കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമാജ് വാദി പാര്‍ട്ടി പിളര്‍പ്പിലേക്ക്..? അഖിലേഷ് യാദവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

അഖിലേഷ് യാദവിനേയും രാംഗോപാല്‍ യാദവിനേയും സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ആറ് വര്‍ഷത്തേക്കാണ് ഇരുവരേയും പുറത്താക്കിയത്.

  • By Jince K Benny
Google Oneindia Malayalam News

ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. സഹോദരന്‍ രാംഗോപാല്‍ യാദവിനേയും മുലായം സിംഗ് യാദവ് പുറത്താക്കി. ആറ് വര്‍ഷത്തേക്കാണ് ഇരുവരേയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരിക്കുന്നത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചാണ് പുറത്താക്കല്‍.

രാംഗോപാല്‍ യാദവ് പാര്‍ട്ടിയെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ ഇക്കാര്യം അഖിലേഷിന് മനസിലാകുന്നില്ലെന്നും സസ്‌പെന്‍ഷന്‍ തീരുമാനം പ്രഖ്യാപിച്ചുകൊണ്ടുള്ള പത്ര സമ്മേളനത്തില്‍ മുലായം സിംഗ് യാദവ് പറഞ്ഞു.

പുതിയ മുഖ്യമന്ത്രിയെ ഉടന്‍ തീരുമാനിക്കുമെന്നും മുലായം സിംഗ് യാദവ് പറഞ്ഞു. മുഖ്യ മന്ത്രി തന്നെ പ്രശ്‌നമായാല്‍ എന്തു ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. അഖിലേഷ് യാദവ് ഇന്ന് രാജി വയ്ക്കുമെന്നും സൂചനയുണ്ട്. മുലായം കഴിഞ്ഞ ദിവസം പുറത്തിറക്കിയ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി പട്ടികയ്ക്കു ബദലായി മറ്റൊരു സ്ഥാനാര്‍ത്ഥി പട്ടിക അഖിലേഷ് പുറത്തിറക്കിയിരുന്നു.

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. മുലായത്തിന്റെ തീരുമാനം അഖിലേഷ് അംഗീകരിക്കുമോ അതോ യുപിയില്‍ സമാജ് വാദി പാര്‍ട്ടി പിളര്‍പ്പിനെ നേരിടുമോ എന്നത് കാത്തിരുന്നു കാണാം.

പ്രശ്‌നങ്ങളുടെ തുടക്കം

അഖിലേഷ് യാദവും ഇളയച്ഛനും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ ശിവ്പാല്‍ യാദവും തമ്മിലുള്ള മുപ്പിളമ തര്‍ക്കം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും കടന്നു വന്നതോടെയാണ് സമാജ് വാദി പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമാക്കിയത്.

വെട്ടിനിരത്തല്‍

സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് അഖിലേഷ് യാദവ് അനുകൂലികളെ ശിവ്പാല്‍ യാദവ് വെട്ടി നിരത്തി. തൊടേടു പിന്നാലെ ആ പട്ടിക ശിവ്പാല്‍ യാദവ് ട്വിറ്ററിലും പരസ്യപ്പെടുത്തി. ഇത് പ്രശ്‌നം കൂടുതല്‍ വഷളാക്കി.

പരാതി മുലായത്തിനു മുന്നില്‍

തന്നെ അനുകൂലിക്കുന്ന എംഎല്‍എമാര്‍ക്ക് സീറ്റ് നിഷേധിച്ച ശിവ്പാല്‍ യാദവിന്റെ നടപടിക്കെതിരെ അഖിലേഷ് പിതാവ് മുലായം സിംഗ് യാദവിനെ കണ്ട് പ്രതിഷേധം അറിയിച്ചു.

ബദല്‍ സ്ഥാനാര്‍ത്ഥി പട്ടിക

ശിവ്പാല്‍ യാദവിന്റെ വെട്ടിനിരത്തലിന്റെ ഫലമായി സീറ്റ് നിഷേധിക്കപ്പെട്ട എംഎല്‍എമാര്‍ പിന്തുണയുമായി അഖിലേഷിനെ കണ്ടു. മത്സരിക്കാന്‍ ഇവര്‍ സന്നദ്ധതയും അറിയിച്ചു. തുടര്‍ന്ന 225 പേരുടെ ബദല്‍ സ്ഥാനാര്‍ത്ഥി പട്ടിക അഖിലേഷ് പുറത്തിറക്കി.

രാംഗോപാലിന്റെ പിന്തുണ

അഖിലേഷ് ശിവ്പാല്‍ പോര് ശക്തമായ സമയത്ത് അഖിലേഷിന് പിന്തുണയുമായി മുലായത്തിന്റെ സഹോദരന്‍ രാംഗോപാല്‍ രംഗത്തെത്തി. ഇത് മുലായത്തിന്റെ അനിഷ്ടത്തിനിടയാക്കി. രാംഗോപാല്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നെന്നാണ് മുലായയത്തിന്റെ ആരോപണം.

എല്ലാരും മത്സരിക്കും

അഖിലേഷ് തയാറാക്കിയ ബദല്‍ സ്ഥാനാര്‍ത്ഥി പട്ടികയിലുള്ളവര്‍ സമാജ് വാദി പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പ്രത്യേക ചിഹ്നത്തില്‍ മത്സരിക്കുമെന്നാണ് സൂചന. അഖിലേഷിന്റെ എതിര്‍ പാളയത്തിലുള്ള ശിവ്പാലിനും അനിയായികള്‍ക്കും സീറ്റുണ്ട്. രണ്ട് മാസം മുമ്പ് അഖിലേഷ് പുറത്താക്കിയ ശിവ്പാല്‍ സംഘത്തിലെ 10 മന്ത്രിമാരും വീണ്ടും മത്സരിക്കും.

English summary
Akhilesh Yadav expelled from Samajvadhi Party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X