Get Updates
Get notified of breaking news, exclusive insights, and must-see stories!

രാമക്ഷേത്രം പണി പൂര്‍ത്തിയാകുന്നു; ഉദ്ഘാടന തിയ്യതി പ്രഖ്യാപിച്ച് അമിത് ഷാ

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു. ക്ഷേത്രം വിശ്വാസികള്‍ക്ക് തുറന്നുകൊടുക്കുന്ന തിയ്യതി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. 2024 ജനുവരി ഒന്നിന് തുറക്കുമെന്ന് അമിത് ഷാ പറഞ്ഞു. ത്രിപുരയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷം ഒമ്പത് നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പും അടുത്ത വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ് അമിത് ഷായുടെ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.

a

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാമക്ഷേത്രം തുറന്നുകൊടുക്കുന്നത് ബിജെപിക്ക് വലിയ നേട്ടമാകുമെന്ന് വിലയിരുത്തുന്നു. 1990കള്‍ക്ക് ശേഷം ബിജെപിയുടെ രാഷ്ട്രീയ വളര്‍ച്ചയില്‍ സുപ്രധാന ഘടകമായിരുന്നു രാമക്ഷേത്രവും ബാബരി മസ്ജിദും. കോണ്‍ഗ്രസിനെതിരെ ശക്തമായ ഭാഷയിലാണ് അമിത് ഷാ ഇന്ന് സംസാരിച്ചത്.

രാമക്ഷേത്രത്തിന്റെ നിര്‍മാണം തടസപ്പെടുത്താന്‍ കോടതികളില്‍ കോണ്‍ഗ്രസ് നീക്കം നടത്തിയെന്ന് അമിത് ഷാ ആരോപിച്ചു. സുപ്രീംകോടതി വിധി വന്നതോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്ര നിര്‍മാണത്തിന് തുടക്കമിട്ടതെന്നും അമിത് ഷാ പറഞ്ഞു.

രാമക്ഷേത്രം തുറക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ നവംബറില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചില കാര്യങ്ങള്‍ സൂചിപ്പിച്ചിരുന്നു. ക്ഷേത്ര നിര്‍മാണം പാതി കഴിഞ്ഞുവെന്നും വരുന്ന ഡിസംബറോടെ നിര്‍മാണം പൂര്‍ത്തിയാകുമെന്നുമാണ് യോഗി പറഞ്ഞത്. ജനുവരി ഒന്നിന് തുറക്കുമെന്നാണ് അമിത് ഷാ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

അഞ്ച് നൂറ്റാണ്ട് മുമ്പ് മുഗള്‍ ഭരണാധികാരി ബാബറുടെ നിര്‍ദേശ പ്രകാരമാണ് അയോധ്യയില്‍ ബാബരി മസ്ജിദ് നിര്‍മിച്ചത്. ഇത് ക്ഷേത്രം തകര്‍ത്തിട്ടാണ് എന്നായിരുന്നു സംഘപരിവാര്‍ ആരോപണം. 1948ല്‍ പള്ളി അടച്ചിടുകയും 1992ല്‍ പള്ളി ഹിന്ദുത്വര്‍ പൊളിക്കുകയും ചെയ്തു. പിന്നീട് വര്‍ഷങ്ങള്‍ നീണ്ട കോടതി വ്യവഹാരം അവസാനിച്ചത് 2019ലെ സുപ്രീംകോടതി വിധിയോടെയാണ്.

ബാബരി പള്ളി പൊളിച്ചത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, പള്ളി നിന്ന സ്ഥലം രാമക്ഷേത്ര നിര്‍മാണത്തിന് വിട്ടുകൊടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. മുസ്ലിങ്ങള്‍ക്ക് പള്ളി നിര്‍മിക്കാന്‍ മറ്റൊരിടത്ത് അഞ്ചേക്കര്‍ നല്‍കാനും നിര്‍ദേശിച്ചു. 2020 ആഗസ്റ്റ് അഞ്ചിനാണ് പ്രധാനമന്ത്രി മോദി രാമക്ഷേത്ര നിര്‍മാണത്തിന് തറക്കല്ലിട്ടത്. പിന്നീട് അതിവേഗം നിര്‍മാണം പുരോഗമിക്കുകയാണ്.

രണ്ട് നിലകളിലായിട്ടാണ് ക്ഷേത്രം നിര്‍മിക്കുന്നത്. ആദ്യ നിലയില്‍ 132 അറകളും രണ്ടാമത്തെ നിലയില്‍ 74 അറകളുമാണുള്ളത്. അഞ്ച് മണ്ഡപങ്ങളുമുണ്ടാകും. മ്യൂസിയം, ഗവേണഷ കേന്ദ്രം, ഓഡിറ്റോറിയം, കാലി വളര്‍ത്തല്‍ കേന്ദ്രം, പുരോഹിതര്‍ക്കുള്ള മുറികള്‍ എന്നിവയെല്ലാം ഇതില്‍പ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+