Get Updates
Get notified of breaking news, exclusive insights, and must-see stories!

പോളിത്തീൻ ബാ​ഗുകൾ,തുണക്കഷ്ണങ്ങൾ, വസ്ത്രങ്ങൾ; ടോയ്‌ലറ്റുകൾ തടസപ്പെട്ടതിനെക്കുറിച്ച് എയർ‌ ഇന്ത്യ

ഡൽഹി: ഷിക്കാ​ഗോയിൽ നിന്ന് ഡൽഹിയിലേക്കുള്ള തങ്ങളുടെ വിമാനത്തിൽ ഉണ്ടായിരുന്ന 12 ടോയ്ലറ്റുകളിൽ ഭൂരിഭാ​ഗവും ഉപയോ​ഗശൂന്യമായതിനെ തുടർന്ന് യു എസ് ന​ഗരത്തിലേക്ക് മടങ്ങാൻ നിർബന്ധിതരായെന്ന റിപ്പോർട്ടുകൾ എയർ ഇന്ത്യ സ്ഥരീകരിച്ചു. പോളിത്തീൻ‌ ബാ​ഗുകൾ, തുണിക്കഷണങ്ങൾ വസ്ത്രങ്ങൾ തുടങ്ങിയ സാധനങ്ങൾ ടോയ്ലറ്റിലൂടെ ഒഴുക്കിവിട്ട് ഉപയോ​ഗശൂന്യമായതിനാൽ ശൗചാലയങ്ങൾ അടഞ്ഞുകിടന്നതായി എയർലൈൻ പറഞ്ഞു.

എയർലൈൻ പറയുന്നതനുസരിച്ച്, ഫ്ലൈറ്റിലെ 12 ടോയ്‌ലറ്റുകളിൽ എട്ടെണ്ണവും ബാധിച്ചു (നേരത്തെ റിപ്പോർട്ടുകൾ നമ്പർ 11 ആയി കണക്കാക്കിയിരുന്നു) യൂറോപ്പിലെ ഡൈവേർഷൻ പോയിൻ്റുകൾ രാത്രികാല പ്രവർത്തന നിയന്ത്രണങ്ങൾക്ക് വിധേയമായതിനാൽ ചിക്കാഗോയിലേക്ക് മടങ്ങാനുള്ള തീരുമാനമെടുത്തിരുന്നു.

air india

2025 മാർച്ച് 5 ന് ചിക്കാ​ഗോയിൽ നിന്ന് ഡൽഹിയിലേക്ക് പ്രവർത്തിക്കുന്ന AI126 ലെ

ഉപയോ​ഗശൂന്യമായ ലാവറ്റരികളെക്കുറിച്ചുള്ള ചില സോഷ്യൽ മീഡിയ പോസ്റ്റുകളെക്കുറിച്ച് ഞങ്ങൾക്കറിയാം. ഇത് ഫ്ലൈറ്റ് പുറപ്പെട്ട ചിക്കാ​ഗോ ഒഹെയർ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് തിരിച്ചുവിടാൻ കാരണമായി എയർ ഇന്ത്യ പറഞ്ഞു.

വിമാനം പുറപ്പെട്ട് ഒരു മണിക്കൂർ നാൽപ്പതിയഞ്ച് മിനിറ്റുള്ളിലാണ് 12 ടോയ്‌ലറ്റുകളിൽ എട്ടെണ്ണം സോവനയോ​ഗ്യമല്ലാതായി മാറിയതെന്ന് എയർ ഇന്ത്യ അവകാശപ്പെട്ടു. വിമാനം അറ്റ്‌ലാൻ്റിക് സമുദ്രത്തിന് മുകളിലായിരിക്കുമ്പോൾ യാത്രക്കാരുടെ സുഖസൗകര്യങ്ങളുടെയും സുരക്ഷയുടെയും താൽപ്പര്യം കണക്കിലെടുത്താണ് മിഡ് - എയർ മടങ്ങാനുള്ള തീരുമാനമെടുത്തതെന്ന് എയർ ഇന്ത്യ പറഞ്ഞു.

" ഈ സമയം വിമാനം അറ്റ്ലാന്റിക്കിന് മുകളിലൂടെ പറക്കുകയായിരുന്നു. യൂറോപ്പിലെ പോയിന്റുകൾ വഴിതിരിച്ചുവിടാൻ സാധ്യതയുള്ള ന​ഗരങ്ങളായി അവശേഷിച്ചു. എന്നിരുന്നാലും, മിക്ക യൂറോപ്യൻ വിമാനത്താവളങ്ങളിലും രാത്രികാല പ്രവർത്തനങ്ങളുടെ നിയന്ത്രണങ്ങൾ കാരണം
ചിക്കാ​ഗോയിലേക്ക് തിരിച്ചുവിടാൻ തീരുമാനിച്ചു, " സംഭവം വാർത്തയായതിന് പിന്നാലെ പുറത്തിറക്കിയ പ്രസ്താവനയിൽ എയർ ഇന്ത്യാ വക്താവ് പറഞ്ഞു.

നേരത്തെ പ്രമുഖ ഏവിയേൽൻ വൈബ് സൈറ്റായ വ്യൂ ഫ്രം വിം​ഗിന്റെ റിപ്പോർട്ടിൽ ​ഗ്രീന്ഡലാൻജിന് മുകളിലൂടെ പറന്നുയർന്ന നാരല മണിക്കൂറിന് ശേഷം വിമാനം തിരികെ പോകാൻ നിർബന്ധിതരായതായി അവകാശപ്പെട്ടു. ഷിക്കാ​ഗോയിലേക്കുള്ള മടക്ക യാത്രയ്ക്കും ഇതേ സമയമെടുത്തു. ഏകദേശം പത്ത് മണിക്കൂർ നീണ്ടത് യാത്രക്കാർക്ക് ദുരിതമായി.

ടോയ്ലറ്റുകളിൽ നിന്ന് ബ്ലാങ്കറ്റുകൾ, ഇന്നർ വെയർ, ഡയപ്പറുകൾ തുടങ്ങിയ വസ്തുക്കളും മറ്റ് പാഴ് വസ്തുക്കളും ഫ്ലഷ് ചെയ്തതായി കണ്ടെത്തി, അവ ഉദ്ദേശിച്ച ആവശ്യങ്ങൾക്ക് മാത്രം ശൗചാലയങ്ങൾ ഉപയോഗിക്കണമെന്ന് യാത്രക്കാരോട് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+