കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആംആദ്മി പാര്‍ട്ടിയുമായി കോണ്‍ഗ്രസിന് സഖ്യമില്ല.... എതിര്‍പ്പുമായി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്!!

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുമെന്ന ധാരണ തെറ്റുന്നു. സംസ്ഥാന ഘടകങ്ങള്‍ ഒന്നൊന്നായി അരവിന്ദ് കെജ്‌രിവാളിനെ എതിര്‍ത്ത് രംഗത്തെത്തിയിരിക്കുകയാണ്. പഞ്ചാബില്‍ നിന്നാണ് ഏറ്റവുമധികം എതിര്‍പ്പുണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രാഹുല്‍ ഗാന്ധിയെ നേരിട്ട് കണ്ടാണ് സഖ്യ സാധ്യതകള്‍ അവസാനിപ്പിച്ചിരിക്കുന്നത്. പഞ്ചാബില്‍ വിജയം ആവര്‍ത്തിക്കാമെന്ന ഉറപ്പും അമരീന്ദര്‍ നല്‍കിയിട്ടുണ്ട്.

അതേസമയം എഎപി കോണ്‍ഗ്രസ് വോട്ടുബാങ്കില്‍ കടന്ന് ചെന്ന് നേട്ടമുണ്ടാക്കാനായിരുന്നു ശ്രമിച്ചത്. എന്നാല്‍ ഇത് തിരിച്ചറിഞ്ഞാണ് കോണ്‍ഗ്രസ് തിരിച്ചടിച്ചിരിക്കുന്നത്. ദില്ലിയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചുവരവിനുള്ള സാധ്യത ഉണ്ടെന്നും രാഹുലിന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. എന്നാല്‍ നേരത്തെ ധാരണ ഉണ്ടായിട്ടും എഎപിയുടെ നേതാക്കള്‍ കോണ്‍ഗ്രസിനെ വിലകുറച്ച് കാണാനുള്ള ശ്രമങ്ങള്‍ നടത്തിയതാണ് സഖ്യത്തെ രാഹുല്‍ ഗാന്ധി പോലും എതിര്‍ക്കാനുള്ള കാരണം.

സഖ്യം പൊളിയുന്നു

സഖ്യം പൊളിയുന്നു

ദില്ലിയില്‍ യശ്വന്ത് സിന്‍ഹയെ പിന്തുണയ്ക്കുന്നത് ഉള്‍പ്പെടെയുള്ള നിരവധി കാര്യങ്ങളില്‍ എഎപിയും കോണ്‍ഗ്രസും ഒന്നിക്കുമെന്ന് ഉറപ്പിച്ചിരുന്നു. എന്നാല്‍ ഇവിടെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗാണ് എതിര്‍പ്പറിയിച്ചിരിക്കുന്നത്. പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി മുഖ്യപ്രതിപക്ഷമാണ്. അവരെ എതിര്‍ത്താണ് കോണ്‍ഗ്രസ് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ എഎപിയെ ഒപ്പംകൂട്ടുന്നത് കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് നഷ്ടമാക്കും.

രാഹുലുമായി കൂടിക്കാഴ്ച്ച

രാഹുലുമായി കൂടിക്കാഴ്ച്ച

സഖ്യത്തിന്റെ അപകടം മനസ്സിലാക്കി അമരീന്ദര്‍ ദില്ലിയിലെത്തിയിരിക്കുകയാണ്. ഒരു സംസ്ഥാനത്തും സഖ്യം വേണ്ടെന്നാണ് അദ്ദേഹം രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പഞ്ചാബില്‍ എഎപിയുടെ സ്വാധീന മണ്ഡലങ്ങള്‍ പലതും കോണ്‍ഗ്രസിലേക്ക് വന്നിട്ടുണ്ടെന്ന് അമരീന്ദര്‍ രാഹുലിനെ അറിയിച്ചിട്ടുണ്ട്. അവിടെ എഎപിയെ ഒപ്പംകൂട്ടിയാല്‍ അത് ബിജെപി വലിയ തിരഞ്ഞെടുപ്പ് പ്രചാരണമാക്കും. ഇത് കോണ്‍ഗ്രസിന് മാത്രം നഷ്ടമുണ്ടാക്കുമെന്നും അമരീന്ദര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഷീലാ ദീക്ഷിതിന് തിരിച്ചടി

ഷീലാ ദീക്ഷിതിന് തിരിച്ചടി

ഷീലാ ദീക്ഷിത് വലിയൊരു തിരിച്ചുവരവിനാണ് ലക്ഷ്യമിടുന്നത്. അതുകൊണ്ടാണ് അവര്‍ ദില്ലിയില്‍ എഎപിയെ പിന്തുണച്ചത്. ഇവിടെ ഷീല ദീക്ഷിതിന്റെ മകനും മത്സരിക്കുന്നുണ്ട്. അത് കൂടി കണ്ടിട്ടായിരുന്നു അവരുടെ നീക്കം. എന്നാല്‍ ഷീലാ ദീക്ഷിതിനേക്കാള്‍ രാഹുല്‍ ഗാന്ധിയില്‍ സ്വാധീനം അമരീന്ദറിന് ഉള്ളത് കൊണ്ട് സഖ്യം സാധ്യമാകില്ല. ദില്ലി പാര്‍ട്ടി അധ്യക്ഷയായി ഷീല വന്നത് തന്നെ ആംആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാനാണ്. രാഷ്ട്രീയമായി അവര്‍ക്ക് വലിയ തിരിച്ചടിയാണ് ഈ തീരുമാനം.

