്തിനെ ചേര്‍ക്കും?

രാഷ്ട്രീയത്തില്‍ പ്രവേശിച്ച നടന്‍ രജനീകാന്തുമായി ബിജെപി കൈകോര്‍ക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ബിജെപി അനുകൂല പ്രസ്താവനകള്‍ നേരത്തേ തന്നെ നടത്തിയ ആളാണ് രജനീകാന്ത്. പലപ്പോഴും മോദിയെ വാനോളം പുകഴ്ത്തി രജനീകാന്ത് രംഗത്തെത്തിയിരുന്നു.

ഒഡീഷയിലും കളി മാറ്റി

ഒഡീഷയിലും കളി മാറ്റി

ഒഡീഷയില്‍ ആധിപത്യം ഉറപ്പാക്കാനുള്ള ശ്രമങ്ങളുമായി മുന്നേറുന്ന കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ മുന്‍ ഘടകക്ഷിയായിരുന്ന ബിജെഡിയുടെ പിന്തുണ ബിജെപി തേടിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ ഒഡീഷ സന്ദര്‍ശനത്തില്‍ നവീന്‍ പട്നായികുമായുള്ള മോദിയുടെ കൂടിക്കാഴ്ച ഇതിന്‍റെ ഭാഗമാണെന്നാണ് വിലയിരുത്തുന്നത്.

English summary
After Trouble With Allies, Ram Madhav Hints At BJP's Plan B
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X