സന്ദർശനത്തിന് പിന്നിൽ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ; അമിത് ഷാ ഇന്ന് വാരാണസിയിൽ
സന്ദർശനത്തിന് പിന്നിൽ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ; അമിത് ഷാ ഇന്ന് വാരാണസിയിൽ
ഉത്തർപ്രദേശ്: യുപിയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രിയും ഭാരതീയ ജനതാ പാർട്ടി മുതിർന്ന നേതാവുമായ അമിത് ഷാ ഇന്ന് ഉത്തർപ്രദേശിലെ വാരണാസി സന്ദർശിക്കും. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കണക്കലെടുത്താണ് അമിത് ഷാ ഇന്ന് വാരണാസിയിൽ സന്ദർശനം നടത്തുന്നത്. രണ്ട് ദിവസത്തെ സന്ദർശനത്തിനമാണ് ഷായുടെ ലക്ഷ്യം. തെരെഞ്ഞടുപ്പ് തന്ത്രങ്ങൾ രൂപപ്പെടുത്താനും സജ്ജമാക്കാനും ബിജെപിയുടെ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തും.

തുടർന്ന് വാരാണസിയിൽ നടക്കുന്ന അഖില ഭാരതീയ രാജ്ഭാഷാ സമ്മേളനത്തിൽ അമിത് ഷാ പങ്കെടുക്കും. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ഉൾപ്പെടെയുള്ള ബിജെപി ഭാരവാഹികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.

98 ജില്ലാ പ്രസിഡന്റുമാര്‍, ജില്ലാ ഭാരവാഹികള്‍, 403 നിയമസഭാ സീറ്റുകളുടെയും ചുമതലയുള്ളവര്‍, സംസ്ഥാനത്തെ ആറ് പ്രാദേശിക പ്രസിഡന്റുമാര്‍, മുതിര്‍ന്ന പ്രവര്‍ത്തകര്‍, സഹ ഭാരവാഹികള്‍ എന്നിവര്‍ക്കുവേണ്ടി നവംബര്‍ 12-ന് വാരാണസിയില്‍ യോഗം വിളിച്ചിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് വിജയ് ബഹാദൂര്‍ പഥക്കിനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അത് കൂടാതെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപിയുടെ സോഷ്യൽ മീഡിയ വളണ്ടിയർമാരുമായും ബൂത്ത് പ്രസിഡന്റുമാരുമായും അമിത് ഷാ പ്രത്യേകം കൂടിക്കാഴ്ച നടത്തുന്നുണ്ട്. . മേഖലയിലെ നിയമനിർമ്മാതാക്കളുടെ പ്രകടനത്തെക്കുറിച്ചും അദ്ദേഹം വിവരം ശേഖരിക്കും. തുടർന്ന് ശനിയാഴ്ച, പ്രതിപക്ഷ സമാജ്‌വാദി പാർട്ടിയുടെ ശക്തി കേന്ദ്രമായ അസംഗഢിൽ ഒരു സർവ്വകലാശയ്ക്ക് തറക്കല്ലിടുകയും പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും. സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കളുടെ 'പരിവര്‍ത്തന്‍ യാത്ര' അടുത്ത മാസം മുതല്‍ ആരംഭിക്കാനും ബിജെപി ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭാ മണ്ഡലമാണ് വാരണാസി. ഉത്തർപ്രദേശിൽ ബിജെപിയുടെ വഴിത്തിരിവിന്റെ ശില്പിയായി അദ്ദേഹം കണക്കാക്കപ്പെടുന്നതിനാൽ ഉത്തർപ്രദേശിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ചേരുന്ന യോഗത്തിന് പ്രത്യേകം പ്രാധാന്യമുണ്ട്. 2017ലെ തെരഞ്ഞെടുപ്പിൽ 39.67 ശതമാനം വോട്ടോടെ 312 സീറ്റുകളാണ് ബിജെപി നേടിയത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 80 പാർലമെന്റ് മണ്ഡലങ്ങളിൽ 62 എണ്ണവും ബിജെപി നേടിയപ്പോൾ ശക്തമായ തിരഞ്ഞെടുപ്പ് പ്രകടനമാണ് ഇതിന് പിന്നാലെയുണ്ടായത്.
Recommended Video

അതേസമയം, ഉത്തർപ്രദേശ് നിയമസഭയിലെ 403 അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി 2022 ഫെബ്രുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ ഉത്തർപ്രദേശിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. 2017 - ൽ തിരഞ്ഞെടുക്കപ്പെട്ട നിലവിലെ നിയമസഭയുടെ കാലാവധി 2022 മെയ് 14 - ന് അവസാനിക്കും.












Click it and Unblock the Notifications