കെജ്‌രിവാളിന്റെ കടുംപിടുത്തം

കെജ്‌രിവാളിന്റെ കടുംപിടുത്തം

കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് ഏറ്റവും തിരിച്ചടിയായത് അരവിന്ദ് കെജ്‌രിവാളിന്റെ കടുംപിടുത്തതാണ്. നിയമസഭയില്‍ സഖ്യം രൂപീകരിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി താനായിരിക്കുമെന്നും, സഖ്യത്തില്‍ എഎപിക്ക് മേല്‍ക്കൈ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ദില്ലിയില്‍ പ്രതിപക്ഷത്തിന്റെ മുഖമായി അദ്ദേഹത്തെ ഉയര്‍ത്തി കാണിച്ചാല്‍ അതിലൂടെ കോണ്‍ഗ്രസിന് ഒരു നേട്ടവുമുണ്ടാകില്ല. മറ്റൊന്ന് വെറും രണ്ട് സീറ്റാണ് ദില്ലിയില്‍ എഎപി കോണ്‍ഗ്രസിന് വാഗ്ദാനം ചെയ്തത്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ രാഹുല്‍ തയ്യാറല്ല.

അമരീന്ദര്‍ സിംഗ് എതിര്‍ക്കാന്‍ കാരണം

അമരീന്ദര്‍ സിംഗ് എതിര്‍ക്കാന്‍ കാരണം

2014ല്‍ കെജ്രിവാള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ പ്രചാരണം നടത്തിയിരുന്നു. പഞ്ചാബിലായിരുന്നു ഏറ്റവും ശക്തം. ഇവിടെ ബിജെപിയേക്കാള്‍ കോണ്‍ഗ്രസിനെയാണ് കെജ്രിവാള്‍ എതിരാളിയായി കണ്ടത്. നാല് സീറ്റ് ഇവിടെ നേടിയതിന് പുറമേ പല മണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെ വോട്ടുബാങ്കിനെ ഇല്ലാതാക്കാനും അദ്ദേഹത്തിന് വരവിന് സാധിച്ചിരുന്നു. ഇത് ബിജെപിക്ക് നേട്ടമുണ്ടാക്കി കൊടുക്കുകയും ചെയ്തു. ഇതിന് പുറമേ അമരീന്ദറിന്റെ ഭാര്യ പ്രണീത് കൗര്‍ എഎപിയുടെ ധരംവീര്‍ ഗാന്ധിയോട് തോല്‍ക്കുകയും ചെയ്തു.

കെജ്രിവാള്‍ പിന്നില്‍ നിന്ന് കുത്തി

കെജ്രിവാള്‍ പിന്നില്‍ നിന്ന് കുത്തി

സഖ്യം ഉണ്ടാവുമെന്ന് സൂചന വന്നതിന് പിന്നാലെ കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് കുത്തുന്ന സമീപനമാണ് സ്വീകരിച്ചത്. കോണ്‍ഗ്രസിന് ഒരിക്കലും വോട്ടു ചെയ്യരുതെന്ന് അദ്ദേഹം ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്തുവന്നിരിക്കുകയാണ്. ബിജെപിയുടെ ഏഴ് എംപിമാരും ഇതുവരെ മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. അവരെ വിജയിപ്പിക്കരുത്. കോണ്‍ഗ്രസും അത് പോലെ തന്നെയാണ്. എഎപി തന്നെയാണ് ദില്ലിയുടെ മുഖമെന്നും ജനക്ഷേമ സര്‍ക്കാരെന്നും കെജ്രിവാള്‍ പറഞ്ഞു.

മൂന്ന് സംസ്ഥാനങ്ങളില്‍ സഖ്യമില്ല

മൂന്ന് സംസ്ഥാനങ്ങളില്‍ സഖ്യമില്ല

പഞ്ചാബ്, ഹരിയാന, ദില്ലി, എന്നീ സംസ്ഥാനങ്ങളില്‍ സഖ്യമില്ലെന്നാണ് രാഹുല്‍ ഗാന്ധി ഉറപ്പിക്കുന്നത്. കെജ്രിവാള്‍ തന്റെ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനാണ് കോണ്‍ഗ്രസിനെ ഒപ്പം കൂട്ടാമെന്ന് സമ്മതിച്ചതെന്ന് രാഹുലിന്റെ ടെക്‌നിക്കല്‍ ടീം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിലും നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് ദില്ലിയില്‍ മികച്ച പ്രകടനമാണ് നടത്തിയത്. നേരത്തെ 40 ശതമാനമായിരുന്നു എഎപിയുമായുള്ള വോട്ട് വ്യത്യാസം. ഇപ്പോള്‍ അത് അഞ്ച് ശതമാനമായി ചുരുങ്ങിയിരിക്കുകയാണ്. കോണ്‍ഗ്രസ് മുസ്ലീം വോട്ടര്‍മാരില്‍ വലിയ നേട്ടമുണ്ടാക്കുമെന്ന് വ്യക്തമാണ്.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് പുതിയ സഖ്യം, രാഹുലിന് പിന്തുണയുമായി മുന്‍ എന്‍ഡിഎ നേതാവ്!!മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് പുതിയ സഖ്യം, രാഹുലിന് പിന്തുണയുമായി മുന്‍ എന്‍ഡിഎ നേതാവ്!!

കോണ്‍ഗ്രസിന് മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ മമത; നേതാക്കള്‍ കൂട്ടമായി കോണ്‍ഗ്രസില്‍ ചേക്കേറുന്നുകോണ്‍ഗ്രസിന് മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ മമത; നേതാക്കള്‍ കൂട്ടമായി കോണ്‍ഗ്രസില്‍ ചേക്കേറുന്നു

English summary
amarinder against congress aap alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X