കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആതുര സേവനത്തിന് ഐസിസ്!! മുഖഛായ മാറ്റി ഐസിസ് വീഡിയോ, പിന്നില്‍ ഇന്ത്യക്കാരനെന്ന് സംശയം!

40 കാരനായ അബു മുഖാറ്റില്‍ അല്‍ ഹിന്ദിയാണ് ഐസിസ് വിഡിയോയില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്

Google Oneindia Malayalam News

ദില്ലി: ഐസിസില്‍ ചേരാന്‍ ഡോക്ടര്‍മാരോട് ആഹ്വാനം ചെയ്യുന്ന ഡോക്ടര്‍ക്ക് വേണ്ടി വലവിരിച്ച് സുരക്ഷാ ഏജന്‍സികള്‍. ഇറാഖിലേയും സിറിയയിലേയും ഐസിസിന്‍റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട് ഫിസിഷ്യന്‍മാരോട് ഐസിസില്‍ ചേരാന്‍ ആഹ്വാനം ചെയ്യുന്ന ഡോക്ടര്‍ മലയാളിയാണെന്നാണ് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ കരുതുന്നത്. ഇതോടെയാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും പിടികൂടാനുമുള്ള ശ്രമങ്ങള്‍ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ ഊര്‍ജ്ജിതമാക്കിയത്.

ജന്‍ശതാബ്ദിയില്‍ റെയില്‍വേ മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം: കാഴ്ച കണ്ട് ഞെട്ടി യാത്രക്കാര്‍ജന്‍ശതാബ്ദിയില്‍ റെയില്‍വേ മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം: കാഴ്ച കണ്ട് ഞെട്ടി യാത്രക്കാര്‍

ഹര്‍ദിക് പട്ടേലിനെയും ബിജെപി വിലയ്ക്ക് വാങ്ങും! പട്ടേല്‍ നേതാവിന് ബിജെപിയില്‍ ചേരാന്‍ നല്‍കിയത് ഒരു കോടി, വെളിപ്പെടുത്തലില്‍ നാണം കെട്ട് ബിജെപി!ഹര്‍ദിക് പട്ടേലിനെയും ബിജെപി വിലയ്ക്ക് വാങ്ങും! പട്ടേല്‍ നേതാവിന് ബിജെപിയില്‍ ചേരാന്‍ നല്‍കിയത് ഒരു കോടി, വെളിപ്പെടുത്തലില്‍ നാണം കെട്ട് ബിജെപി!

40 കാരനായ അബു മുഖാറ്റില്‍ അല്‍ ഹിന്ദിയാണ് ഐസിസ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ഫിസിഷ്യന്‍മാരോടും മെഡിക്കല്‍ പ്രൊഫഷണുകളോടും ഐസില്‍ ചേരുന്നതിന് വേണ്ടി ആഹ്വാനം ചെയ്യുന്നത്. സിറിയയിലെ ഐസിസ് കേന്ദ്രങ്ങളില്‍ ആതുര സേവനം ചെയ്യുന്നതിന് വേ​ണ്ടിയാണ് വീഡിയോയിലെ ക്ഷണം. ഇസ്ലാമിക് ബ്രദര്‍ഹുഡിന്‍റെ പേരിലാണ് വീഡിയോ പുറത്തിറങ്ങിയിട്ടുള്ളത്.

 വീഡിയോ സിറിയയില്‍ നിന്ന്

വീഡിയോ സിറിയയില്‍ നിന്ന്

സിറിയയിലെ ഐസിസിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്നവരെ തിരിച്ചറിയുന്നതിനായാണ് പേരിനൊപ്പം അല്‍ ഹിന്ദി എന്ന പേര് പേരിനൊപ്പം ചേര്‍ക്കുന്നതെന്നാണ് ഇന്ത്യന്‍ ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുള്ളത്. ഇന്ത്യക്കാരനും മലയാളിയും ആണോ എന്ന സംശയമാണ് ഇന്ത്യന്‍ ഏജന്‍സികള്‍ക്കുള്ളത്.

 വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത് ഡോക്ടര്‍മാര്‍

വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത് ഡോക്ടര്‍മാര്‍

അബു മുഖാറ്റില്‍ അല്‍ ഹിന്ദി എന്ന ഡോക്ടര്‍ക്ക് പുറമേ മറ്റൊരു ഡോക്ടറും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്നും ഇയാളുടെ പേര് അബു യൂസഫ് അല്‍ ആസ്ട്രേലി എന്നാണെന്നും ആസ്ട്രേലിയയില്‍ നിന്നുള്ള ഇയാള്‍ പിന്നീട് താരേഖ് കമ്ലേ എന്ന പേര് സ്വീകരിക്കുകയായിരുന്നുവെന്നും ഇയാള്‍ 2015ലാണ് ഐസിസില്‍ ചേരുന്നതെന്നും ഇന്ത്യന്‍ ഇന്‍റലിജന്‍സ് ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

 ഇന്ത്യയില്‍ നിന്നുള്ള റിക്രൂട്ടിംഗ്

ഇന്ത്യയില്‍ നിന്നുള്ള റിക്രൂട്ടിംഗ്

ഇന്ത്യയില്‍ നിന്ന് ഐസിസിലേയ്ക്കുള്ള റിക്രൂട്ട്മെന്‍റ് നടത്തുന്നത് അബു മുഖാറ്റില്‍ അല്‍ ഹിന്ദി എന്ന ഇന്ത്യക്കാരന്‍ വഴിയാണെന്നും ഇന്ത്യന്‍ ഇന്‍റലിജന്‍സ് ഏജന്‍സികള്‍ സംശയിക്കുന്നു. ഇന്ത്യാ ടുഡേയാണ് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. അടുത്തിടെ ഇന്ത്യയില്‍ നിന്ന് അറസ്റ്റിലായ ഐസിസ് ഭീകരനെ ചോദ്യം ചെയ്യുന്നതിലൂടെ ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്.

 ആ ഡോക്ടര്‍ ആര്

ആ ഡോക്ടര്‍ ആര്

തുര്‍ക്കിയില്‍ നിന്ന് നാടുകടത്തിയ കണ്ണൂരിലെ കണ്ടി സ്വദേശിയായ ഷാജഹാന്‍ വള്ളുവ ഐസിസിന് ആധിപത്യമുള്ള പ്രദേശത്തേയ്ക്ക് എത്തിച്ചേര്‍ന്നുവെന്നും ഇയാളെ ചോദ്യം ചെയ്തതില്‍ കേരളത്തില്‍ നിന്നുള്ള ആറ് പേര്‍ ഐസിസില്‍ ചേര്‍ന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവരില്‍ ഒരാളോണോ ഐസിസ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന ഡോക്ടറെന്നാണ് സുരക്ഷാ ഏജന്‍സികള്‍ സംശയിക്കുന്നത്. വീഡിയോയില്‍ ഐസിസിന്‍രെ ലോഗോയ്ക്ക് പുറമേ ഐസിസിന്‍റെ പതാകയും വ്യക്തമായി കാണുന്നുണ്ട്.

 വീഡിയോയില്‍ ഡോക്ടറുടെ ആഹ്വാനം

വീഡിയോയില്‍ ഡോക്ടറുടെ ആഹ്വാനം

ഐസിസിന്‍രെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള അല്‍ ഹിന്ദി ആസ്ട്രേലിയ, ശ്രീലങ്ക, ടൂണീഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മെഡിക്കല്‍ പ്രൊഫഷണലുകള്‍ ഐസിസിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം വനിതാ ഡോക്ടര്‍മാരാണെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നു. വിദേശരാജ്യങ്ങളില്‍ നിന്നുള്ള സഹായം കൊണ്ട് ഐസിസിലെ ആതുര സേവനം മികച്ച രീതിയില്‍ മുന്നോട്ടുപോകുന്നതായും ഇയാള്‍ വീഡിയോയില്‍ അവകാശപ്പെടുന്നു. നേരത്തെ 30 പേരെ ചികിത്സിച്ചിരുന്ന അവസ്ഥയില്‍ നിന്ന് 500 പേരെ ചികിത്സിക്കുന്ന അവസ്ഥയിലെത്തിച്ചേര്‍ന്നുവെന്നും വീഡിയോയില്‍ പറയുന്നു. ആസ്ട്രേലിയ, ഈജിപ്ത്, സിറിയ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിം ഡോക്ടര്‍മാര്‍ ഐസിസിന് വേണ്ടി സേവനമനുഷ്ടിക്കുന്നുവെന്നും ഡോക്ടര്‍ അവകാശപ്പെടുന്നു.

 പിആര്‍ ക്യാമ്പെയിന്‍

പിആര്‍ ക്യാമ്പെയിന്‍


ഐസിസിന്‍റെ മുഖമുദ്രയായ ക്രൂരതയില്‍ നിന്ന് വ്യതിചലിച്ച് ആരോഗ്യസേവന രംഗത്തെ മേന്മകള്‍ എടുത്തുകാണിച്ചുകൊണ്ട് ഐസിസ് വേറിട്ട പിആര്‍ ക്യാമ്പെയിനാണ് തുടക്കം കുറിച്ചിട്ടുള്ളതെന്നാണ് ഇന്ത്യന്‍ ഇന്‍റലിജന്‍സ് ഏജന്‍സികള്‍ നിരീക്ഷിക്കുന്നത്.

 ഇന്ത്യക്കാര്‍ ഐസിസില്‍

ഇന്ത്യക്കാര്‍ ഐസിസില്‍


ഇന്ത്യന്‍ അധികൃതര്‍ക്ക് ഇതുവരെ ലഭിച്ചിട്ടുള്ള വിവരം അനുസരിച്ച് 21 പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് കേരളം വിട്ട് അഫ്ഗാനിസ്താന്‍ വഴി ഇറാനിലെ ഐസിസ് കേന്ദ്രങ്ങളിലേയ്ക്ക് പോയിട്ടുള്ളത്. ഇവരില്‍ പലരും ഡ്രോണ്‍ ആക്രമണത്തില്‍ മരിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

English summary
Indian security agencies are vigorously looking for information about a doctor, believed to be from the southern state of Kerala, who recently featured into a propaganda video of Islamic State of Iraq and Syria (ISIS).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X