ബുര്‍ഖ ധരിച്ച് സ്ത്രീകളെ ശല്യം ചെയ്ത വിഎച്ച്പി ജില്ലാ സെക്രട്ടറി പിടിയില്‍
അലഹബാദ്: ബുര്‍ഖ ധരിച്ച് മുസ്ലീം സ്ത്രീകളെ ശല്യം ചെയ്ത വിശ്വ ഹിന്ദു പരിഷത് നേതാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. അലഹാബാദ് മാനി ഉമര്‍പുര്‍ ഗ്രാമത്തിലെ മുഹറം മജ്‌ലിസിനിടെ ശനിയാഴ്ച രാത്രിയാണ് സംഭവം. മുഖം മറയ്ക്കുവേഷത്തില്‍ സ്ത്രീകള്‍ക്കിടയില്‍ കടന്നുകൂടി ശല്യം ചെയ്യുകയായിരുന്നു.
വി.എച്ച്.പി ജില്ലാ സെക്രട്ടറി അഭിഷേക് യാദവാണ് പിടിയിലായത്. ബിജെപി ജില്ലാപഞ്ചായത്ത് മെമ്പര്‍ ശിപ്ര യാദവിന്റെ ഭര്‍ത്താവ് കൂടിയാണ് അഭിഷേക്. ഇയാള്‍ക്കൊപ്പം മറ്റൊരാള്‍ കൂടി സ്ത്രീകളുടെ ഇടയില്‍ കടന്നുകയറിയിരുന്നെങ്കിലും ഒരാള്‍ പിടിയിലായതോടെ രക്ഷപ്പെടുകയായിരുന്നു. അഭിഷേക് കടന്നുപിടിക്കാന്‍ ശ്രമിച്ചെന്ന് ഒരു യുവതി പരാതിപ്പെട്ടു.

സംഭവത്തില്‍ അഭിഷേകിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വിഷയത്തില്‍ വിഎച്ച്പി ഇതുവരെ പ്രതികരിച്ചിട്ടില്ല. അഭിഷേക് നേരത്തെയും ഇത്തരത്തില്‍ സ്ത്രീകളെ ശല്യപ്പെടുത്തിയിരുന്നതായി പോലീസ് സംശയിക്കുന്നു. ഏതെങ്കിലും തരത്തിലുള്ള മതവിദ്വേഷം പരത്താനാണോ ഇവര്‍ പരിപാടിയില്‍ നുഴഞ്ഞുകയറിയതെന്നും സംശയിക്കുന്നുണ്ട്.
പരിക്കുകളോടെ അഭിഷേക് വീട്ടില്‍ തിരിച്ചെത്തിയതായി കുടുംബം സ്ഥിരീകരിച്ചു. മാനി ഉമര്‍പുര്‍ ഗ്രാമത്തിലെ ചിലര്‍ മര്‍ദ്ദിച്ചതായാണ് കുടുംബത്തിന്റെ പ്രതികരണം. കടുത്ത ആരോപണവും നാണക്കേടും സംഭവച്ചതോടെ അഭിഷേകിനെ സംഘടനയില്‍ നിന്നും പുറത്താക്കിയേക്കും.
കൂടുതല്‍ വാര്‍ത്തകള്‍
അബോര്‍ഷന് സമ്മതിച്ചില്ല; വനിതാ മജിസ്ട്രേറ്റിനെ കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍
'വലിച്ചൂര് ആ ബുര്‍ഖ' ... ഭീകരാക്രമണം നടന്ന നീസിലെ ബീച്ചില്‍ പോലീസുകാര്‍ മുസ്ലീം സ്ത്രീയോട് ചെയ്തത്
മുസ്ലിം കുട്ടികള്‍ ഇനി സ്‌കൂളുകളില്‍ നിഖാബ് ധരിക്കണ്ട!!! നിരോധനം വരുന്നു












Click it and Unblock the Notifications