സഖ്യം വിജയിച്ചു, പക്ഷെ കോണ്‍ഗ്രസ് പരാജയപ്പെട്ടു: ജമ്മു കശ്മീരിലെ സീറ്റുകളുടെ എണ്ണം പകുതിയായി
ജമ്മു കശ്മീരില്‍ കേവലഭൂരിപക്ഷ സഖ്യ മറികടന്ന പ്രകടനവുമായി ഇന്ത്യ സഖ്യം അധികാരം പിടിച്ചിരിക്കുകയാണ്. ആകേയുള്ള 90 സീറ്റില്‍ 49 സീറ്റുകളാണ് സഖ്യത്തിന് ലഭിച്ചത്. ഇതില്‍ തന്നെ 42 സീറ്റുമായി നാഷണല്‍ കോണ്‍ഫറന്‍സ് മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ കോണ്‍ഗ്രസ് 6 സീറ്റുകളും സി പി എം ഒരു സീറ്റിലും വിജയിച്ചു. കേവല ഭൂരിപക്ഷത്തിന് നിലവിലെ അംഗസഖ്യ പ്രകാരം 46 പേരുടെ പിന്തുണയാണ് വേണ്ടത്. 5 പേരെ ഗവർണ്ണർ നാമനിർദേശം ചെയ്യുകയാണെങ്കില്‍ കേവല ഭൂരിക്ഷ സഖ്യം വീണ്ടും ഉയരും.
ജമ്മു കശ്മീരില്‍ സഖ്യം അധികാരം പിടിച്ചെങ്കിലും സീറ്റ് നിലയില്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ് ഇത്തവണയുണ്ടായത്. കോണ്‍ഗ്രസിന്റെ സീറ്റുകളുടെ എണ്ണം കഴിഞ്ഞ തവണത്തേക്കാള്‍ നേർപകുതിയായി ഇത്തവണ കുറഞ്ഞു. 2014 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 12 സീറ്റുകളിലായിരുന്നു വിജയിച്ചത്. എന്നാല്‍ ഇത്തവണ പ്രതീക്ഷിച്ച മേഖലകളിലെല്ലാം കനത്ത തിരിച്ചടി നേരിടേണ്ടി വന്നു.

ബി ജെ പിയുമായി നേർക്കുനേർ പോരാട്ടം നടന്ന ജമ്മു മേഖലയിലാണ് കോണ്‍ഗ്രസിന് ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വന്നത്. ജമ്മു മേഖലയിൽ കോൺഗ്രസ് മത്സരിച്ച 29 സീറ്റുകളിൽ ഒരെണ്ണത്തില്‍ മാത്രമാണ് അവർക്ക് വിജയിക്കാന്‍ സാധിച്ചത്. രജൗരിയിൽ പാർട്ടി സ്ഥാനാർത്ഥി ഇഫ്ത്ഖർ അഹമ്മദ് ബിജെപിയുടെ വിബോധ് ഗുപ്തയെ 1404 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തുകയായിരുന്നു.
പതിനഞ്ചാം വയസ്സില്‍ മഞ്ജു വാര്യർ രക്തംകൊണ്ട് കത്തെഴുതിയ താരം: ഇന്നും അതേ ആരാധന, പക്ഷെ മലയാളിയല്ല
ജമ്മു കശ്മീർ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ആകെ 32 സ്ഥാനാർത്ഥികളെയാണ് മത്സരിപ്പിച്ചത്. ഇതില്‍ കശ്മീരിൽ മൂന്ന് പേരെയും ജമ്മുവിൽ 29 സ്ഥാനാർത്ഥികളേയും നിർത്തി. ഫറൂഖ് അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള നാഷണൽ കോൺഫറൻസ് 5 സീറ്റുകളിലെ കോണ്‍ഗ്രസുമായുള്ള സൗഹൃദ മത്സരം ഉള്‍പ്പെടെ ആകെ 51 സീറ്റിലായിരുന്നു മത്സരിച്ചത്.
രണ്ട് കോണ്‍ഗ്രസ് വർക്കിംഗ് പ്രസിഡൻ്റുമാരുൾപ്പെടെ പ്രമുഖ നേതാക്കളിൽ പലരും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ബഹുഭൂരിപക്ഷം പേരും ബി ജെ പി സ്ഥാനാർത്ഥികളോട് നേരിട്ട് ഏറ്റുമുട്ടി പരാജയപ്പെടുകയായിരുന്നു. ഛംബിൽ കോൺഗ്രസ് വർക്കിംഗ് പ്രസിഡൻ്റും മുൻ ഉപമുഖ്യമന്ത്രിയുമായ താരാ ചന്ദ്, ആർ എസ് പുരയിൽ മുൻ മന്ത്രി രമൺ ഭല്ല, ബനിഹാലിൽ മുൻ മന്ത്രി വികാർ റസൂൽ വാനി, ബസോലിയിൽ രണ്ട് തവണ എംപിയായരുന്ന ചൗധരി ലാൽ സിംഗ് , ബില്ലവാറിൽ മുൻ മന്ത്രിമാരായ മനോഹർ ലാൽ ശർമ്മ, ജമ്മു ഈസ്റ്റില്‍ യോഗേഷ് സാവ്നി മുലാ റാം താനമാണ്ടിയിൽ മുഹമ്മദ് ഷബീർ ഖാന്‍ തുടങ്ങിയ പ്രമുഖരൊക്കെ പരാജയപ്പെട്ടു.
കശ്മീരിൽ അഞ്ച് സീറ്റുകൾ നേടാൻ കഴിഞ്ഞുവെന്നതാണ് കോണ്‍ഗ്രസിനെ സംബന്ധിച്ച് ആശ്വാസകരം. അതേസമയം മറ്റ് കക്ഷികളുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ ബി ജെ പി 29 സീറ്റുകള്‍ നേടി ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റകക്ഷിയായി. സ്വതന്ത്ര സ്ഥാനാർത്ഥികൾ ഏഴ് സീറ്റുകൾ നേടിയപ്പോൾ ഡെമോക്രാറ്റിക് പാർട്ടിക്ക് (പിഡിപി) നാല് സീറ്റുകൾ മാത്രമാണ് നേടാന്‍ സാധിച്ചത്. ജെ പി സിയും ആം ആദ്മി പാർട്ടിക്കും ഒരു സീറ്റ് നേടാന്‍ സാധിച്ചു.
-
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
ഗ്ലാസ് അല്ല ബക്കറ്റ്; കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി 'പെട്ടു', അച്ചടിച്ച പോസ്റ്റര്‍ ഒഴിവാക്കേണ്ടി വരും -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗയും ആത്മപരിശോധന നടത്തണം; സിപിഎം -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില












Click it and Unblock the Notifications