കള്ളനും പോലീസും കളിച്ച് അടിച്ചെടുത്ത് 3.8 കോടിയും കാറും ! എസ്‌ഐയയുള്‍പ്പടെ നാല് പേര്‍ പിടിയില്‍...
പാലക്കാട്: മലപ്പുറം സ്വദേശിയായ സ്വര്‍ണ വ്യാപാരിയുടെ കാറും 3.9 കോടി രൂപയും തട്ടിയെടുത്ത കേസില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ നാല് പേരെ പിടികൂടി. കോയമ്പത്തൂര്‍ പൊലീസ് സ്‌പെഷല്‍ സ്‌ക്വാഡാണ് അറസ്റ്റു ചെയ്തത്. മലപ്പുറം സ്വദേശി അന്‍വര്‍ സാദത്തിന്റെ കാറും പണവുമാണ് പോലീസ് വേഷം ധരിച്ചെത്തിയ പ്രതികള്‍ തട്ടിയെടുതത്ത്.
രണ്ടു പൊലീസുകാരടക്കം നാലു പേര്‍ കൂടി കേസില്‍ പ്രതികളാണെന്നാണ് വിവരം. കരൂര്‍ പരമത്തി പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മുത്തുകുമാറിന്റെ നേതൃത്വത്തിലായിരുന്നു മോഷണം. മുത്തുകുമാറിന് പുറമെ തൃശൂര്‍ സ്വദേശികളായ സുഭാഷ് (42), സുധീര്‍ (33), മലപ്പുറത്തെ ഷഫീക് (28) എന്നിവരാണ് പിടിയിലായത്.

ഹവാല ഇടപാടുകാരനും കുപ്രസിദ്ധ കുറ്റവാളിയുമായ കോടാലി ശ്രീധരനാണ് പണം തട്ടിയെടുത്തിന് പിന്നിലെ മുഖ്യ സൂത്രധാരനെന്നാണ് പോലീസ് പറയുന്നത്. എസ്‌ഐ മുത്തുകുമാറിനെ സഹായിച്ച കുളിത്തല പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ശരവണന്‍, കരൂര്‍ വേലായുധംപാളയം പൊലീസ് കോണ്‍സ്റ്റബിള്‍ ധര്‍മ്മേന്ദ്രന്‍, ഹവാല ഇടപാടുകാരനും മലയാളിയുമായ കോടാലി ശ്രീധരന്‍, മകന്‍ അരുണ്‍ എന്നിവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.
Read Also: പിതാവിന്റെ കാമാസക്തി; സ്വന്തം മകളെ ഗര്‍ഭിണിയാക്കി...
അന്‍വര്‍ സാദത്തിന്റെ കടയിലെ ജീവനക്കാര്‍ മുസിര്‍, മുഹമ്മദ്, ആനന്ദ്, ഷിഹാസ് എന്നിവര്‍ 3.9 കോടി രൂപയുമായി ചെന്നൈയില്‍നിന്ന് കാറില്‍ മലപ്പുറത്തേക്ക് പോകുമ്പോള്‍ പോലീസ് വേഷത്തിലെത്തിയ സംഘം പണം തട്ടിയെടുക്കുകയായിരുന്നു. കഴിഞ്ഞ മാസം 25ന് പുലര്‍ച്ചെ നാലരയോടെ എല്‍ ആന്‍ഡ് ടി ബൈപാസ് റോഡില്‍ മധുക്കരയ്ക്ക് സമീപമാണ് സംഭവം നടന്നത്.
ജീപ്പിലെത്തി കാര്‍ തടഞ്ഞ അഞ്ചംഗ സംഘത്തില്‍ മൂന്നുപേര്‍ പൊലീസ് വേഷത്തിലായിരുന്നു. പരിശോധനയ്ക്കായി കാര്‍ പെ!ലീസ് സ്‌റ്റേഷനില്‍ എത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കി. തുടരന്‍ന്ന് കാറിലുണ്ടായിരുന്ന നാലുപേരെയും സംഘം ജീപ്പില്‍ കയറ്റി പോവുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ഇവരെ മര്‍ദ്ദിച്ച് അവശരാക്കി വാഹനത്തില്‍ നിന്നും തള്ളിയിട്ടെന്നാണ് പോലീസ് പറയുന്നത്.
ചെന്നൈയില്‍ ആഭരണങ്ങള്‍ വിറ്റു കിട്ടിയ 3.9 കോടി രൂപയാണ് കാറില്‍ ഉണ്ടായിരുന്നതെന്നാണ് കാറിന്റെ ഉടമ പോലീസിന് നല്‍കിയ മൊഴി.
കാര്‍ പിന്നീട് പാലക്കാട് ആലത്തൂരിന് സമീപം ചിതലിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കാറിലുണ്ടായിരുന്നത് ഹവാല പണമായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
കോടാലി ശ്രീധരന്റെ നിര്‍ദ്ദേശമനുസരിച്ച് പണം തട്ടിയെടുത്ത് അയാള്‍ക്ക് കൈമാറിയെന്നാണ് പിടിയിലായ എസ് ഐ മുത്തുകുമാര്‍ പോലീസിനോട് പറഞ്ഞത്. പണം പിന്നീട് ശ്രീധരനെ ഏല്‍പ്പിച്ചു. മുത്തുകുമാര്‍, ഒളിവില്‍ പോയ പോലസുകാരായ ശരവണന്‍, ധര്‍മ്മേന്ദ്രന്‍ എന്നിവരെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്.
Read Also: കൈലി മടക്കിക്കുത്തി അച്ചായന്‍ ജീപ്പിലിങ്ങനെ പറന്ന് വരുവാണേ, എന്നാ കിടുവാ; 'ഭൂതത്താന്‍ കെട്ടിലെ' താരം
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications