Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയലളിതയുടെ ആശുപത്രിക്ക് പുറത്ത് പൂജയും പ്രാര്‍ഥനയുമായി ആയിരങ്ങള്‍

ചെന്നൈ: ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്കുവേണ്ടി ആശുപത്രിക്ക് പുറത്ത് പൂജയും പ്രാര്‍ഥനയും. ജയലളിതയുടെ ആയിരക്കണക്കിന് വരുന്ന അണികളാണ് സദാസമയവും പ്രാര്‍ഥനയുമായി ആശുപത്രിക്ക് പുറത്ത് തമ്പടിച്ചിരിക്കുന്നത്.

ജയലളിതയ്ക്കുവേണ്ടി മരിക്കാന്‍ പോലും തയ്യാറാകുന്ന ഇവര്‍ പ്രത്യേക പൂജകളും മറ്റും നടത്തുന്നത് വാര്‍ത്താ ചാനലുകള്‍ പുറത്തുവിട്ടു. ജയലളിതയുടെ ആരോഗ്യം സംബന്ധിച്ച് അഭ്യൂഹം തുടരുന്നതിനിടെ ഒട്ടേറെ പാര്‍ട്ടി നേതാക്കള്‍ ആശുപത്രിയിലെത്തിയിരുന്നു. എഐഎഡിഎംകെയുടെ മുതിര്‍ന്ന നേതാക്കളും മന്ത്രിമാരുമാണ് ആശുപത്രിയിലെത്തിയത്.

jayalalithaa

ജയലളിത അതിവേഗം സുഖംപ്രാപിച്ചുവരികയാണെന്നും അവര്‍ ഉടന്‍ വീട്ടിലേക്ക് മടങ്ങുമെന്നും എഐഎഡിഎംകെ വക്താവ് സി ആര്‍ സരസ്വതി വ്യക്തമാക്കി. ചികിത്സയില്‍ കഴിയുന്ന ജയലളിതയുടെ ചിത്രം പുറത്തുവിടാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. കരുണാനിധിയുടെ ആവശ്യത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു സരസ്വതി.

ജയലളിതയുടെ ആരോഗ്യപ്രശ്‌നം ഡിഎംകെ രാഷ്ട്രീയ വിഷയമാക്കിമാറ്റിയിരിക്കുകയാണ്. രോഗമുക്തിനേടി ജയലളിത ഉടന്‍ മടങ്ങിയെത്തുമെന്നും സരസ്വതി പറഞ്ഞു. സപ്തംബര്‍ 23നാണ് കടുത്ത പനിയും നിര്‍ജ്ജലീകരണവും ഉണ്ടായതിനെ തുടര്‍ന്ന് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+