ഗ്രൂപ്പ് തിരഞ്ഞുള്ള വീതം വെപ്പ് മതി; അറുപത് കഴിഞ്ഞവരെ ഡിസിസി പ്രസിഡന്റാക്കില്ല...
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസ് പുന:സംഘടനയില്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി ഹൈക്കമാന്‍ഡ്. 60 വയസ്സ് കഴിഞ്ഞവരെ ഡിസിസി അധ്യക്ഷന്മാരായി പരിഗണിക്കരുത് എന്നതാണ് പ്രധാന നിര്‍ദ്ദേശം. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വയ്പ്പും ഇനി വേണ്ടെന്നാണ് എഐലിലിയുടെ കര്‍ശന നിര്‍ദ്ദേശം.
പുനഃസംഘടനയുമായി ബന്ധപ്പെട്ട് കടുത്ത നിര്‍ദേശങ്ങളാണ് എഐസിസി മുന്നോട്ട് വച്ചിട്ടുള്ളത്. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സ്ഥാനമാനങ്ങള്‍ നിശ്ചയിക്കുന്ന സംവിധാനം ഇനി മുതല്‍ ഉണ്ടാകില്ല എന്നാണ് പ്രധാന തീരുമാനങ്ങളിലൊന്ന്. ഡിസിസി അധ്യക്ഷന്‍മാരുടെ പ്രായം പരമാവധി അറുപത് വയസായി നിശ്ചയിച്ചതില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നുമാണ് നിര്‍ദ്ദേശം.

ഇനി മുതല്‍ 60 വയസിന് മുകളിലുളളവരെ ഡിസിസി അധ്യക്ഷരായി പരിഗണിക്കില്ല. കൂടാതെ രാഷ്ട്രീയത്തിന് അതീതമായി പൊതുജന സ്വീകാര്യത വേണം. ബൂത്ത്, മണ്ഡലം, ബ്ലോക്ക് തലങ്ങളിലുളള പ്രവര്‍ത്തന മികവ് കൂടി കണക്കിലെടുത്താകും ഡിസിസി അധ്യക്ഷന്‍മാരെ തെരഞ്ഞെടുക്കേണ്ടതെന്നും ഹൈക്കമാന്റ് നിര്‍ദ്ദേശിക്കുന്നുണ്ട്.
Read Also: കള്ളനും പോലീസും കളിച്ച് അടിച്ചെടുത്ത് 3.8 കോടിയും കാറും ! എസ്‌ഐയയുള്‍പ്പടെ നാല് പേര്‍ പിടിയില്‍...
സംഘടനാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ പുനഃസംഘടന നടത്താന്‍ ഹൈക്കമാന്‍ഡ് നേരത്തെ നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് കേരളത്തിലെ വിവിധ ഗ്രൂപ്പുകള്‍ രാഷ്ട്രീയ കാര്യ സമിതിയില്‍ ഉള്‍പ്പെടുത്തേണ്ടവരുടെ പട്ടിക നേരത്തെ ഹൈക്കമാന്‍ഡിന് നല്‍കിയിരുന്നു.
Read Also: കൈലി മടക്കിക്കുത്തി അച്ചായന്‍ ജീപ്പിലിങ്ങനെ പറന്ന് വരുവാണേ, എന്നാ കിടുവാ; 'ഭൂതത്താന്‍ കെട്ടിലെ' താരം
പുനഃസംഘടനയ്ക്ക് നേതൃത്വം നല്‍കാന്‍ 15 പേരടങ്ങിയ കോര്‍ കമ്മിറ്റി മതിയെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം. 24ന് ചേരുന്ന രാഷ്ട്രീയ കാര്യസമിതി യോഗത്തില്‍ കേരളത്തിന്റെ ചുമതലയുള്ള ഐഐസിസി സെക്രട്ടറി മുകുള്‍ വാസ്‌നിക്ക് ഹൈക്കമാന്‍ഡിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കുമെന്നാണ് അറിയുന്നത്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications