Get Updates
Get notified of breaking news, exclusive insights, and must-see stories!

സിഎഎ പിന്‍വലിക്കണം; തെരുവുകള്‍ വീണ്ടും ഷാഹീന്‍ബാഗായി മാറും, മുന്നറിയിപ്പുമായി ഉവൈസി

ലഖ്‌നൗ: കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സിഎഎ-എന്‍ആര്‍സി നിയമങ്ങളും പിന്‍വലിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സിഎഎ-എന്‍ആര്‍സി പിന്‍വലിച്ചില്ലെങ്കില്‍ തെരുവുകള്‍ വീണ്ടും ഷാഹീന്‍ ബാഗമായി മാറുമെന്ന് മജ്‌ലിസ് പാര്‍ട്ടി അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി എംപി മുന്നറിയിപ്പ് നല്‍കി. സിഎഎ ഭരണഘടനയ്ക്ക് എതിരാണ്. നിയമം പിന്‍വലിക്കാന്‍ ബിജെപി തയ്യാറായില്ലെങ്കില്‍ വീണ്ടും ഷാഹീന്‍ബാഗുകള്‍ സൃഷ്ടിക്കപ്പെടും- ഉത്തര്‍ പ്രദേശിലെ ബാരബങ്കിയില്‍ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു ഉവൈസി.

സിഎഎ-എന്‍ആര്‍സി നിയമങ്ങള്‍ക്കെതിരായ സമരത്തിന്റെ പ്രധാന കേന്ദ്രം ഡല്‍ഹിയിലെ ഷാഹീന്‍ബാഗായിരുന്നു. സ്ത്രീകളും കുട്ടികളും വൃദ്ധന്‍മാരും ഉള്‍പ്പെടെ നൂറോളം പേര്‍ പങ്കെടുത്ത സമരം മാസങ്ങള്‍ നീണ്ടു നിന്നു. കൊവിഡ് വ്യാപന ഘട്ടത്തിലാണ് സമരം നിര്‍ത്തിയത്. സമാനമായ സമരം ആരംഭിക്കുമെന്നാണ് ഉവൈസിയുടെ മുന്നറിയിപ്പ്.

a

രാജ്യത്തെ ഏറ്റവും വലിയ ഗിമ്മിക്കാണ് നരേന്ദ്ര മോദി. അദ്ദേഹം രാഷ്ട്രീയത്തില്‍ ഇറങ്ങാതെ സിനിമാ രംഗത്ത് എത്തുകയായിരുന്നുവെങ്കില്‍ വലിയ നടനായേനെ. എല്ലാ അവാര്‍ഡുകളും മോദിക്ക് തന്നെ ലഭിക്കുമായിരുന്നുവെന്നും ഉവൈസി പരിഹസിച്ചു. ഹീറോയാകാനുള്ള ഒരു അവസരവും മോദി പാഴാക്കില്ല. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ഷകരുടെ വോട്ട് കിട്ടാന്‍ വേണ്ടിയാണ് മോദി ഇപ്പോള്‍ വിവാദ നിയമം പിന്‍വലിച്ചിരിക്കുന്നതെന്നും ഉവൈസി പറഞ്ഞു.

മുസ്ലിം വോട്ടര്‍മാര്‍ ഒന്നിക്കണം. താക്കൂര്‍, ബ്രാഹ്മിണ്‍, യാദവര്‍, കുര്‍മികള്‍ തുടങ്ങി എല്ലാവരും ഒന്നിച്ചു. പിന്നെ നിങ്ങള്‍ക്ക് എന്തുകൊണ്ട് ഐക്യപ്പെട്ടുകൂടാ. മുസ്ലിം സമുദായത്തിന്റെ പിന്നാക്കവസ്ഥയ്ക്കും തൊഴിലില്ലായ്മയ്ക്കും കാരണം ബിജെപി സര്‍ക്കാരാണ്. യുപിയില്‍ അന്‍സാരികളും ഖുറേഷികളും നാശത്തിന്റെ വക്കിലാണ്. സര്‍ക്കാര്‍ അവരെ തൊഴിലില്ലാത്തവരാക്കി. ഖുറേഷികളുടെ ഇറച്ചി കടകള്‍ പൂട്ടിച്ചു. അറവ് ശാലകള്‍ അടപ്പിച്ചു. അവരുടെ വരുമാനം നിലച്ചു. സമൂഹത്തിന് വേണ്ടി ഒന്നും ചെയ്യാത്ത സര്‍ക്കാരാണ് യുപിയിലേത് എന്നും ഉവൈസി കുറ്റപ്പെടുത്തി.

റൂബി ജുവലിന്റെ നിക്കാഹ് കഴിഞ്ഞു; വിവാഹ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

അതേസമയം, കാര്‍ഷിക നിയമം പിന്‍വലിച്ച മോദി സര്‍ക്കാരിന്റെ നടപടി സ്വാഗതം ചെയ്ത മുസ്ലിം നേതാക്കള്‍ സിഎഎ, യുഎപിഎ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. ജനാധിപത്യത്തില്‍ ജനങ്ങളാണ് വലിയ ശക്തിയെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ദയൂബന്ദിലെ മൗലാന അര്‍ഷദ് മദനി പ്രതികരിച്ചു. കര്‍ഷകരുടെ സമരത്തിന് വിത്ത് പാകിയത് സിഎഎ വിരുദ്ധ സമരമാണ്. അര്‍ധരാത്രി പോലും സ്ത്രീകള്‍ തെരുവുകളില്‍ സിഎഎക്കെതിരെ സമരം ചെയ്തിരുന്നു. സമരം ചെയ്തവര്‍ക്കെതിരെ ഗുരുതരമായ കേസുകള്‍ എടുത്തു. എന്നാല്‍ ആ മുന്നേറ്റത്തെ തകര്‍ക്കാന്‍ സാധിച്ചില്ല. മുസ്ലിങ്ങള്‍ക്കെതിരായ നിയമങ്ങള്‍ പിന്‍വലിക്കണം. സിഎഎ പിന്‍വലിക്കണം. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് അന്ന് ജനങ്ങള്‍ വീടുകളിലേക്ക് മടങ്ങിയതെന്നും അര്‍ഷദ് മദനി പറഞ്ഞു. ലഖ്‌നൗവിലെ മുസ്ലിം പണ്ഡിതന്‍ മൗലനാ സുഫിയാന്‍ നിസാമി, ജമാഅത്തെ ഇസ്ലാമി പ്രസിഡന്റ് സയ്യിദ് സദത്തുല്ല ഹുസൈനി, മജ്‌ലിസെ മുശാവറ പ്രസിഡന്റ് നവായിദ് ഹാമിദ് എന്നിവരും സിഎഎ-എന്‍ആര്‍സി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+