സ്വകാര്യ മാനേജുമെന്റുകളെ ശരിയാക്കിതുടങ്ങി; സ്വാശ്രയമെഡിക്കല്‍ പ്രവേശനം സര്‍ക്കാര്‍ ഏറ്റെടുത്തു...
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശന തര്‍ക്കം തുടരുന്നതിനിടെ സ്വകാര്യകോളേജുകളുടെ പകല്‍ക്കൊള്ളയ്ക്ക് സര്‍ക്കാരിന്റെ തിരിച്ചടി. സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലേക്കുള്ള മുഴുവന്‍ സീറ്റുകളിലേക്കുള്ള പ്രവേശനവും സര്‍ക്കാര്‍ ഏറ്റെടുത്തു. സര്‍ക്കാരിന്റെ 50 ശതമാനത്തിന് പുറമെ മാനേജ്മെന്റ് ക്വാട്ടയിലും എന്‍ആര്‍ഐ ക്വാട്ടയിലും സര്‍ക്കാര്‍ പ്രവേശനം നടത്തും.
മുഴുവന്‍ സീറ്റുകളും ഏറ്റെടുത്തുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി. മെഡിക്കല്‍ പ്രവേശ്നം സംബന്ധിച്ച ചര്‍ച്ചകളില്‍ മാനേജ്മെന്റുകള്‍ ഒരു ധാരണക്കും തയ്യാറാകാത്ത സാഹചര്യത്തിലായിരുന്നു സര്‍ക്കാരിന്റെ നിര്‍ണ്ണായക തീരുമാനം. അസാധാരണ ഉത്തരവിലൂടെയാണ് സര്‍ക്കാര്‍ നടപടി. സ്വകാര്യ സ്വാശ്രയകോളേജുകളുടെ വിദ്യാഭ്യാസകൊള്ള അവസാനിപ്പിക്കുന്ന തീരുമാനം കയ്യടിയോടെയാണ് എല്ലാവരും സ്വീകരിച്ചിരിക്കുന്നത്.

എന്നാല്‍ സര്‍ക്കാരിനെതതിരെ കോടതിയെ സമീപിക്കുമെന്നാണ് സ്വാകാര്യ മെഡിക്കല്‍ മാനേജ്മെന്റ് അസോസയിഷന്‍ പറയുന്നത്. എല്ലാ സീറ്റുകളും സ്വന്തം നിലയ്ക്ക് പ്രവേശനം നടത്തു. സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാകില്ലെന്നും അവര്‍ പറയുന്നു. ഭരണഘടനയുടെ സുപ്രീം കോടതിയും അനുശാസിക്കുന്ന ന്യൂനപക്ഷ സ്ഥാപനങ്ങളുടെ അവവകാശം സര്‍ക്കാര്‍ ലംഘിച്ചെന്നാണ് എംഇഎസ് പ്രസിഡന്റ് ഡോ ഫസല്‍ ഗഫൂറിന്റെ ആരോപണം.
എന്നാല്‍ സ്വാശ്രയ കോളേജിലെ മെറിറ്റ് സീറ്റില്‍ സംസ്ഥാന പ്രവേശനപരീക്ഷാ പട്ടികയില്‍ നിന്നും പ്രവേശനം നടത്തും. മാനേജ്മെന്റ്, എന്‍ഐര്‍ഐ ക്വാട്ടകളിലേക്ക് നീറ്റിന്റെ അടിസ്ഥാനത്തില്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ തന്നെ പ്രവേശനം നടത്താനുമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ന്യൂനപക്ഷ പദവിയുള്ള കോളേജുകള്‍ക്കും ഉത്തരവ് ബാധകമാണ്. ഇതാണ് എംഇഎസിനെ ചൊടിപ്പിച്ചിരിക്കുന്നത്.
സ്വാശ്രയ സീറ്റുകലിലേക്കുള്ള ഫീസിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രവേശനത്തിനുള്ള നടപടികള്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ തുടങ്ങിക്കഴിഞ്ഞു. സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള പ്രവേശനമെന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയിലും പ്രവേശനാധികാരം വിട്ടുനല്‍കില്ലെന്ന നിലപാടിലായിരുന്നു മാനേജ്മെന്റുകള്‍.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെതുടര്‍ന്ന് മുഴുവന്‍ സീറ്റുകളിലും സ്വന്തമായി പ്രവേശനം നടത്താന്‍ അവര്‍ തീരുമാനിച്ചിരുന്നു. ഫീസ് നിര്‍ണയത്തിലെ കൊള്ളയാണ് സര്‍ക്കാര്‍ അംഗീകരിക്കാതിരുന്നത്. എന്‍ആര്‍ഐ സീറ്റിലെങ്കിലും തങ്ങളുടെ ഫീസ് വാങ്ങാന്‍ അനുവദിക്കണമെന്നായിരുന്നു മാനേജ്മെന്റിന്റെ ആവശ്യം.
Read Also: തെരുവ് നായ്ക്കളുടെ ക്രൂരത അവസാനിക്കുന്നില്ല; 550 കോഴികളെ കടിച്ച് കൊന്നു !!!
എന്നാല്‍ മുഴുവന്‍ സീറ്റുകളിലും മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കണമെന്ന് സര്‍ക്കാര്‍ ഉറച്ചു നിന്നു. എംഇഎസ് അടക്കം 15 സ്വശ്രയ മാനേജ്മെന്റുകളാണ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. പ്രവേശനം സര്‍ക്കാര്‍ ഏറ്റെടുക്കുകയാമെങ്കില് ശമ്പളവും സര്‍ക്കാര്‍ നല്‍കട്ടെയെന്നാണ് അവരുടെ വാദം. മാനേജ്മെന്റിന്റെ പിടിവാശിക്കുള്ള ശക്തമായ തിരിച്ചടിയാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications