അമിത് ഷാ വീണ്ടും ബിജെപി ദേശീയ അധ്യക്ഷന്‍; അദ്വാനിയും ജോഷിയും വിട്ടുനിന്നു
ദില്ലി: അമിത് ഷായെ വീണ്ടും ബിജെപി ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തു. മുതിര്‍ന്ന നേതാക്കളായ എല്‍കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും വിട്ടുനിന്ന യോഗത്തില്‍ വച്ചാണ് അമിത് ഷായെ വീണ്ടും തിരഞ്ഞെടുത്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അമിത് ഷായുടെ പേര് നിര്‍ദ്ദേശിച്ചത്. ദില്ലി അശോക് റോഡിലെ ബിജെപി ആസ്ഥാനത്ത് വച്ച് നടന്ന യോഗത്തിലാണ് തീരുമാനം.

മോദി-അമിത് ഷാ നേതൃത്വത്തിനെതിരെ നിരന്തരം എതിര്‍പ്പ് പ്രകടിപ്പിയ്ക്കുന്ന മുതിര്‍ന്ന നേതാക്കളാണ് അദ്വാനിയും മുരളി മനോഹര്‍ ജോഷിയും. രണ്ട് പേരും പാര്‍ട്ടിയുടെ മാര്‍ഗ്ഗദര്‍ശക് മണ്ഡല്‍ അംഗങ്ങളാണ്. ഇവരുടെ വിട്ടുനിക്കല്‍ ഭാവിയില്‍ പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചേയ്ക്കും.
നരേന്ദ്ര മോദിയെ കൂടാതെ കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിങ്ങ്, ജെപി നദ്ദ, വെങ്കയ്യ നായിഡു, അനന്ത് കുമാര്‍ തുടങ്ങിയവരും ബിജെപി മുഖ്യമന്ത്രിമാരായ വസുന്ധരെ രാജ സിന്ധ്യ, രഘുബര്‍ദാസ്, ശിവരാജ് സിങ് ചൗഹാന്‍ എന്നിവരും അമിത് ഷായുടെ പേര് നിര്‍ദ്ദേശിച്ചു.
ബിജെപി അധ്യക്ഷനായിരുന്ന രാജ്‌നാഥ് സിങ് കേന്ദ്ര മന്ത്രിസഭയില്‍ അംഗമായതിനെ തുടര്‍ന്നായിരുന്നു 2014 ല്‍ അമിത് ഷായെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തത്. ഇപ്പോള്‍ അധ്യക്ഷനായി ഒരു ടേം പൂര്‍ത്തിയാക്കാനുള്ള അവസരമാണ് അമിത് ഷായ്ക്ക് ലഭിച്ചിരിയ്ക്കുന്നത്. മൂന്ന് വര്‍ഷമാണ് അധ്യക്ഷപദവിയില്‍ തുടരാനാകുക.












Click it and Unblock the Notifications