അജിതിന്റെ നീക്കത്തില്‍ ഞെട്ടി ശിവസേനയും; രാജാവില്‍ നിന്നും ഭൃത്യനിലേക്ക്, നിലനില്‍പ്പ് പോലും ഭീഷണിയില്‍
മുംബൈ: മഹാരാഷ്ട്രയില്‍ ബി ജെ പി നടത്തിയ വമ്പന്‍ രാഷ്ട്രീയ നീക്കത്തിന്റെ ഞെട്ടലിലാണ് ദേശീയ രാഷ്ട്രീയം. 2024 ലെ പ്രതിപക്ഷ ഐക്യത്തിന് ചുക്കാന്‍ പിടിക്കുന്ന ശരദ് പവാറിന്റെ പാര്‍ട്ടിയിലും കുടുംബത്തിലും വിള്ളലുണ്ടാക്കുന്ന സാഹചര്യമാണ് അജിത് പവാറിന്റെ വിമതനീക്കത്തിലൂടെ സംജാതമായിരിക്കുന്നത്. ഭരണപക്ഷത്തെ സംബന്ധിച്ച് ഏറ്റവും ഭൂരിപക്ഷം ലഭിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിയെങ്കിലും ഏക്നാഥ് ഷിന്‍ഡെയുടെ ശിവസേനയുടെ ഭാവിയാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്.
കാരണം മഹാരാഷ്ട്രയില്‍ സുസ്ഥിരമായ ഒരു സര്‍ക്കാരിനെ മുന്നോട്ട് കൊണ്ടുപോകുന്നതിന് ബി ജെ പി ഇനി ശിവസേനയെ ആശ്രയിക്കുന്നത് കുറയും. അജിത് പവാര്‍ അടക്കം ഒമ്പത് എന്‍ സി പി എം എല്‍ എമാര്‍ ഇതിനോടകം മന്ത്രിസഭയില്‍ ചേര്‍ന്ന് കഴിഞ്ഞു. നിലവില്‍ എന്‍ സി പിയുടെ 53 എം എല്‍ എമാരില്‍ 43 പേരുടേയും പിന്തുണ തനിക്കുണ്ട് എന്നാണ് അജിത് പവാര്‍ പറയുന്നത്.

അങ്ങനെയെങ്കില്‍ ഭരണകക്ഷിയിലെ രണ്ടാമത്തെ വലിയ കക്ഷിയായി അജിത് പവാര്‍ ക്യാംപ് മാറും. മന്ത്രിസഭയിലെ ഒഴിവുള്ള വകുപ്പുകളില്‍ സിംഹഭാഗവും എന്‍ സി പി വിമതര്‍ കൈയടക്കും എന്ന് ഉറപ്പാണ്. 43 അംഗ മന്ത്രിസഭയാണ് മഹാരാഷ്ട്രയിലേത്. ഇതില്‍ എന്‍ സി പി പിളരുന്നത് വരെ 23 സീറ്റ് ഒഴിഞ്ഞ് കിടക്കുകയായിരുന്നു. ഒമ്പത് എന്‍ സി പി വിമതരെ മന്ത്രിമാരാക്കിയതോടെ ഇനി 14 സീറ്റ് മാത്രമാണ് ഒഴിഞ്ഞ് കിടക്കുന്നത്.
നേരത്തെ 11 മന്ത്രിമാരെ വരെ ഉള്‍പ്പെടുത്താം എന്ന പ്രതീക്ഷയിലായിരുന്നു ഷിന്‍ഡെ ക്യാംപ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പരമാവധി ആറ് പേരെ മാത്രമെ ഷിന്‍ഡെ ക്യാംപിന് ഉള്‍പ്പെടുത്താന്‍ സാധിക്കൂ. മാത്രമല്ല ഇതുവരെ ഷിന്‍ഡെയും കൂട്ടരും എന്‍ ഡി എയില്‍ തുടരുക എന്നത് ബി ജെ പിക്ക് അത്യാവശ്യമായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇനി ഷിന്‍ഡെയ്ക്ക് നിലനില്‍പ്പിന് എന്‍ ഡി എയില്‍ തുടരുക എന്നതാണ് അത്യാവശ്യമായി വന്നിരിക്കുന്നത്.
അതായത് ശിവസേന മുന്നണി വിട്ടാലും ബി ജെ പിക്ക് ഭരണത്തില്‍ തുടരാന്‍ എന്‍ സി പി വിമതരുടെ പിന്തുണ മതിയെന്ന് സാരം. അജിത് പവാര്‍ ശക്തനായ ഭരണാധികാരിയായും കൗശലക്കാരനായ രാഷ്ട്രീയക്കാരനായുമാണ് അറിയപ്പെടുന്നത്. കൂടാതെ ഭരണത്തില്‍ കൂടുതല്‍ അനുഭവസമ്പത്തുള്ളവനുമാണ്. അതിനാല്‍ തന്നെ സര്‍ക്കാരില്‍ ഏക്നാഥ് ഷിന്‍ഡെയുടെ സ്വാധീനം പതിയെ നഷ്ടപ്പെടും എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.
അതോടൊപ്പം എന്‍ സി പിയുമായുള്ള ഭരണസഖ്യത്തില്‍ ഏക്നാഥ് ഷിന്‍ഡെയുടെ ധാര്‍മികതയും ചോദ്യം ചെയ്യപ്പെടും. ബി ജെ പിക്കെതിരെ മഹാ വികാസ് അഘാഡി സഖ്യം രൂപീകരിച്ചതോടെ ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ പ്രത്യയശാസ്ത്രങ്ങള്‍ ഹനിക്കപ്പെട്ടു എന്ന വാദമുയര്‍ത്തിയാണ് ഏക്നാഥ് ഷിന്‍ഡെയും കൂട്ടരും പാര്‍ട്ടി വിട്ടത്. എന്നാല്‍ എന്‍ സി പിയുടെ ഭൂരിഭാഗം എം എല്‍ എമാര്‍ക്കുമൊപ്പം വീണ്ടും ഭരണസഖ്യത്തില്‍ എത്തുന്നതിനെ ഷിന്‍ഡെ എങ്ങനെ ന്യായീകരിക്കും എന്ന ചോദ്യം സ്വാഭാവികമായും ഉയരും.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications