ഉത്തർപ്രദേശിൽ ബിജെപി ജയിച്ചേ പറ്റൂ, വിജയം 2024ലേക്കുളള വാതിൽ, വാരാണസിയിൽ അമിത് ഷാ
ലഖ്‌നൗ: ഇത്തവണ ഉത്തര്‍പ്രേദശില്‍ ബിജെപിക്ക് കാര്യങ്ങള്‍ അത്ര എളുപ്പമായേക്കില്ല. ഭരണം നിലനിര്‍ത്താന്‍ സാധ്യത ഉണ്ടെങ്കിലും സീറ്റുകളുടെ എ്ണ്ണം കാര്യമായി കുറയും എന്നാണ് സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത്. അതിനിടെ ഉത്തർപ്രദേശിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി.
അടുത്ത വര്‍ഷം ഉത്തര്‍പ്രദേശില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്താന്‍ എല്ലാ വഴികളും തേടുകയാണ് ബിജെപി. ഉത്തര്‍ പ്രദേശിലെ വിജയം 2024ലേക്കുളള വാതില്‍ ബിജെപിക്ക് മുന്നില്‍ തുറക്കുമെന്ന് പൊതുതിരഞ്ഞെടുപ്പ് സൂചിപ്പിച്ച് കൊണ്ട് അമിത് ഷാ പറഞ്ഞു.
എന്തൊരു സുന്ദരി! ശോഭനയെ ഇത്ര സുന്ദരിയായി കണ്ടിട്ടുണ്ടോ.. ചിത്രങ്ങൾ കണ്ടുനോക്കൂ

ഓരോ ബിജെപി പ്രവര്‍ത്തകനും കുറഞ്ഞത് മൂന്ന് കുടുംബത്തിന്റെ വോട്ട് പാര്‍ട്ടിക്ക് ലഭിക്കുന്നു എന്ന് ഉറപ്പാക്കണമെന്ന് അമിത് ഷാ വാരാണസിയില്‍ സംസാരിക്കവേ നിര്‍ദേശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണയില്‍ ബിജെപി പ്രവര്‍ത്തകരും നേതാക്കളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അമിത് ഷായ്ക്ക് ഒപ്പമുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ബൂത്ത് കമ്മിറ്റികള്‍ രൂപീകരിക്കണമെന്നും ബൂത്ത് തലത്തിലുളള പ്രചാരണം ശക്തമാണെന്ന് ഉറപ്പ് വരുത്തണം എന്നും ബിജെപി പ്രവര്‍ത്തകരോട് അമിത് ഷാ ആവശ്യപ്പെട്ടു.

ഓരോ ബിജെപി പ്രവര്‍ത്തകനും 60 വോട്ടര്‍മാരെ എങ്കിലും സ്വാധീനിച്ച് ബിജെപിക്ക് വോട്ട് ചെയ്യിക്കാനാകണം. ഇതൊരു സാധാരണ തിരഞ്ഞെടുപ്പല്ല. ഇത് രാജ്യത്തെ മുന്നോട്ട് നയിക്കുന്നതിനും രാജ്യത്തിന്റെ അഭിമാനം കാത്ത് സൂക്ഷിക്കുന്നതിനും നിര്‍ണായകമായ പങ്ക് വഹിക്കുന്ന ഒരു തിരഞ്ഞെടുപ്പാണ്. കര്‍ഷകര്‍ക്ക് വേണ്ടിയുളള പ്രധാനമന്ത്രിയുടെ പദ്ധതികളും സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍ നല്‍കുന്നതും അടക്കമുളള കേന്ദ്ര സര്‍ക്കാരിന്റെ പരിപാടികള്‍ക്ക് വലിയ പ്രചാരണം നല്‍കണം എന്നും അമിത് ഷാ ആവശ്യപ്പെട്ടു.
ശ്രീശാന്തിന്റെ പിറന്നാളാഘോഷത്തിന് അമൃതയെത്തി, ശ്രീയുടെ സുഹൃത്ത് ബാല വന്നില്ലേയെന്ന് ഫാൻസ്

അതേസമയം കേന്ദ്രം പാസ്സാക്കിയ മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പഞ്ചാബിലേയും ഹരിയാനയിലേയും അടക്കം കര്‍ഷകര്‍ ഒരു വര്‍ഷമായി നടത്തുന്ന സമരത്തെ കുറിച്ച് അമിത് ഷാ തന്റെ ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ എവിടെയും പരാമര്‍ശിച്ചില്ല. അടുത്തിടെ ഹരിയാനയിലും ഹിമാചല്‍ പ്രദേശിലും അടക്കം നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിരിച്ചടിയേറ്റിരുന്നു. പല സംസ്ഥാനങ്ങളിലും ബിജെപി നേതാക്കള്‍ക്ക് എതിരെ ശക്തമായ കര്‍ഷകരോഗഷമാണ് ഉയരുന്നത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അഴിമതിയും വിഭജന രാഷ്ട്രീയവും മാത്രമാണ് ചെയ്യുന്നത് എന്ന് അമിത് ഷാ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന് ലഭിച്ച അത്രയും ഭരണ കാലയളവ് ബിജെപിക്ക് ലഭിക്കുകയാണെങ്കില്‍ ഇന്ത്യ ഒരു വമ്പന്‍ സാമ്പത്തിക ശക്തിയായി മാറും. യോഗി ആദിത്യനാഥിന്റെ സര്‍ക്കാരിന് കീഴില്‍ മാഫിയാ രാജും ഗുണ്ടാ രാജും ഉത്തര്‍ പ്രദേശില്‍ നിന്നും തുടച്ച് നീക്കപ്പെട്ടിരിക്കുകയാണ്. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഉത്തര്‍പ്രദേശിനെ കൂടുതല്‍ മികച്ച സംസ്ഥാനമാക്കേണ്ടതുണ്ട്.ഉത്തര്‍ പ്രദേശിലെ വിജയം 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയത്തിലേക്കുളള വാതില്‍ തുറക്കുമെന്നും അമിത് ഷാ പറഞ്ഞു.












Click it and Unblock the Notifications