Get Updates
Get notified of breaking news, exclusive insights, and must-see stories!

അല്ലു അർജുൻ ഇന്ന് ജയിലിൽ കിടക്കേണ്ടി വരും; ജാമ്യ ഉത്തരവിന്റെ പകർപ്പ് എത്തിയില്ലെന്ന് ജയിൽ അധികൃതർ

ജാമ്യം ലഭിച്ചിട്ടും ജയിലിൽ നിന്നും പുറത്തിറങ്ങാനാകാതെ നടൻ അല്ലു അർജുൻ. ജാമ്യ ഉത്തരവിന്റെ പകർപ്പ് ജയിലിൽ എത്താത്തതിനാലാണ് മോചനം വൈകുന്നതെന്നാണ് പോലീസ് സൂപ്രണ്ട് അറിയിച്ചത്. അതേസമയം നടൻ പുറത്തുവിടാൻ വൈകുന്നതിൽ ശക്തമായ പ്രതിഷേധമാണ് ആരാധകർ തീർക്കുന്നത്.

അറസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ അല്ലു അർജുന് തെലുങ്കാന ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ജസ്റ്റിസ് ജുവ്വടി ശ്രീദേവിയുടെ സിംഗിൾ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ജനപ്രിയ താരമായത് കൊണ്ട് അദ്ദേഹത്തിന് പ്രമോഷൻ പരിപാടികൾക്ക് പോകാൻ പാടില്ലെന്ന നിയന്ത്രണങ്ങൾ വെയ്ക്കാൻ സാധിക്കിലെന്നും നടൻ പോയതുകൊണ്ടാണ് അപകടം ഉണ്ടായതെന്ന് പ്രഥമദൃഷ്ട്യാ പറയാൻ കഴിയില്ലെന്നുമാണ് ജാമ്യം അനുവദിച്ച് കൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയത്.

alluw

അതേസമയം ജാമ്യം ലഭിച്ചതിന് പിന്നാലെ തന്നെ അല്ലു അർജുൻറെ അഭിഭാഷകർ ഉത്തരവിൻറെ പകർപ്പുമായി ജയിലിലെത്തിയിരുന്നു. എന്നാൽ മജിസ്ട്രേറ്റ് ഒപ്പിട്ട പകർപ്പ് ലഭിക്കാതെ നടനെ വിടാൻ സാധിക്കില്ലെന്ന് ജയിൽ സൂപ്രണ്ട് അഭിഭാഷകരെ അറിയിച്ചു. ഇതോടെ അല്ലുവിനെ സ്വീകരിക്കാനെത്തിയ പിതാവ് അല്ലു അരവിന്ദ് ഉൾപ്പെടെയുള്ളവർ വീട്ടിലേക്ക് മടങ്ങിയെന്നാണ് റിപ്പോർട്ട്. അതേസമയം ജയിലിന് പുറത്ത് നടന്റെ ആരാധകർ ഇപ്പോഴും തടിച്ചുകൂടി നിൽകുകയാണ്. ജയില്‍ പരിസരത്ത് വലിയ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.

പുഷ്പ 2 ന്റെ പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ച കേസിലാണ് നടനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചയോടെയായിരുന്നു അല്ലു അർജുനെ തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തത്. ജൂബിലി ഹിൽസിലുള്ള നടന്റെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. ഏറെ നാടകീയമായിട്ടായിരുന്നു നടപടികൾ. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വീട്ടിലെത്തി അറസ്റ്റ് ചെയ്തതിൽ അല്ലു അർജുൻ പോലീസിനോട് കടുത്ത അതൃപ്തി അറിയിച്ചിരുന്നു. കിടപ്പുമുറയിലെത്തി അറസ്റ്റ് ചെയ്യേണ്ട സാഹചര്യം എന്താണെന്നായിരുന്നു നടന്റെ ചോദ്യം. അല്ലുവിന്റെ പിതാവ് അല്ലു അരവിന്ദും ഭാര്യ സ്നേഹയും പോലീസുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നു.

അതേസമയം നടന്റെ അറസ്റ്റ് തെലങ്കാനയിൽ വലിയ രാഷ്ട്രീയ പോരിന് കൂടിയാണ് കളമൊരുക്കിയിരിക്കുന്നത്. നടന്റെ അറസ്റ്റിനെതിരെ ബിജെപിയും പ്രതിപക്ഷവും രംഗത്തെത്തി. എന്നാൽ നിയമത്തിന് മുന്നിൽ എല്ലാവരും സമൻമാരാണെന്നും അല്ലു അർജുന് പ്രത്യേക ഭരണഘടന ഇല്ലെന്നുമാണ് കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ രേവന്ത് റെഡ്ഡി പ്രതികരിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+