കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളിലെ 77 ബിജെപി എംഎല്‍എമാര്‍ക്കും കേന്ദ്ര സുരക്ഷ; വിചിത്ര നടപടി ഭീഷണിയെ തുടര്‍ന്ന്

Google Oneindia Malayalam News

ദില്ലി: പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ ജയിച്ച 77 പേര്‍ക്കും കേന്ദ്ര സേന സുരക്ഷ ഏര്‍പ്പെടുത്തും. അര്‍ധ സൈനിക വിഭാഗമായ സിഐഎസ്എഫും സിആര്‍പിഎഫുമാണ് എംഎല്‍എമാര്‍ക്ക് സുരക്ഷ ഒരുക്കുക. എംഎല്‍എമാരുടെ ജീവന് ഭീഷണിയുള്ള സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ പലയിടത്തും അക്രമങ്ങളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നത തല സംഘത്തെ ബംഗാളിലേക്ക് നിയോഗിച്ചു. കൂടാതെ കേന്ദ്ര അന്വേഷണ സംഘങ്ങളോടും വിഷയം പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. ഇവര്‍ രണ്ടു വിഭാഗവും നല്‍കിയ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് ആഭ്യന്തര മന്ത്രാലയം അര്‍ധസൈനിക വിഭാഗത്തിന്റെ സുരക്ഷ അനുവദിച്ചിരിക്കുന്നത് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

a

അര്‍ധ സൈനിക വിഭാഗത്തിന്റെ ഏറ്റവും കുറഞ്ഞ സുരക്ഷയായ എക്‌സ് കാറ്റഗറിയിലാണ് 61 എംഎല്‍എമാരെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഭീഷണി കുറവുള്ളവരാണിവര്‍. സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സുരക്ഷയാണ് ഇവര്‍ക്കുണ്ടാകുക. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ബാക്കിയുള്ള എംഎല്‍എമാര്‍ക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കും. അതേസമയം, പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്ക് ഇസഡ് കാറ്റഗറി സുരക്ഷ തുടരും. നന്ദിഗ്രാം മണ്ഡലത്തില്‍ മമത ബാനര്‍ജിക്കെതിരെ ജയിച്ച വ്യക്തിയാണ് സുവേന്ദു അധികാരി. വാശിയേറിയ പോരാട്ടത്തില്‍ 2000ത്തില്‍ താഴെ വോട്ടുകള്‍ക്കാണ് അധികാരി ജയിച്ചത്.

5 അംഗങ്ങളുള്ള ജോസ് പക്ഷത്തിന് ഒരു മന്ത്രി; ഏകാംഗ പാര്‍ട്ടികള്‍ക്കും മന്ത്രി സ്ഥാനം... ഗണേഷ് മന്ത്രിയായേക്കും5 അംഗങ്ങളുള്ള ജോസ് പക്ഷത്തിന് ഒരു മന്ത്രി; ഏകാംഗ പാര്‍ട്ടികള്‍ക്കും മന്ത്രി സ്ഥാനം... ഗണേഷ് മന്ത്രിയായേക്കും

Recommended Video

cmsvideo
JP Nadda writes to Sonia Gandhi, says Congress misleading people, creating false panic

ബംഗാളില്‍ അധികാരം പിടിക്കുമെന്നായിരുന്നു ബിജെപിയുടെ നേരത്തെയുള്ള പ്രഖ്യാപനം. ഇതിന് വേണ്ടി അവര്‍ പരമാവധി ശ്രമിക്കുകയും ചെയ്തു. അമിത് ഷാ നേരിട്ടാണ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്. പക്ഷേ, മമത ബാനര്‍ജി 213 സീറ്റ് നേടി അധികാരത്തിലെത്തുകയായിരുന്നു. ബിജെപിക്ക് സീറ്റ് കൂടി. 77 സീറ്റ് നേടിയ ബിജെപിയാണ് പ്രതിപക്ഷത്ത്. സിപിഎമ്മിനും കോണ്‍ഗ്രസിനും ഒരു സീറ്റില്‍ പോലും ജയിക്കാന്‍ സാധിച്ചില്ല. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപക അക്രമങ്ങളാണ് ബംഗാളില്‍ നടന്നത്.

English summary
All BJP MLAs In Bengal Provides Central Security Cover due to Threat: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X