Get Updates
Get notified of breaking news, exclusive insights, and must-see stories!

അല്ലു അർജുൻ 14 ദിവസത്തേക്ക് റിമാൻഡിൽ; ഇടക്കാല ജാമ്യം ലഭിച്ചില്ലെങ്കിൽ ജയിലിലേക്ക്?

ഹൈദരാബാദ്: നടൻ അല്ലു അർജുനെ റിമാന്റ് ചെയ്തു. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ താരത്തെ 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്. തനിക്കെതിരായ എഫ് ഐ ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അല്ലു അർജുൻ നൽകിയ ഹർജിയിൽ തെലുങ്കാന ഹൈക്കോടതി എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് ഇനി ഉറ്റുനോക്കപ്പെടുന്നത്. ഹർജി കോടതി പരിഗണിക്കുകയാണ്. ആവശ്യം തള്ളിയാൽ താരത്തെ ജയിലിലേക്ക് മാറ്റും. ചെഞ്ചൽഗുഡ സബ് ജയിലിലേക്ക് താരത്തെ കൊണ്ടുവരിക. ഇവിടെ സുരക്ഷാനടപടികൾ ശക്തമാക്കിയിട്ടുണ്ട്.

പുഷ്പ 2 ന്റെ ഹൈദരാബാദില്‍ നടന്ന പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ച സംഭവത്തിലാണ് അല്ലു അർജുനെ തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചയ്ക്ക് ജൂബിലി ഹില്‍സിലുള്ള നടന്റ വീട്ടിലെത്തിയായിരുന്നു അറസ്റ്റ്. ഏറെ നാടകീയമായിട്ടായിരുന്നു നടപടി. വീട്ടിലെത്തി ധൃതിപ്പെട്ട് തന്നെ അറസ്റ്റ് ചെയ്തതിൽ നടൻ അതൃപ്തി അറിയിച്ചെന്നാണ് വിവരം. കിടപ്പുമുറി വരെ വന്ന് അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടായിരുന്നോയെന്ന് നടൻ ചോദിച്ചു. നടന്റെ പിതാവ് അല്ലു അരവിന്ദും ഭാര്യ സ്നേഹയും പോലീസുമായി ചെറിയ തോതിൽ വാക്കേറ്റത്തിൽ ഏർപ്പെട്ടതായും റിപ്പോർട്ടുണ്ട്.

alluw-1

വീട്ടിലെത്തി അൽപനേരത്തിനകം തന്നെ ഹൈദരബാദ് ടാസ്ക് ഫോഴ്സ് താരത്തെ അറസ്റ്റ് ചെയ്ത് പോലീസ് സ്റ്റേഷനിൽ എത്തിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം നമ്പള്ളി മജിസ്ട്രേറ്റിന് മുന്നിലാണ് ഹാജരാക്കിയത്. അതേസമയം കേസുമായി ബന്ധപ്പെട്ട് മറ്റ് മൂന്ന് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. യുവതി മരിക്കാനിടയായ ഷോ നടന്ന സന്ധ്യ തീയറ്ററിന്റെ ഉടമ എം സന്ദീപ്, തീയറ്റർ സീനിയർ മാനേജർ എം നാഗരാജു, ഗന്ധകം വിജയ് ചന്ദേർ എന്നിവരെയാണഅ അറസ്റ്റ് ചെയ്തത്.

അതിനിടെ പരാതി പിൻവലിക്കാൻ താൻ തയ്യാറാണന്ന് മരിച്ച രേവതിയുടെ ഭർത്താവ് ഭാസ്കർ അറിയിച്ചു. 'മകന് അല്ലു അർജുന്റെ സിനിമ കാണണം എന്നതുകൊണ്ട് മാത്രമാണ് ഞങ്ങൾ സന്ധ്യ തീയറ്ററിലേക്ക് പോയത്. തീയറ്ററിൽ നടന്ന സംഭവങ്ങളിൽ അല്ലു അർജുൻ തെറ്റുകാരനല്ല. അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഞങ്ങളെ അറിയിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ അറസ്റ്റ് ടിവിയിലൂടെയാണ് കണ്ടത്. അദ്ദേഹം യാതൊരു തെറ്റും ചെയ്തിട്ടില്ല', ഭാസ്കർ മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ ഇദ്ദേഹത്തിന്റെ മകൻ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+