താജ്മഹലില്‍ അടക്കം വരുന്ന സന്ദര്‍ശകര്‍ക്ക് സ്‌ക്രീനിംഗ്; കര്‍ശന നീക്കങ്ങളുമായി കേന്ദ്രം
ദില്ലി: രാജ്യത്ത് കൊവിഡ് ഭീതി വീണ്ടും ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ വിനോദ സഞ്ചാര മേഖലയില്‍ അടക്കം നിയന്ത്രണത്തിന് കേന്ദ്രം. താജ്മഹലും മറ്റ് സ്മാരകങ്ങളും കാണാനെത്തുന്ന സന്ദര്‍ശകര്‍ക്ക് സ്‌ക്രീനിംഗ് ഏര്‍പ്പെടുത്തിയിരിക്കുകയാണ് കേന്ദ്രം. പ്രധാനമായും വിദേശ സന്ദര്‍ശകരെയാണ് നിരീക്ഷിക്കുന്നത്.
ബിഎഫ്.7 സബ് വേരിയന്റിന്റെ വ്യാപനം പരമാവധി തടയാനുള്ള നീക്കമാണ് യുപി ആരോഗ്യ വിബാഗം നടത്തുന്നത്. ഒമിക്രോണിന്റെ വകഭേദമാണിത്. യുഎസ്, ചൈന, ജപ്പാന്‍, ബ്രസീല്‍, യൂറോപ്പ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെ സ്‌ക്രീനിംഗിന് വിധേയരാക്കുന്നുണ്ട്. ഇവരുടെ സാമ്പിളുകളം ശേഖരിക്കുന്നുണ്ട്.

താജ്മഹല്‍, ആഗ്രക്കോട്ട, അക്ബറുടെ ശവക്കുടീരം എന്നിവിടങ്ങളിലെല്ലാമാണ് പരിശോധന നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് നിരീക്ഷണം ശക്തമാക്കാന്‍ എല്ലാവരോടും നിര്‍ദേശിച്ചിരുന്നു. അന്
താരാഷ്ട്ര വിമാനത്താവളങ്ങളിലാണ് കൂടുതല്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. വിദേശത്ത് നിന്ന് യാത്ര കഴിഞ്ഞെത്തുന്നവരില്‍ നിന്നാണ് പുതിയ വകഭേദങ്ങള്‍ രാജ്യത്ത് ഉണ്ടാവുന്നതെന്നാണ് വിലയിരുത്തല്‍. അത് മാത്രമല്ല, സാമ്പിളുകള്‍ ജെനോം സ്വീക്വന്‍സിംഗിന് അയക്കാനും കേന്ദ്രം നേരത്തെ നിര്‍ദേശിച്ചതാണ്. ഇതുപ്രകാരമാണ് യുപി സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നത്. രണ്ടാം തരംഗത്തില്‍ യുപി അത്രത്തോളം ബുദ്ധിമുട്ടിയിരുന്നു.
രോഗത്തെ കണ്ടെത്തി, പരിശോധനയ്ക്കയച്ച്, ചികിത്സ ഉറപ്പാക്കുക എന്ന നയത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആഗ്ര ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ അരുണ്‍ ശ്രീവാസ്തവ പറഞ്ഞു. എല്ലാവരോടും മാസ്‌ക് ധരിക്കാനും, സാമൂഹിക അകലം പാലിക്കാനും അരുണ്‍ ശ്രീവാസ്തവന അഭ്യര്‍ത്ഥിച്ചു. ആഗ്ര ഒരു ടൂറിസ്റ്റ് നഗരമാണ്. പുതിയ കൊവിഡ് വകഭേദത്തെ പ്രതിരോധിക്കാനും, നിയന്ത്രിച്ച് നിര്‍ത്താനും കൊവിഡ് ടെസ്റ്റുകള്‍ ആവശ്യമാണ്.
അതുകൊണ്ടാണ് താജ്മഹലിന്റെ കിഴക്ക്-പശ്ചിമ കവാടങ്ങളില്‍ സ്‌ക്രീനിംഗ് ഏര്‍പ്പാടാക്കിയതെന്നും ശ്രീവാസ്തവ വ്യക്തമാക്കി. വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, ഇന്റര്‍-സ്റ്റേറ്റ് ബസ് ടെര്‍മിനല്‍ എന്നിവിടങ്ങളിലെല്ലാം സ്‌ക്രീനിംഗ് ഉണ്ടാവും.
സരോജിനി നായിഡു മെഡിക്കല്‍ കോളേജില്‍ ആരോഗ്യ മന്ത്രാലയം സാമ്പിളുകള്‍ ശേഖരിക്കാനുള്ള കേന്ദ്രം തുടങ്ങിയിട്ടുണ്ട്. ജില്ലാ ആശുപത്രികള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കമ്മ്യൂണിറ്റ് ഹെല്‍ത്ത് സെന്ററുകള്‍ എന്നിവിടങ്ങളിലെല്ലാം സാമ്പിളുകള്‍ ശേഖരിക്കും. പനി, ചുമ, ജലദോഷം എന്നിവ ഉള്ളവര്‍ക്കെല്ലാം സാമ്പിളുകള്‍ നല്‍കാനായി ഹെല്‍ത്ത് സെന്ററിലെത്താമെന്നും ശ്രീവാസ്തവ പറയുന്നു.
ആഗ്ര നിവാസികളോട് മാസ്‌ക് ധരിക്കും, സാമൂഹ അകലം പാലിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഹാന്‍ഡ് സാനിന്റൈസറുകള്‍ ഉപയോഗിക്കാനും, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാനും ആഗ്ര ആരോഗ്യ വിഭാഗം നിര്‍ദേശിച്ചു.












Click it and Unblock the Notifications