കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ ഒരേയൊരു മുസ്ലീം ആഭ്യന്തര മന്ത്രി... ആരായിരുന്നു മുഫ്തി മുഹമ്മദ്

Google Oneindia Malayalam News

മുഫ്തി മുഹമ്മദ് സെയ്ദിന്റെ മരണത്തിലൂടെ ജമ്മു കശ്മീരിന്റെ ചരിത്രത്തിലെ ജ്വലിയ്ക്കുന്ന ഒരു നേതാവിനെയാണ് നഷ്ടമായത്. കലുഷിതമായ ജമ്മു കശ്മീര്‍ രാഷ്ട്രീയത്തില്‍ എന്നും മുഫ്തി മുഹമ്മദിന്റെ നിലപാടുകള്‍ നിര്‍ണായകമായിരുന്നു. വിഘടന വാദികളുടെ നിരന്തര ഭീഷണികളെ നേരിട്ടുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം.

നാഷണല്‍ കോണ്‍ഫറന്‍സും, കോണ്‍ഗ്രസ്സും, ജനമോര്‍ച്ചയും എല്ലാം മുഫ്തിയുടെ തട്ടകങ്ങളായിരുന്നു. പക്ഷേ ഒടുവില്‍ ജമ്മു കശ്മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി രൂപീകരിച്ച് അതിന്റെ തലതൊട്ടപ്പനായി മുഫ്തി. ആ പാര്‍ട്ടിയുടെ ബലത്തില്‍ രണ്ട് തവണ മുഖ്യമന്ത്രിയും ആയി.

ഇതിനെല്ലാം അപ്പുറം മറ്റൊരു ചരിത്ര വസ്തുക കൂടിയുണ്ട്. ഇന്ത്യയില്‍ ഇതുവരെ കേന്ദ്ര ആഭ്യന്തര മന്ത്രി പദവി അലങ്കരിച്ചിട്ടുള്ള ഒരൊറ്റ മുസ്ലീം നേതാവേ ഉള്ളൂ. അത് മുഫ്തിയായിരുന്നു.

 കലുഷിതമായ കശ്മീര്‍

കലുഷിതമായ കശ്മീര്‍

സ്വാതന്ത്ര്യ ലബ്ധിയ്ക്ക് ശേഷം ജമ്മു കശ്മീര്‍ എന്നും കലുഷിതമായിരുന്നു. രാഷ്ട്രീയവും വിഘടനവാദവും സൈനിക വിന്യാസവും.... ഇതിനെല്ലാം സാക്ഷിയായിക്കൊണ്ടാണ് മുഫ്തി മുഹമ്മദ് സെയ്ദ് എന്ന രാഷ്ട്രീയ നേതാവ് വളര്‍ന്നുവരുന്നത്.

കോണ്‍ഗ്രസ്സില്‍ തുടക്കം

കോണ്‍ഗ്രസ്സില്‍ തുടക്കം

ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനായിട്ടായിരുന്നു മുഫ്തിയുടെ തുടക്കം. ഒരു ഘട്ടത്തില്‍ പാര്‍ട്ടിയിലെ നിര്‍ണായക ഘടകമായിമാറി അദ്ദേഹം. ഒരിയ്ക്കല്‍ ഇറങ്ങിപ്പോയ പാര്‍ട്ടിയിലേയ്ക്ക് തിരിച്ചു കയറിയതും വീണ്ടും ഇറങ്ങിപ്പോയതും എല്ലാം ചരിത്രം.

 നിയമസഭയില്‍

നിയമസഭയില്‍

1962 ല്‍ മുഫ്തി മുഹമ്മദ് സെയ്ദ് ജമ്മു കശ്മീര്‍ നിയമസഭയില്‍ അംഗമായി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു ജയം.

കോണ്‍ഗ്രസ് അധ്യക്ഷന്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍

ജമ്മു കശ്മീരിലെ കോണ്‍ഗ്രസിന്റെ എല്ലാമെല്ലാം ആയിരുന്നു ഒരു ഘട്ടത്തില്‍ മുഫ്തി മുഹമ്മദ് സെയ്ദ്. 1975 ല്‍ മുഫ്തി പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായി.

കേന്ദ്ര മന്ത്രി

കേന്ദ്ര മന്ത്രി

മുഫ്തി മുഹമ്മദ് സെയ്ദ് ആദ്യമായി കേന്ദ്ര മന്ത്രിയാകുന്നത് രാജീവ ഗാന്ധി മന്ത്രിസഭയില്‍ ആയിരുന്നു. 1986 മുതല്‍ 1989 വരെ കേന്ദ്ര ടൂറിസം മന്ത്രിയായിരുന്നു മുഫ്തി.

കോണ്‍ഗ്രസ്സില്‍ നിന്ന് പടിയിറക്കം

കോണ്‍ഗ്രസ്സില്‍ നിന്ന് പടിയിറക്കം

കേന്ദ്രമന്ത്രി സ്ഥാനത്ത് നിന്നിറങ്ങിയ മുഫ്തി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നുകൂടിയാണ് പുറത്തിറങ്ങിയത്. വിപി സിങിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ജനമോര്‍ച്ചയ്‌ക്കൊപ്പം തേര്‍ന്നു.

ആദ്യ മുസ്ലീം ആഭ്യന്തര മന്ത്രി

ആദ്യ മുസ്ലീം ആഭ്യന്തര മന്ത്രി

രാജ്യ ചരിത്രത്തില്‍ നിര്‍ണായക സ്ഥാമുണ്ട് മുഫ്തി മുഹമ്മദിന്. രാജ്യത്തെ ഏക മുസ്ലീം കേന്ദ്ര ആഭ്യന്തര മന്ത്രിയാണ് അദ്ദേഹം. 1989 ലെ വിപി സിങ് മന്ത്രിസഭയില്‍ ആയിരുന്നു ഇത്.

തട്ടിക്കൊണ്ടുപോകല്‍ വിവാദം

തട്ടിക്കൊണ്ടുപോകല്‍ വിവാദം

മുഫ്തി മുഹമ്മദ് സെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി ആയിരിയ്‌ക്കെയാണ് അദ്ദേഹത്തിന്റെ മൂന്നാമത്തെ മകളായ റൂബിയയെ വിഘടനവാദികള്‍ തട്ടിക്കൊണ്ടുപോയി. പിന്നീട് അഞ്ച് വിഘടനവാദികളെ മോചിപ്പിച്ചാണ് മകളെ സ്വതന്ത്രയാക്കിയത്.

വീണ്ടും കോണ്‍ഗ്രസ്

വീണ്ടും കോണ്‍ഗ്രസ്

ജനമോര്‍ച്ചയ്‌ക്കൊപ്പമുള്ള മധുവിധു അവസാനിച്ചപ്പോള്‍ മുഫ്തി വീണ്ടും കോണ്‍ഗ്രസ് പാളയത്തില്‍ തിരിച്ചെത്തി. എന്നാല്‍ അധിക നാള്‍ അദ്ദേഹത്തിന് കോണ്‍ഗ്രസ്സില്‍ തുടരാനായില്ല.

പിഡിപി

പിഡിപി

ജമ്മു കശ്മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി എന്ന പിഡി രൂപീകരിയ്ക്കുന്നത് 1999 ല്‍ ആണ്. മകള്‍ മെഹ്ബൂബ മുഫ്തിയായിരുന്നു അദ്ദേഹത്തിന്റെ വലംകൈ.

മുഖ്യമന്ത്രിക്കസേര

മുഖ്യമന്ത്രിക്കസേര

ജമ്മു കശ്മീരിന് വേണ്ടി രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയിലൂടെ മുഫ്തി ആദ്യമായി അധികാരത്തിലെത്തുന്നത്. 2002 ല്‍ ആണ്. 2005 വരെ അദ്ദേഹം കശ്മീര്‍ ഭരിച്ചു. പിന്നീട് നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ബിജെപി സഖ്യത്തിലൂടെ അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയാകുന്നത്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
India's one and only muslim union home minister... all about Mufti Mohammed Sayeed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X