വ്യോമസേനാ വിമാനം കടലില്‍ കാണാതായി; വിമാനത്തില്‍ 29 ഉദ്യോഗസ്ഥര്‍....
ചെന്നൈ: എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുമായി പറന്നുയര്‍ന്ന വിമാനം കാണാതായി. ചെന്നൈയിലെ താംബരത്ത് നിന്ന് ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലയറിലേക്ക് പോയ വ്യോമസേനാ വിമാനമാണ് കാണാതായത്. നാല് മണിക്കൂറായി വിമാനത്തെക്കുറിച്ച് ഒരു വിവരവുമില്ലെന്നാണ് വ്യോമസേനാ ഉദ്യോഗസ്ഥര്‍ പറയുന്നത്.
രാവിലെ 8.30ന് ആണ് ചെന്നൈയില്‍ നിന്നും 29 വ്യോമസേനാ ഉദ്യോഗസ്ഥരുമായി വിമാനം പോര്‍ട്ട് ബ്ലയറിലേക്ക് പുറപ്പെട്ടത്. 9.30ന് പോര്‍ട്ട് ബ്ലയറിലെത്തേണ്ട വിമാനം പക്ഷെ അവിടെയെത്തിയില്ല. നാല് മണിക്കൂറായി വിമാനത്തെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല.പറന്നുയര്‍ന്ന് 10 മിനിറ്റിനുള്ളില്‍ വിമാനവുമായി ബന്ധം വിച്ഛേദിക്കപ്പെട്ടതായാണ് വിവരം. തിരച്ചില്‍ വിമാനങ്ങള്‍ കാണാതായ വിമാനം അന്വേഷിച്ച് പുറപ്പെട്ടിട്ടുണ്ടെന്ന് വ്യോമസേന പിആര്‍ഒ അറിയിച്ചു.
Read More: മലയാളികളെ ഐസിസിലേക്കെത്തിക്കാന്‍ പ്രത്യേക ഏജന്‍സികള്‍... പിന്നിലാര് ?
Read More: അഭിഭാഷകരുടെ പരാക്രമണം പെണ്ണുകേസിലെ പ്രതിയെ രക്ഷിക്കാന്‍... പൊട്ടിത്തെറിച്ച് സംഗീത!!!

എഎന്‍ 32
ഏറെ പഴക്കമുള്ള വിമാനമാണ് കാണാതായ റഷ്യന്‍ നിര്‍മ്മിത എഎന്‍ 32 എന്ന വിമാനം. ഇത്തരത്തിലുള്ള നൂറോളം വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയ്ക്കുണ്ട്

റഡാര്‍
പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം വിമാനവും റഡാറുമായുള്ള ബന്ധം വിശ്ചേദിക്കപ്പെട്ടതാണ് വ്യോമസേനയെ ആശങ്കപ്പെടുത്തുന്നത്. പി്ന്നീട് വിമാനത്തെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല

കടലില്‍ വീണോ?
ആന്‍ഡമാനിലേക്കുള്ള യാത്ര മധ്യേയാണ് വിമാനം കാണാതായത്. ബംഗാള്‍ ഉള്‍കടലിന് മുകളിലായിരുന്നവത്രേ അപ്പോള്‍ വിമാനം ഉണ്ടായിരുന്നത്.

സുരക്ഷാ മുന്നറിയിപ്പ്
അപകട സാധ്യത നാവികസേന തള്ളിക്കളയുകയാണ്. എന്തെങ്കിലും അപകടം സംഭവിച്ചാല്‍ അത് വ്യോമസേനയുടെ ആസ്ഥാനത്ത് അറിയിക്കാനുള്ള സംവിധാനം വിമാനത്തിലുണ്ട്.

അപ്രത്യക്ഷമായി
വിമാനം പിന്നെ എവിടെ അപ്രത്യക്ഷമായെന്നാണ് ചോദ്യമുയരുന്നത്. മണിക്കൂറുകള്‍ കഴിഞ്ഞും വിമാനത്തെക്കുറിച്ച് യാതൊരു വിവരവും ലഭിക്കുന്നില്ല. അപകടത്തില്‍ പെട്ടതായും അറിവില്ല

രക്ഷാപ്രവര്‍ത്തനം
വിമാനം കണ്ടെത്തുന്നതിനായി രക്ഷാപ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. 29 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സംവിധാനങ്ങള്‍ തയ്യാറാക്കും. നാല് വിമാനങ്ങള്‍ തിരച്ചിലിനായി ഇറങ്ങിയിട്ടുണ്ട്.

നാവികസേന
കടലിന് മുകളില്‍ നിന്ന് കാണാതായത് കൊണ്ട് നാവികസേനയുടെ കര്‍മുഖ്, ഘരിയല്‍ ജ്യോതി, കുത്താര്‍ എന്നീ കപ്പലുകളും തിരച്ചില്‍ നടത്തുന്നുണ്ട്.












Click it and Unblock the Notifications