നരേന്ദ്രമോദി പറഞ്ഞാലും ഗുജറാത്ത് മാറില്ല; ചത്തപശുവിന്‍റെ പേരില്‍ ദളിത് ബാലന് ക്രൂരമര്‍ദ്ദനം...
ഗുജറാത്ത്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാട്ടില്‍ ദളിത് വിഭാഗം അനുഭവിക്കുന്ന ദുരിതങ്ങള്‍ ഒരോ ദിവസവും പുറത്ത് വരികയാണ്. തങ്ങള്‍ക്കെതിരെ യുള്ള അതിക്രമങ്ങള്‍ സഹികെട്ടപ്പോള്‍ ദളിര്‍ സംഘടിച്ചു. നരേന്ദ്രമോദിയെ വരെ ഞെട്ടിച്ചു അവര്‍. എന്നാല്‍ ഇതുകൊണ്ടൊന്നും ഗുജറാത്തില്‍ ദലിതര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ കുറയുന്നില്ല. ചത്ത പശുവിനെ സംസ്‌കരിക്കാന്‍ തയ്യാറാവാത്തതിന്റെ പേരില്‍ ദളിത് ബാലനെ ക്രൂരമായി മര്‍ദ്ദിച്ചു.
അഹമ്മദാബാദ് നഗരത്തിന് സമീപത്തുള്ള ഭാവ്‌റ എന്ന ഗ്രാമത്തിലാണ് ദളിത് ബാലനെ തല്ലിച്ചതച്ചത്. പശുക്കളുടെ പേരില്‍ ഗോ സംരക്ഷകര്‍ ദളിത് വിഭാഗത്തിനെതിരെ അക്രമം നടത്തിയതിനെതുടര്‍ന്ന് മൃഗങ്ങളുടെ ശവം എടുത്ത് മാറ്റില്ലെന്നും സംസ്‌കരിക്കില്ലെന്നും തീരുമാനിച്ചിരുന്നു. ഇത് ചോദ്യം ചെയ്തായിരുന്നു മര്‍ദ്ദനം. സഹീര്‍ ഠാക്കൂര്‍, സല്‍വത്തര്‍ പഠാന്‍ എന്നിവരാണ് മര്‍ദ്ദിച്ചത്.

ചത്തപശുക്കളെ എന്തൊകൊണ്ട് എടുത്ത് മാറ്റുന്നില്ല എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം. ഇനി അങ്ങനെ ചെയ്യേണ്ടെന്നാണ് സമുദായത്തിന്റെ തീരുമാനമെന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ബാലന്‍ പറഞ്ഞതോടെ അക്രമികള്‍ കുട്ടിയെ തല്ലിച്ചതയ്ക്കുകയായിരുന്നു. കല്ലെടുത്ത് ബാലനെ എറിഞ്ഞുവെന്നാണ് വിവരം.
Read Also: സ്വകാര്യ മാനേജുമെന്‍റുകളെ ശരിയാക്കിതുടങ്ങി; സ്വാശ്രയമെഡിക്കല്‍ പ്രവേശനം സര്‍ക്കാര്‍ ഏറ്റെടുത്തു...
അക്രമത്തിനരയായ ദളിത്ബാലന്‍ ഗ്രാമമുഖ്യനെ കണ്ട് പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ലത്രേ. തങ്ങള്‍ക്കെതിരെ അക്രമം നടക്കുന്നതിലാണ് ചത്തപശുക്കളുടെ ശവം എടുത്ത് മാറ്റുന്ന ജോലി ഉപേക്ഷിച്ചത്. എന്നാല്‍ അതിനുശേഷവും അക്രമം തുടരുകയാണെന്ന് ദലിത് ബാലന്റെ അച്ഛന്‍ ദിനേഷ് പര്‍മ്ര്# പറയുന്നു. കുട്ടിയുടെ പിതാവിന്റെ പരാതിയെതുടര്‍ന്ന് പോലീസ് രണ്ട് പേരെ പിടികൂടിയിട്ടുണ്ട്.
ചത്തപശുവിന്റെ തോലുരിഞ്ഞെന്ന് ആരോപിച്ച് ഗോ സംരക്ഷക പ്രവര്‍ത്തകര്‍ ഗുജറാത്തിലെ ഊനയില്‍ ദളിത് യുവാക്കളെ കെട്ടിയിട്ട് മര്‍ദ്ദിച്ചിരുന്നു. ഇത് വലിയ പ്രക്ഷോഭത്തിന് വഴിവച്ചിരുന്നു. നിയമസഭാതിരഞ്ഞെടുപ്പ് അടുത്തതിനാല്‍ മുഖ്യനമന്തിയായിരുന്നു ആനന്ദിബെന്‍ പട്ടേലിനെ മാറ്റുകയും പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കാനും ബിജെപി ശ്രമം നടത്തി. എന്നാല്‍ ഗോ സംരക്ഷക പ്രവര്‍ത്തകര്‍ വീണ്ടും അക്രമങ്ങള്‍ തുടരുകയാണ്.
Read Also: തെരുവ് നായ്ക്കളുടെ ക്രൂരത അവസാനിക്കുന്നില്ല; 550 കോഴികളെ കടിച്ച് കൊന്നു !!!
ഗോ സംരക്ഷകപ്രവര്‍ത്തകരുടെ ദളിത് വിരോധം രാജ്യംമുഴുവന്‍ ചര്‍ച്ചയായതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. ദളിതരെ ആക്രമിക്കുന്നതിന് പകരം എന്നെ ആക്രമിക്കൂ എന്നായിരുന്നു മോദി പറഞ്ഞത്. ഗോ സംരക്ഷകരുടെ പേരില്‍ രാജ്യത്ത് അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി. എന്നാല്‍ മോദിയുടെ വാക്കുകള്‍ ഗുജറാത്തിലെ അക്രമങ്ങള്‍ക്ക് അറുതിയുണ്ടാക്കിയില്ല എന്നതാണ് വസ്തുത.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications